Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
Chanakya Niti: ലക്ഷങ്ങള്‍ ശമ്പളമുണ്ടെങ്കിലും ഇവര്‍ പണക്കാരാവില്ല, തലയിലെഴുത്ത് അതാണ്; ചാണക്യന്
ചാണക്യ നീതിക്ക് വളരെയധികം പ്രാധാന്യം ഇന്നത്തെ കാലത്തും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ തത്വങ്ങളുടെ പേരില്‍ ഇന്നും ചാണക്യന് പ്രശസ്തമാണ്. ജീവിതത്തില്‍ ഈ തത്വങ്ങള്‍ പിന്തുടരുന്നവര്‍ക്ക് വിജയം ഉറപ്പിക്കാം എന്നാണ് ഇദ്ദേഹം പറഞ്ഞ് വെക്കുന്നതും. പണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എല്ലാം ചാണക്യന്റെ തത്വങ്ങള്‍ ലോകമെങ്ങും പ്രശസ്തിയാര്‍ജ്ജിച്ചതാണ്. ഇന്നും പല ചാണക്യ തന്ത്രങ്ങളെക്കുറിച്ചും ചാണക്യന്റെ വാക്കുകളെക്കുറിച്ചും പരക്കെ അറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പലരും ഇതെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഉള്ള ശ്രമത്തിലാണ്. എന്നാല്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ചാണക്യ നീതി പ്രകാരം ശ്രദ്ധിക്കാം. ജീവിതം മികച്ചതാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് എപ്പോഴും ദാരിദ്ര്യമനുഭവിക്കുന്ന വ്യക്തികളെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടത് നാല് കാര്യങ്ങളാണ്. എന്നാല്‍ ദാരിദ്ര്യമകറ്റി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

വെറുതേ സമയം പാഴാക്കുന്നവര്‍
ജീവിതത്തില്‍ ഒരു കാര്യവും ചെയ്യാതെ സമയം പാഴാക്കുന്ന വ്യക്തികളെങ്കില്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിഞ്ഞ നേരമുണ്ടാവില്ല എന്നതാണ് സത്യം. ഒരു മൊട്ടുസൂചി പോലും മാറ്റിയിടാന്‍ ഇവര്‍ സമയം കണ്ടെത്തുകയില്ല. അത് ജീവിതത്തില്‍ ദോഷങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. ഇവര്‍ക്ക് എപ്പോഴും സമയം വെറുതേ പോവുന്നതില്‍ ദു:ഖവും ഉണ്ടായിരിക്കുകയില്ല. തന്റെ സമയം ശരിയായി വിനിയോഗിക്കുന്ന ഒരു വ്യക്തിക്ക് എപ്പോഴുംു ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ഇവരുടെ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യും.
ശുചിത്വമില്ലാത്തത്
വ്യക്തിശുചിത്വം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും അതിന് തയ്യാറാത്താവര്ക്കും ജീവിതത്തില്‍ പരാജയം ഏറ്റു വാങ്ങേണ്ടി വരുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ അഴുക്കില്‍ വസിക്കുന്നവര്‍ക്ക് ഒരിക്കലും സാമ്പത്തിക വിജയമോ ജീവിതത്തില്‍ ഉന്നതിയോ ഉണ്ടാവുന്നില്ല. ഇവര്‍ എപ്പോഴും ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കൂടാതെ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി ഇവരെ തിരിഞ്ഞ് നോക്കുക പോലും ഇല്ല. ലക്ഷ്മീദേവി ശുചിത്വം പാലിക്കുന്നിടത്ത് മാത്രമേ വസിക്കുന്നുള്ളൂ. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ നിലനിര്‍ത്തുന്നതിലേക്ക് എത്തുന്നു.
മറ്റുള്ളവരെ അപമാനിക്കുന്നത്
പലര്‍ക്കും ഇതൊരു ശീലമായിരിക്കാം, എന്നാല്‍ ഒരു കാരണവശാലും മറ്റുള്ളവരെ അപമാനിക്കുന്നത് നല്ല ശീലമല്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ട അവസ്ഥ സൃഷ്ടിക്കുന്നു. ഇത് ഒരു മോശം ശീലമാണ് എന്നത് തന്നെയാണ് കാര്യം. അത്തരക്കാരെ കഴിവതും മാറ്റി നിര്‍ത്തണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ സ്വകാര്യ ജീവിതത്തിലുണ്ടാക്കും. ഇനി നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ശീലമുണ്ടെങ്കിലും അത് ഇന്ന് തന്നെ ഉപേക്ഷിക്കണം. ഇത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു. ഇത്തരക്കാര്‍ക്ക് പണം പാഴായി പോവുന്നു എന്നതാണ് സത്യം.
വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍
പലപ്പോഴും കയ്പ്പേറിയ വാക്കുകളോ അല്ലെങ്കില്‍ നിഷേധാത്മകതയോ വിദ്വേഷമോ പ്രചരിപ്പിക്കുന്ന ആളുകള്‍ എങ്കിലും ഇവരും ജീവിതത്തില്‍ ഗതി പിടിക്കുകയില്ല. കാരണം അവരുടെ വീട്ടില്‍ ഒരിക്കലും ലക്ഷ്മി വാഴുകയില്ല എന്നാണ് ചാണക്യന് പറയുന്നത്. എപ്പോഴും മറ്റുള്ളവരോട് അനുകമ്പയോടേയും സ്നേഹത്തോടേയും മാത്രം സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഒരു വ്യക്തി എപ്പോഴും മധുരതരമായി സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. സാഹചര്യങ്ങള്‍ എന്താണെങ്കിലും മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തില്‍ സംസാരിക്കരുത്.



Click it and Unblock the Notifications