Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
Chanakya Niti: പണം വരും പോവും, പക്ഷേ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചെത്തും ചാണക്യതന്ത്രം
ചാണക്യന്, പുരാതന തത്വചിന്തകനും അതോടൊപ്പം തന്നെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് കൃത്യമായ അവബോധവുമുള്ള വ്യക്തിയാണ്. കാലാതീതമായി നിലനില്‍ക്കുന്ന ചാണക്യന്റെ വിജയ തന്ത്രങ്ങള്‍ ഇന്നും പലയിടത്തും ചര്‍ച്ചയാവാറുണ്ട്. ജീവിതം വിജയിക്കുന്നതിനും അനുയോജ്യമായ ജീവിതപങ്കാളിയെ സ്വന്തമാക്കുന്നതിനും എല്ലാം ചാണക്യന്റെ തന്ത്രങ്ങള്‍ വിജയം കാണുന്നത് തന്നെയാണ്. ഏത് വെല്ലുവിളികളേയും പ്രതിരോധിക്കുന്നതിനും ജീവിതം സന്തോഷത്തോടേ മുന്നോട്ട് പോവുന്നതിനും എല്ലാം ചാണക്യന് പറയുന്ന തന്ത്രങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്.
സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ചാണക്യനുണ്ടായിരുന്ന വീക്ഷണങ്ങളെല്ലാം തന്നെ നല്ലൊരു ശതമാനവും ശരിയാണെന്നാണ് ചാണക്യനീതിയില്‍ പറയുന്നത്. എല്ലാ വെല്ലുവിളികളേയും തരണം ചെയ്യുന്നതിനും സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ ചാണക്യന് പറയുന്ന ഫലപ്രദമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തയ്യാറെടുപ്പുകള്‍ വേണം
എത് കാര്യത്തിനും തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. അത് സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്ന കാര്യത്തിലും അനിവാര്യം തന്നെയാണ്. പലപ്പോഴും ആസൂത്രണത്തോടേയും ദീര്‍ഘവീക്ഷണത്തോടെയും വേണം എത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുന്നതിന്. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് വേണ്ടി എല്ലാ കാര്യങ്ങളും മികച്ചതാക്കുന്നതിന് വേണ്ടിയും അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. എന്നാല്‍ മാത്രമേ വ്യക്തികള്‍ക്ക് അനാവശ്യ നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും ദീര്‍ഘകാല അഭിവൃദ്ധി ഉറപ്പ് വരുത്തുന്നതിനും സാധിക്കുകയുള്ളൂ. കൃത്യമായ പ്ലാനിംഗ് ഓരോ കാര്യത്തിലും അനിവാര്യമാണ് എന്നത് ഓര്‍ക്കണം.
പ്രായോഗിക സാമ്പത്തിക തന്ത്രങ്ങള്‍
എപ്പോഴും പ്രായോഗികമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രയത്നിക്കണം. വൈവിധ്യമുള്ള കാര്യങ്ങള്‍ സാമ്പത്തിക നിലനില്‍പ്പിന് വേണ്ടി ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എല്ലാം ഒരു മേഖലയില്‍ തന്നെ നിക്ഷേപിക്കാതെ വ്യത്യസ്ത മേഖലകളില്‍ നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ അത് അപകട സാധ്യത കുറക്കുകയും വിജയ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ജീവിതം തന്നെ മികച്ചതായി മാറുന്നതിന് ഇത് വഴി സാധിക്കുന്നു. സാമ്പത്തിക സ്ഥിരത ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടും മാറ്റങ്ങള്‍ കൊണ്ട് വരുന്നത് തന്നെയാണ്.
സമ്പാദ്യത്തിന്റെ പ്രാധാന്യം
എന്താണ് സമ്പാദ്യത്തിന്റെ പ്രാധാന്യം എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ചാണക്യന്റെ സാുമ്പത്തിക തത്വചിന്തയില്‍ സമ്പാദ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിര്‍ബന്ധമായും നീക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന ഏത് അടിയന്തര ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല ഇത് ഭാവി നിക്ഷേപത്തിനുള്ള അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
കടം വാങ്ങുന്നതും കൊടുക്കുന്നതും
പലപ്പോഴും കടം വാങ്ങുന്നത് ഒരു തെറ്റ് തന്നെയാണ്. ഇതൊരു മുന്നറിയിപ്പായാണ് ചാണക്യന് പറയുന്നത്. കാരണം കടം വാങ്ങുന്ന ഒരു വ്യക്തി പതിയെ പതിയെ ദാരിദ്ര്യത്തിലേക്ക് പോവുന്നു. ഇത് സാമ്പത്തിക ഞെരുക്കം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരവും ബിസിനസ് വളര്‍ച്ചക്കും എല്ലാം തടസ്സം സൃഷ്ടിക്കുന്നു. കടം വാങ്ങുന്നത് മാത്രമല്ല കടം കൊടുക്കുന്നതും ശ്രദ്ധിക്കണം. തിരിച്ച് കിട്ടാതെ ഇരിക്കുമ്പോള്‍ അത് ആ ബന്ധത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ബന്ധം തന്നെ അറ്റുപോവുന്നതിന് ഇത് പലപ്പോഴും കാരണമാകും.
സമ്പത്ത് ഉണ്ടാക്കിയെടുക്കുന്നത്
സമ്പത്ത് ഉണ്ടാക്കിയെടുക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പലപ്പോഴും സത്യസന്ധതയും ധാര്‍മ്മികതയും മുറുകെപ്പിടിച്ച് വേണം സ്വത്ത് സമ്പാദനത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുകുയും സമ്പത്ത് നേടുന്നതിന് പകരം അത് നശിച്ച് പോവുന്നതിലേക്ക് എത്തുകയയും ചെയ്യും. എളുപ്പത്തിലുള്ള സ്വത്ത് സമ്പാദിക്കുന്നതും കൂടുതല്‍ കാലം നിലനില്‍ക്കില്ല. ശാശ്വതമായിരിക്കില്ല ഇത്തരത്തിലുള്ള എളുപ്പവഴികള്‍ എന്നും ചാണക്യന് ഓര്‍മ്മിപ്പിക്കുന്നു.



Click it and Unblock the Notifications