Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
ചാണക്യനീതി: ഈ 3 സുഖങ്ങള്‍ അനുഭവിക്കുന്നവന് ഭൂമി ഒരു സ്വര്‍ഗ്ഗം, സന്തോഷം നിറഞ്ഞ ജീവിതം
Chanakya Niti: പൗരാണിക ഇന്ത്യ കണ്ട മികച്ച അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജകീയ ഉപദേശകനുമായിരുന്നു ചാണക്യന്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചാണക്യന്റെ അപാരമായ അറിവ് വളരെ പ്രശസ്തമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തിയുള്ളതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്.
ചാണക്യന് തന്റെ കാഴ്ചപ്പാടുകള്‍ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചുവച്ചിട്ടുണ്ട്. ഇന്നത്തെക്കാലത്തും ചാണക്യനീതി ശ്രദ്ധേയമായി നിലനില്ക്കുന്നു. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. മനുഷ്യജീവിതം വിജയകരമാക്കുന്നതിന് ചാണക്യന് നിരവധി നയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നയങ്ങള്‍ പിന്തുടരുന്ന ഒരാള്‍ക്ക് തന്റെ ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

ഈ 3 സുഖങ്ങളുള്ളവര് ഭാഗ്യവാന്മാര്
നമ്മുടെ പുരാണ ഗ്രന്ഥങ്ങളില്‍, സദ്വൃത്തരായ ആത്മാക്കള്‍ കുറച്ചുകാലം വസിക്കുന്ന മഹത്തായ സ്വര്ഗ്ഗലോകത്തെക്കുറിച്ചുള്ള വിവരണമുണ്ട്. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവന് സ്വര്‍ഗത്തില്‍ പോകുന്നു എന്ന് പറയുന്നു. മോക്ഷം പ്രാപിച്ച ഒരാള്‍ മാത്രമേ ഇവിടെ ശാശ്വതമായി അവശേഷിക്കുന്നുള്ളൂ. എന്നാല്‍ ചാണക്യനീതി പ്രകാരം ചിലര്‍ക്ക് ഭൂമിയില്‍ തന്നെ സ്വര്‍ഗം ലഭിക്കുമെന്ന് പറയുന്നുണ്ട്.
ചാണക്യനീതിയില്‍ ആകെ 17 അധ്യായങ്ങളുണ്ട്, ജീവിതവും തൊഴിലുമായി ബന്ധപ്പെട്ട എല്ലാ പ്രധാന കാര്യങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യനീതിയുടെ രണ്ടാം അധ്യായത്തില്‍ ചിലര്‍ക്ക് ഭൂമി ഒരു സ്വര്‍ഗം പോലെയാകുമെന്ന് പറഞ്ഞിട്ടുണ്ട്. ചില സുഖങ്ങളും സന്തോഷവും അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ഭൂമി തന്നെ ഒരു സ്വര്‍ഗ്ഗമാണെന്ന് പറയുന്നു. ചാണക്യന് പറയുന്ന ആ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അനുസരണയുള്ള പുത്രന് ഉള്ളവന്
ചാണക്യ നീതിയുടെ രണ്ടാം അധ്യായത്തില്‍, അനുസരണയുള്ള പുത്രനുള്ള പിതാവ് മഹാഭാഗ്യവാനാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. കാരണം മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മകന് അവരുടെ ജീവിതം സന്തോഷകരമാക്കുന്നു. അത്തരമൊരു പുത്രന്റെ മാതാപിതാക്കള്‍ എപ്പോഴും അവരുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. അത്തരമൊരു പിതാവ് തന്റെ കുട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നു. അവര്‍ക്ക് ഭൂമി സ്വര്‍ഗം പോലെയാകുന്നു. മാതാപിതാക്കളുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന മക്കളുള്ളവര്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായി കണക്കാക്കുന്നു.

ജ്ഞാനിയായ ഭാര്യ ഉള്ളവന്
ചാണക്യനീതി അനുസരിച്ച് ഭാര്യയുടെ പൂര്‍ണ പിന്തുണ ലഭിക്കുന്ന ആ വ്യക്തി മഹാഭാഗ്യവാനാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും ജീവിതമാകുന്ന രഥത്തിന്റെ രണ്ട് ചക്രങ്ങളാണ്. ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കുന്നവളും വിഷമഘട്ടങ്ങളില്‍ നിഴല്‍ പോലെ അവന്റെ അരികില്‍ നില്‍ക്കുകയും ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, അത്തരമൊരു ഭാര്യയുള്ളവന്‍ ഭാഗ്യവാനെന്ന് വിളിക്കുന്നു.
ഭാര്യ വിവേകമുള്ളവളാണെങ്കില് കുടുംബത്തിനും ബന്ധുക്കള്‍ക്കും പൂര്‍ണ്ണമായ ബഹുമാനം നല്കി വളരെ നല്ല രീതിയില്‍ വീട് നടത്തുന്നു. അങ്ങനെയുള്ള ഭാര്യയുടെ ഭര്‍ത്താവിന് കുടുംബത്തിലും സമൂഹത്തിലും ബഹുമാനം ലഭിക്കും. യോഗ്യയായ ഭാര്യയുള്ള ഒരു വ്യക്തിക്ക് ഭൂമി സ്വര്‍ഗം പോലെയാണ്. നൈപുണ്യവും ബുദ്ധിശക്തിയുമുള്ള ഭാര്യ തന്റെ ഭര്‍ത്താവിന്റെ വിജയത്തില്‍ ഒരു പ്രത്യേക പങ്ക് വഹിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമേ ഭാര്യയെ തിരിച്ചറിയാന്‍ സാധിക്കൂ എന്നാണ് ചാണക്യന് പറയുന്നത്.

സമ്പത്തില്‍ സംതൃപ്തനായവന്‍
ദുഃഖത്തിന്റെ ഏറ്റവും വലിയ കാരണം അത്യാഗ്രഹമാണ്. അത്യാഗ്രഹത്തില്‍ നിന്ന് മാറി സ്വന്തം സമ്പത്തില്‍ സംതൃപ്തനായ ഒരു വ്യക്തിക്ക് ഭൂമിയിലെ ജീവിതം സ്വര്‍ഗ്ഗമാണെന്ന് ചാണക്യനീതി പറയുന്നു. പണത്തിന്റെ അത്യാഗ്രഹം കാരണം ആളുകള്‍ അവരുടെ സന്തോഷവും സമാധാനവും ത്യജിക്കുന്നു. അതുകൊണ്ടാണ് ജീവിതത്തില്‍ സങ്കീര്‍ണതകളും പ്രശ്നങ്ങളും ഉണ്ടാകുന്നത്.
ഇവയെല്ലാം ഒരു വ്യക്തിയുടെ മനസ്സിനെയും ബുദ്ധിയെയും ബാധിക്കുന്നു. അത് പിന്നീട് നിങ്ങളുടെ കഴിവിനെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു. സ്വന്തം സമ്പത്തില്‍ തൃപ്തനായ ഒരാള്‍ക്ക് ഭൂമി ഒരു സ്വര്‍ഗമാണെന്ന് ചാണക്യന് പറയുന്നു. അതിനാല്‍ നിങ്ങളുടെ പക്കലുള്ള പണത്തില്‍ സംതൃപ്തരായിരിക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ കഠിനാധ്വാനത്തില്‍ വിശ്വസിക്കുക.



Click it and Unblock the Notifications












