Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
Chanakya Niti: ജയം സുനിശ്ചിതം, ലക്ഷ്യം കൈപ്പിടിയില്‍; 8 ചാണക്യതന്ത്രങ്ങള്‍
ചന്ദ്രഗുപ്ത മൗര്യന്റെ ഉപദേശകനായിരുന്ന ചാണക്യന്, ഏറ്റവും നല്ല ഭരണം കാഴ്ചവെക്കുന്നതിന് ചന്ദ്രഗുപ്തന് വേണ്ടി ചാണക്യന് രചിച്ച ലിഖിതങ്ങളാണ് അര്‍ത്ഥശാസ്ത്രവും ചാണക്യനീതിയും. വിജയത്തിനായി ഒരാള്‍ എന്തുചെയ്യാം, എന്തുചെയ്യരുത് എന്നുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അതില്‍ അടങ്ങിയിരക്കുന്നു. ഒരു സാധാരണ പൗരനില്‍ നിന്നും ചന്ദ്രഗുപ്തനെ മികച്ച ഭരണാധികാരിയാക്കി മാറ്റിയതില്‍ അര്ത്ഥശാസ്ത്രത്തിന് വലിയ പങ്കുണ്ട്. ഭരണം നേടി അധികാരത്തില്‍ ഇരിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല, പുത്രനായ ബിന്ദുസാരന് അധികാരം കൈമാറനും ചന്ദ്രഗുപ്തന് സാധിച്ചു.

ദൈനംദിനകാര്യങ്ങളില്‍ ഒരു വ്യക്തി എന്തെല്ലാം ചെയ്യണം എന്തെല്ലാം ചെയ്യരുത് എന്ന് ചാണക്യനീതിയില്‍ വ്യക്തമായി പറയുന്നുണ്ട്. ചാണക്യന്റെ ഈ തന്ത്രങ്ങള്‍ പ്രായോഗികമാക്കാന്‍ സാധിച്ചാല്‍, വ്യക്തി ജീവിതത്തിലും തൊഴില്‍ജീവിതത്തിലും വിജയം നേടാന്‍ സാധിക്കും. ചാണക്യന്റെ ജീവിതപാഠങ്ങളും ഉപദേശങ്ങളും വിജയകരമായ ജീവിതം നയിക്കാന്‍ ഒരു വ്യക്തിയെ സഹായിക്കും. ജീവിതത്തില്‍ വിജയകിരീടം ചൂടാന്‍ ഒരു വ്യക്തി പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വിനയം
വിവേകമതികളുടെ ഗുണവിശേഷമാണ് വിനയം. മടയന്മാര് ഒരിക്കലും വിനയത്തോടെ പെരുമാറുകയില്ല. പക്ഷേ ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ എന്നും വിനയത്തോടെ പെരുമാറണം.
രഹസ്യങ്ങള്‍ പങ്കുവെക്കാതിരിക്കുക
ചെയ്യാന്‍ പോകുന്ന കാര്യങ്ങളും പദ്ധതികളും മറ്റാരോടും വെളിപ്പെടുത്താതിരിക്കുക.
കാരണം അത്തരം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മറ്റുള്ളവര്‍ കൂടി നിങ്ങളുടെ പദ്ധതിയില്‍ ഇടപെടുകയും അത് വിചാരിച്ചത് പോലെ നടത്താന്‍ കഴിഞ്ഞെന്ന് വരികയും ഇല്ല.
നെഗറ്റീവ് കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക
കുബുദ്ധികളായ ആളുകളെ നേരിടുന്നതിന് രണ്ട് രീതികളുണ്ട്. ഒന്ന് അവരെ എതിരിട്ട് ജയിക്കുക. മറ്റൊന്ന് അത്തരം ആളുകളില്‍ നിന്ന് അകന്ന് കഴിയുക.
ആവശ്യമുള്ളപ്പോള്‍ മാത്രം സംസാരിക്കുക
ജീവിതത്തില്‍ കൂടുതല്‍ സമയവും നിശബ്ദത പാലിക്കുന്ന ഒരാള്‍ക്ക് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല. അതുകൊണ്ട് ആവശ്യമുള്ളപ്പോള്‍ മാത്രം സംസാരിച്ച് ശീലിക്കുക.
വലുപ്പത്തിലല്ല കാര്യം
വലുപ്പത്തില്‍ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജീവികളിലൊന്നാണ് ആന. പക്ഷേ ഒരു ആനയെ നിയന്ത്രിക്കാന്‍ മനുഷ്യന് കഴിയുന്നുണ്ട്. ഒരു വിളക്കോ ദീപമോ വളരെ ചെറുതാണ്. പക്ഷേ വലിയൊരിടത്തെ അന്ധകാരമകറ്റാന്‍ അതിന് കഴിയും. വലിയൊരു പാറക്കഷ്ണത്തെ പല കഷ്ണങ്ങളാക്കി ഉടക്കാന്‍ ചുറ്റികയ്ക്കും സാധിക്കും. അതുകൊണ്ട് വലുപ്പത്തിലല്ല കാര്യമെന്നുള്ളത് ഓര്‍ക്കുക.
ക്ഷമാശീലം
പല തുള്ളികളാണ് പെരുവെള്ളമായി മാറുന്നത്. അതുപോലെ പണമായാലും അറിവായാലും നന്മയായാലും വളരെ പതുക്കയേ അത് വളരുകയുള്ളു. അതുവരെ ക്ഷമയോടെ കാത്തിരിക്കണം.
ഒന്നില്‍ നിന്ന് തുടങ്ങാം എപ്പോള്‍ വേണമെങ്കിലും
ഭാവിയെ കുറിച്ചുള്ള ഭയം ഒരിക്കലും വിജയം തരികയില്ല. അതുപോലെ പോയ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യരുത്. ബുദ്ധിയുള്ള ആളുകള്‍ വര്‍ത്തമാനകാലത്തെ പ്രയോജനപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.
അഹങ്കാരം മാറ്റിവെക്കുക, പഠിക്കുക, വളരുക
അറിവ് നേടുന്ന കാര്യത്തില്‍ ഒരു നാണവും ഉണ്ടാകരുത്. അഹങ്കാരവും തലക്കനവും മാറ്റിവെച്ച് അറിവുകള്‍ നേടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
