Latest Updates
-
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം!
ചാണക്യനീതി: ജീവിതം ദുരിതപൂര്‍ണ്ണം, ഈ തെറ്റുകള്‍ ചെയ്യുന്നത് ഭാവിജീവിതം കഷ്ടത്തിലാക്കും
മഹാ പണ്ഡിതനും ദര്‍ശകനും വിദഗ്ധനായ തന്ത്രജ്ഞനുമായിരുന്നു ചാണക്യന്. ചാണക്യനീതി ശാസ്ത്രത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇന്നും സമൂഹത്തിന് ഉപകാരപ്രദമാണ്. ഒരു വ്യക്തി ചാണക്യന് പറഞ്ഞ വാക്കുകള്‍ പിന്തുടരുകയാണെങ്കില്, അവര്‍ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടില്ല. വിജയം അവന്റെ പാദങ്ങളില്‍ ചുംബിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ധൈര്യത്തിന്റെയും പരിശ്രമത്തിന്റെയും പ്രതീകമാണ്.
ചാണക്യ നീതിയില്‍ മനുഷ്യ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള പല വഴികളും വിവരിച്ചിട്ടുണ്ട്. നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുമെന്ന് അദ്ദേഹം ചാണക്യനീതിയിലെ ഒരു വാക്യത്തിലൂടെ പറയുന്നുണ്ട്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മരുന്ന്
മരുന്ന് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, ജീവന് നല്കുന്ന മരുന്ന് തന്നെ നിങ്ങളുടെ ജീവനെടുക്കും. ചാണക്യന് പറയുന്നതനുസരിച്ച്, രോഗത്തില്‍ ശരിയായ മരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം, അല്ലാത്തപക്ഷം മരണത്തിന് സാധ്യതയുണ്ട്.

പണം
പണത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ച് അറിവില്ലെങ്കില്‍ മനുഷ്യന് നാശത്തിലേക്ക് പതിക്കും. അതുകൊണ്ട് ഒരു വ്യക്തി തന്റെ വരുമാനത്തെയും ചെലവിനെയും കുറിച്ച് ബോധവാനായിരിക്കണം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ വ്യക്തി ദരിദ്രനായേക്കാം. അവരുടെ ജീവിതം വളരെ കഷ്ടതകളിലൂടെ കടന്നുപോകും. അതുപോലെതന്നെ, ചതിയിലൂടെയോ മോശം പ്രവൃത്തികളിലൂടെയോ പണം സമ്പാദിക്കുന്നവരുടെ പണം അധികകാലം നിലനില്‍ക്കില്ല. ഇത്തരക്കാരെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങള്‍ കാരണം അവരുടെ പണം പെട്ടെന്ന് കൈയ്യില്‍ നിന്ന് വഴുതിപ്പോകുമെന്നും ചാണക്യന് പറയുന്നു.

ഭക്ഷണം
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ആളുകള്‍ ദരിദ്രരായിത്തീരുന്നു, കാരണം കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. അത്തരത്തിലുള്ള ഒരാള്‍ ഒരിക്കലും ആരോഗ്യവാനായിരിക്കില്ലെന്നും ചാണക്യന് പറയുന്നു.

ആത്മീയത
ആത്മീയകാര്യങ്ങളില്‍ തെറ്റ് സംഭവിച്ചാല്‍ അതിന്റെ ഫലം അര്‍ത്ഥശൂന്യമാകുമെന്ന് ചാണക്യന് പറയുന്നു. ചിലപ്പോള്‍ വ്യക്തിക്ക് ജീവിതത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരും. രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങുന്നവര്‍ക്ക് ഒരിക്കലും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കില്ലെന്നും സൂര്യോദയത്തിന് ശേഷം ഉറങ്ങുന്ന ഒരാള്‍ എപ്പോഴും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നുവെന്നും ചാണക്യന് പറയുന്നു.

ആജ്ഞകള്‍
ഗുരുവിന്റെയോ അധ്യാപകരുടെയോ കല്‍പ്പനകള്‍ കൃത്യമായി പാലിക്കാത്തവര്‍ക്ക് ജീവിതത്തില്‍ പല വിഷമങ്ങളും സഹിക്കേണ്ടിവരും. ആത്മീയത, മരുന്ന്, പണം, ഭക്ഷണം, ഗുരുവിന്റെ ആജ്ഞകള്‍ എന്നിവ ശ്രദ്ധയോടെ പാലിക്കണമെന്ന് ചാണക്യന് പറയുന്നതിന് കാരണം ഇതാണ്. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തവര്‍ ജീവിതത്തില്‍ കഷ്ടപ്പാടുകളെ അഭിമുഖീകരിക്കുന്നു.

ജീവിതത്തില്‍ ജയിക്കാന്‍ വേണ്ടത്
ചാണക്യന്റെ അഭിപ്രായത്തില്‍ സമയം വളരെ വിലപ്പെട്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും പ്രധാനമാണ്. അതുകൊണ്ട് ഒരിക്കലും നിങ്ങള്‍ സമയം പാഴാക്കരുത്. ഓരോ നിമിഷവും നിങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റെന്തെങ്കിലും പഠിക്കുന്നു. അതുകൊണ്ട് ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ സമയത്തെ ബഹുമാനിക്കുക.

മറ്റുള്ളവരെ വിമര്‍ശിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍ നമ്മള് ഒരിക്കലും മറ്റുള്ളവരെ വിമര്‍ശിക്കരുത്. ശിക്ഷാവിധി കേള്‍ക്കാതെ ആരെയും കുറ്റപ്പെടുത്തരുത്. നമ്മള് ഒരാളെ വിമര്‍ശിക്കുമ്പോള്‍, നമ്മള് സ്വയം പരാജയത്തിലേക്ക് നീങ്ങുകയാണ്. വിമര്‍ശനം ആരുടെ മനസ്സിലായാലും നെഗറ്റിവിറ്റി വര്‍ദ്ധിപ്പിക്കും. അത് നിങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും മനസ്സിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

പണം ലാഭിക്കുക
ഒരിക്കലും ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്നാണ് ചാണക്യ നയം. നിങ്ങളുടെ മോശം സമയങ്ങളില്‍ ഉപകരിക്കുന്നത്, നിങ്ങള്‍ സമ്പാദിച്ചു വയ്ക്കുന്ന പണം മാത്രമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പണം ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നു. അതിനാല്‍ പണം എങ്ങനെ ലാഭിക്കാമെന്ന് അറിഞ്ഞുവയ്ക്കുക.

അലസത വെടിയുക
സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്ത വ്യക്തി തന്റെ വര്‍ത്തമാനവും ഭാവികാലവുമെല്ലാം അപകടത്തിലാക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് അലസതയുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് ഉപേക്ഷിക്കുക. നിങ്ങള്‍ അലസത ഉപേക്ഷിക്കുമ്പോള്‍, നിങ്ങളുടെ ലക്ഷ്യം വ്യക്തമായി കാണും. അതിനായി കഠിനാധ്വാനം ചെയ്താല്‍ വിജയം നിങ്ങളുടെ പാദങ്ങളില്‍ ചുംബിക്കും. നിങ്ങളുടെ ഭാവി ശോഭനമായിരിക്കും.



Click it and Unblock the Notifications
