Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
Chanakya Niti: കയ്യിലുള്ള പണമെല്ലാം പെട്ടെന്ന് കാലിയാകും, സമ്പത്ത് നശിപ്പിക്കുന്ന പ്രവൃത്തികള്‍
Chanakya Niti: ഇന്നത്തെ ആധുനിക കാലത്ത് എല്ലാവര്ക്കും തന്നെ ജീവിക്കാന്‍ പണം ആവശ്യമാണ്, ഏതൊരു ആവശ്യവും നിറവേറ്റാന്‍ പണം ആവശ്യമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ പണം ഒരു വ്യക്തിയുടെ ഏറ്റവും നല്ല സുഹൃത്താണ്. പണം സമ്പാദിക്കുന്നതിനൊപ്പം ഒരു വ്യക്തി അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് അറിയേണ്ടതും പ്രധാനമാണ്. വിവേകത്തോടെ പണം ചെലവഴിക്കുന്ന ആളുകള്‍ക്ക് പണത്തിന് ഒരു കുറവുമുണ്ടാകില്ല.
ചാണക്യനീതിയില്‍ പണവുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളും ആചാര്യ ചാണക്യന് പരാമര്‍ശിച്ചിട്ടുണ്ട്. ജീവിതം ലളിതവും എളുപ്പവുമാക്കാന്‍ പണം ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു, എന്നാല്‍ വളരെ വേഗത്തില്‍ പണം നശിപ്പിക്കുന്ന ചില പ്രവര്ത്തികളുമുണ്ടെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം, ഒരു വ്യക്തി പണം ലഭിക്കാന്‍ ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും ചെയ്യരുത്.

അധാര്‍മ്മികമായി സമ്പാദിച്ച പണം
ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റുള്ളവരെ ഉപദ്രവിച്ചും വേദനിപ്പിച്ചും, മതത്തിനെതിരായ കാര്യങ്ങള്‍ ചെയ്തും, ശത്രുവിന്റെ മുന്നില്‍ വാദിച്ചും സമ്പാദിക്കുന്ന പണം അധികകാലം നില്‍ക്കില്ല. അത്തരം പണം കയ്യില്‍ വരാതിരിക്കുന്നതാണ് നല്ലത്. ഒരു വ്യക്തി ഒരിക്കലും അത്തരം സമ്പത്ത് ആഗ്രഹിക്കരുത് എന്ന് ചാണക്യന് പറയുന്നു. മറ്റുള്ളവര്‍ക്ക് ദോഷം വരുത്തിയോ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ ശത്രുവിനെ കൂട്ടുപിടിച്ചോ ശേഖരിക്കുന്ന പണം വളരെ പെട്ടെന്ന് കയ്യില്‍ നിന്ന് വഴുതിപ്പോകും. കാരണം അത്തരം പണം ഒരിക്കലും നിങ്ങള്‍ക്ക് ആവശ്യഘട്ടത്തില്‍ പ്രയോജനകരമാകില്ല. കഠിനാധ്വാനത്തിലൂടെയും നല്ലകാര്യങ്ങളിലൂടെയും മാത്രമേ മനുഷ്യന് എപ്പോഴും സമ്പത്ത് ശേഖരിക്കാവൂ.
മോഷ്ടിച്ചോ വഞ്ചിച്ചോ സമ്പാദിച്ച പണം
തെറ്റായി സമ്പാദിച്ച പണം അല്പകാലത്തേക്ക് തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന് ചാണക്യ നീതിയില്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇതിലൂടെ എല്ലായ്പ്പോഴും സന്തോഷവാനായിരിക്കാന്‍ കഴിയില്ല. അത്തരം പണം ഭാവിയില്‍ നിങ്ങള്‍ക്ക് ദുഃഖം നല്കുന്നു. മോഷ്ടിച്ചോ വഞ്ചിച്ചോ പണം സമ്പാദിക്കുന്നയാള്‍ ദരിദ്രനാകാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് ചാണക്യന് പറയുന്നു.
വഞ്ചനയിലൂടെ നേടുന്ന പണം
ചാണക്യന്റെ അഭിപ്രായത്തില്‍ വഞ്ചനയിലൂടെ പണം സമ്പാദിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഗുണം പിടിക്കില്ല. അവരെയും കുടുംബാംഗങ്ങളെയും ആരും എവിടെയും ബഹുമാനിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ ആ വ്യക്തിയുടെ ജീവിതവും നശിപ്പിക്കപ്പെടുന്നു. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ആളുകള്‍ ഇടം നല്‍കാറില്ല. അതിനാല്‍ ഇത്തരക്കാര്‍ കടബാധ്യതയില്‍ കഷ്ടപ്പെടുന്നു. വഞ്ചനയിലൂടെ നേടുന്ന സമ്പത്ത് നിങ്ങളുടെ കുടുംബത്തിന്റെ നാശത്തിന് വരെ കാരണമായേക്കാം.
അത്യാഗ്രഹം
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും സ്വാര്‍ത്ഥനും അത്യാഗ്രഹിയും ആയിരിക്കരുത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായ ആളുകളില്‍ നിന്ന് അകന്നു നില്ക്കുന്നു. അതിനാല്‍ പണത്തിന്റെ കാര്യങ്ങളില്‍ ഒരിക്കലും അത്യാഗ്രഹവും സ്വാര്‍ത്ഥതയും കാണിക്കരുത്. ഇത്തരക്കാരുടെ കയ്യില്‍ പണം അധികകാലം നിലനില്‍ക്കില്ല.
അമിത ചെലവ്
വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്ന ആളുകള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു. അതിനാല്‍, പണം സമ്പാദിക്കുന്നതിനൊപ്പം, പണം ലാഭിക്കേണ്ടതും വളരെ പ്രധാനമാണ്.
പണം കയ്യില്‍ നില്ക്കാന് ചെയ്യേണ്ടത്
പണം ഒരു വ്യക്തിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ആചാര്യ ചാണക്യന് പറയുന്നു. ആവശ്യത്തിന് മാത്രം പണം ചെലവഴിക്കണം. ഇതോടൊപ്പം, ഭാവിക്കായി എപ്പോഴും പണം ലാഭിക്കണം. ചെറിയ നിക്ഷേപങ്ങള്‍ നടത്തിയാല്‍ പണം സുരക്ഷിതമായി സൂക്ഷിക്കാം.
ചാണക്യനീതി പ്രകാരം ക്ഷേത്രങ്ങളില്‍ പണം നല്‍കുന്നതിലൂടെ നിങ്ങളില്‍ ദൈവിക അനുഗ്രഹം ചൊരിയുകയും പണം നല്കുന്ന വ്യക്തിയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു. ക്ഷേത്രത്തില്‍ ഇടയ്ക്കിടെ പണം നല്കുന്ന വ്യക്തിക്ക് ഒരിക്കലും ദാരിദ്ര്യം നേരിടേണ്ടിവരില്ല.
ദരിദ്രരെയും അശരണരെയും സഹായിക്കുന്ന ആളുകളുടെ സമ്പത്ത് അനുദിനം വര്‍ദ്ധിക്കുന്നതായി ചാണക്യ നീതിയില്‍ പറയുന്നു. ദരിദ്രരെ സാമ്പത്തികമായി സഹായിക്കുന്നവരില്‍ ലക്ഷ്മീദേവി സന്തുഷ്ടയാകുന്നു. അവര്‍ക്ക് ധാരാളം ഐശ്വര്യവും ലഭിക്കുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി എപ്പോഴും സത്യസന്ധതയോടെയും കഠിനാധ്വാനത്തിലൂടെയും പണം സമ്പാദിക്കണം. തെറ്റായ പ്രവൃത്തികളിലൂടെയും അനാവശ്യ ചെലവുകളിലൂടെയും സമ്പാദിച്ച പണം അധികകാലം നിലനില്‍ക്കില്ല.



Click it and Unblock the Notifications