Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Chanakya Niti: ഭാര്യയെക്കുറിച്ച് സ്വപ്നത്തില് പോലും ഇതൊന്നും വേറൊരാളോട് പറയരുത്
ദാമ്പത്യ ജീവിതം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. എന്നാല് പലപ്പോഴും ബന്ധം തകര്ക്കുന്നത് നമ്മുടെ തന്നെ ചില തെറ്റുകളാണ്. ചാണക്യന് പറയുന്നത് അനുസരിച്ച് ദാമ്പത്യം നല്ല രീതിയില് മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതായുണ്ട്. മികച്ച നയതന്ത്രഞ്ജനും സാമ്പത്തിക വിദഗ്ധനുമായിരുന്നു ചാണക്യന്. തന്റെ ജ്ഞാനത്തിലൂടെയും നയങ്ങളിലൂടേയും ജീവിതത്തില് വിജയം കൈവരിക്കുന്നതിന് ചാണക്യന് തന്റെ ചാണക്യ നീതിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ദാമ്പത്യ ജീവിതത്തിലും ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മാത്രമേ സന്തോഷകരമായ മാറ്റങ്ങള് ഉണ്ടാവുകയുള്ളൂ. ചാണക്യന്റെ നീതി ശാസ്ത്രത്തില് പറയുന്നത് അനുസരിച്ച് ഭാര്യയെക്കുറിച്ച് ഒരു ഭര്ത്താവ് മറ്റൊരാളോട് പറയാന് പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പ്രയാസകരമായ സാഹചര്യത്തില് പോലും ഒരിക്കലും ഇത്തരം കാര്യങ്ങള് പുറമേ പറയാന് പാടില്ല. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കുടുംബത്തിലെ തര്ക്കങ്ങള്
കുടുംബത്തിലെ തര്ക്കങ്ങളെക്കുറിച്ച് ഒരിക്കലും പുറത്തൊരു വ്യക്തിയോട് സംസാരിക്കാന് പാടുകയേ ഇല്ല. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല് പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. ഭാര്യയോടുള്ള ദേഷ്യവും ഒരു കാരണവശാലും മറ്റൊരാളോട് പങ്കു വെക്കരുത്. ഇത് ജീവിതത്തില് കൂടുതല് വിഷമഘട്ടങ്ങളുണ്ടാക്കുന്നു. അവരുടെ സ്വഭാവം, അല്ലെങ്കില് പെരുമാറ്റം നല്ലതല്ലെങ്കില് ഭാര്യയോട് തന്നെ ഇത്തരം കാര്യം തുറന്ന് പറയുകയും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക.
്അപമാനത്തെക്കുറിച്ച്
ഭാര്യയായാലും ഭര്ത്താവായാലും ദാമ്പത്യത്തിലോ അല്ലാതേയോ എന്തെങ്കിലും തരത്തിലുള്ള അപമാനം നേരിട്ടിട്ടുണ്ടെങ്കില് ഒരു കാരണവശാലും അത് മറ്റൊരാളോട് സംസാരിക്കരുത്. ഇത് കേള്ക്കുന്ന വ്യക്തികള് എപ്രകാരമാണ് എടുക്കുക എന്നതിനെക്കുറിച്ച് ചിന്തിക്കണം. അത്തരം കാര്യങ്ങള് കഴിയുന്നത്ര മറച്ച് വെക്കുന്നതിന് ശ്രദ്ധിക്കുക. ഇനി പറഞ്ഞേ പറ്റൂ എന്നുണ്ടെങ്കില് അത്രയും വിശ്വസ്തരായ ഒരു വ്യക്തിയോട് മാത്രം പങ്ക് വെക്കുന്നതിന് ശ്രദ്ധിക്കുക. എന്നാല് ആ വ്യക്തി നിങ്ങളെ ചതിക്കില്ലെന്നും നിങ്ങള്ക്കെതിരെ പ്രവര്ത്തിക്കില്ലെന്നും ഉറപ്പ് വരുത്തണം.
സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും
പലപ്പോഴും ഭാര്യ ജോലിക്ക് പോവുന്ന വ്യക്തിയാണെങ്കില് ഭാര്യയുടെ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചോ അല്ലെങ്കില് ശമ്പളത്തെക്കുറിച്ചോ മറ്റൊരു വ്യക്തിയോട് സംസാരിക്കാന് പാടില്ല. സാമ്പത്തിക സ്ഥിരത ഇല്ലാത്ത അവസ്ഥയില് അതിനെക്കുറിച്ച് ചിന്തിച്ച് അതില് സന്തോഷിക്കുന്നവരായിരിക്കും പലപ്പോഴും ഇത്തരക്കാര് എന്ന ബോധം നിങ്ങള്ക്കുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളാണെങ്കിലും നേട്ടങ്ങളാണെങ്കിലും ഒരിക്കലും അത് മറ്റൊരാളോട് പറയാന് പാടില്ല.
ബെഡ്റൂമിലെ കാര്യങ്ങള്
പലപ്പോഴും ഭര്ത്താവ് ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെക്കുറിച്ച് മറ്റൊരാളോട് സംസാരിക്കരുത്. ഇത് ഭാര്യയെ മോശക്കാരിയാക്കി ചിത്രികരിക്കുന്നതിന് തുല്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള് ദാമ്പത്യത്തെ തകര്ക്കുകയും ജീവിതത്തില് പ്രതിസന്ധികള്ക്ക് കാരണമാകുകയും ബന്ധം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുകളില് പറഞ്ഞ കാര്യങ്ങള് എല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അവ വെളിപ്പെടുത്തുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
