Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
ചാണക്യനീതി: ആരോഗ്യമാണ് ജീവന്, മനസ്സും ശരീരവും ശക്തമാക്കാന്‍ ഈ 6 കാര്യം അറിഞ്ഞുവയ്ക്കൂ
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന രാഷ്ട്രീയക്കാരനും തന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രത്തില്‍ വിദഗ്ധനുമായിരുന്നു ചാണക്യന്. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങള്‍ അദ്ദേഹം എഴുതിയ ചാണക്യനീതി എന്ന പുസ്തകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നയങ്ങള്‍ മനുഷ്യജീവിതത്തിന്റെ വിവിധ വശങ്ങളെ വളരെ അടുത്ത് സ്പര്‍ശിക്കുന്നു.
ഇന്നത്തെക്കാലത്ത് ആരോഗ്യവാനായിരിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങള്‍ ഭക്ഷണത്തിലും ജീവിതരീതിയിലും പ്രത്യേക ശ്രദ്ധ നല്‍കണം. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും സമീകൃതാഹാരം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇതോടൊപ്പം ദിവസവും വ്യായാമം ചെയ്യുകയും വേണം. അതേ സമയം ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ആരോഗ്യം നിലനിര്‍ത്താന്‍ ഒരാള്‍ ദിവസവും ഈ 6 കാര്യങ്ങള്‍ ശ്രദ്ധിക്കണം. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പാല് കുടിക്കുക
മാനസികമായും ശാരീരികമായും ആരോഗ്യവാനായിരിക്കണമെങ്കില്‍ ദിവസവും പാല് കുടിക്കണമെന്ന് ചാണക്യന് പറയുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ എപ്പോഴും പാല് കുടിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുള്‍പ്പെടെ പല അവശ്യ പോഷകങ്ങളും പാലില്‍ കാണപ്പെടുന്നു, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. ചാണക്യന് തന്റെ ചാണക്യനീതിയിലെ ഒരു വാക്യത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ നിങ്ങള്‍ പാല് കുടിക്കണമെന്ന് ഉപദേശിച്ചിട്ടുണ്ട്. പാല് കുടിക്കുന്നത് ഒരു വ്യക്തിയെ ശാരീരികമായി ശക്തനാക്കുന്നു എന്ന് ഈ വാക്യത്തില്‍ പറഞ്ഞിട്ടുണ്ട്. പാലിന് ധാന്യങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ട്. അതിനാല്‍ ദിവസവും നിങ്ങള്‍ പാല് കഴിക്കുക.

നെയ്യ് കഴിക്കുക
പുരാതന കാലത്ത് ആളുകള്‍ ആരോഗ്യം നിലനിര്‍ത്താന്‍ വെണ്ണയും നെയ്യും കഴിച്ചിരുന്നു. വയറ്റിലെ പ്രശ്നങ്ങള്‍ മാറാന്‍ നെയ്യ് കഴിക്കാന്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ആരോഗ്യം നിലനിര്‍ത്താന്‍ ഒരാള്‍ ദിവസവും നെയ്യ് കഴിക്കണം. പാലിനേക്കാള്‍ വീര്യം നെയ്യിലുണ്ട്. അതിനാല്‍ ദിവസവും നെയ്യ് കഴിക്കുക. എന്നിരുന്നാലും, എപ്പോഴും ശുദ്ധമായ നെയ്യ് മാത്രം കഴിക്കുക.

ധാന്യങ്ങള്‍ കഴിക്കുക
ആരോഗ്യം നിലനിര്‍ത്താന്‍ ധാന്യങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് ചാണക്യന് പറയുന്നു. ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ ഒരു വ്യക്തി ആരോഗ്യവാനായിരിക്കും. കൂടാതെ നിങ്ങള്‍ ശക്തരുമാകുന്നു. വിവിധതരം ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹനവ്യവസ്ഥയും ശക്തിപ്പെടുത്തുന്നു. അതിനാല്‍ നിങ്ങള്‍ അരി, ഗോതമ്പ്, തിന, ചോളം തുടങ്ങിയ വിവിധതരം ധാന്യങ്ങള്‍ ദിവസവും കഴിക്കുക.

വെള്ളം കുടിക്കേണ്ടത് ഇങ്ങനെ
വെള്ളം കുടിക്കാനുള്ള ശരിയായ വഴിയെക്കുറിച്ച് പലരും പലപ്പോഴും പറയാറുണ്ട്. ചിലര്‍ ചെയ്യുന്നത് മറ്റു ചിലര്‍ ചെയ്യാറില്ല. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഭക്ഷണം ദഹിക്കാത്തപ്പോള് കുടിക്കുന്ന വെള്ളം മരുന്ന് പോലെയാണ്. ഭക്ഷണം ദഹിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കുടിക്കുന്ന വെള്ളം ശരീരത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിനിടയില്‍ വളരെ കുറച്ച് വെള്ളം കുടിക്കുന്നത് അമൃത് പോലെയാണ്. നേരെമറിച്ച്, ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് വിഷം പോലെയാണെന്ന് ചാണക്യന് പറയുന്നു.

അമിത ലൈംഗികത ആപത്ത്
ആരോഗ്യമുള്ള ശരീരത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും വേണ്ടി ആഴ്ചയില്‍ ഒരിക്കല്‍ ശരീരം മുഴുവന്‍ മസാജ് ചെയ്യണമെന്ന് ചാണക്യന് പറയുന്നു. ഇത് സുഷിരങ്ങള്‍ തുറക്കുകയും ഉള്ളിലെ അഴുക്ക് നീക്കം ചെയ്യുകയും ചെയ്യുന്നു. മസാജ് കഴിഞ്ഞ് കുളിക്കാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. യുവാക്കള്‍ അമിതമായ ലൈംഗികതയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ചാണക്യന് പറയുന്നു. ഒരു യുവാവ് ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ അയാള്‍ക്ക് തന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയില്ല. ഈ കാര്യങ്ങള്‍ അവനെ ജീവിതത്തില്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടയുന്നുവെന്നും ചാണക്യന് പറയുന്നു.

അത്യാഗ്രഹം പാടില്ല
നാം കഴിക്കുന്ന ഭക്ഷണത്തിന് തുല്യമായ പ്രതിഫലം ലഭിക്കുമെന്നും അതിനനുസരിച്ച് നമ്മുടെ സ്വഭാവം മാറുമെന്നും ചാണക്യന് പറയുന്നു. സാത്വിക ഭക്ഷണം കഴിച്ചാല്‍ നിങ്ങളുടെ ചിന്തകള്‍ ശുദ്ധമാകും. തമസ്സിക ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്‍ മാനസികമായി അസ്വസ്ഥരാകുമെന്നും ചാണക്യന് പറയുന്നു. അത്യാഗ്രഹം ഒരു മാരക രോഗം പോലെയാണെന്ന് ചാണക്യന് പറയുന്നു. അത്യാഗ്രഹിയായ ഒരു വ്യക്തിയുടെ മാനസികാവസ്ഥ ക്രമേണ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. അതിനാല്‍ മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ അത്യാഗ്രഹ ശീലം വെടിയണമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications












