Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Chanakya Niti: നിശബ്ദത ശക്തമായ ആയുധം; ജീവിത വിജയത്തിന് അത് പ്രയോഗിക്കേണ്ടത് ഇങ്ങനെ
350-275 ബിസിഇ കാലയളവില്‍ ജീവിച്ചിരുന്ന, ഇന്ത്യ കണ്ട മഹാ പണ്ഡിതനാണ് ചാണക്യന്. കൗടില്യനെന്നും വിഷ്ണുഗുപ്തനെന്നും ഇദ്ദേഹം അറിയപ്പെടുന്നു. ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ചാണക്യന്റെ ജനനം. മൗര്യ സമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഉപദേശകനായിരുന്നു ചാണക്യന്. ചാണക്യനെഴുതിയ അര്‍ത്ഥശാസ്ത്രവും ചാണക്യനീതിയും ഭരണമികവിനും ജീവിതവിജയത്തിനും വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും തന്ത്രങ്ങളും മാനവരാശിക്ക് പകര്‍ന്നുനല്‍കുന്നു.

രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും ചാണക്യന്റെ തന്ത്രങ്ങളും ഉപദേശങ്ങളും ആധുനികയുഗത്തിലും പ്രസക്തമാണ്. നിശബ്ദദതയെ വിജയത്തിന് വേണ്ടിയുള്ള ശക്തമായ ആയുധമാക്കി മാറ്റുന്നതിനെ കുറിച്ച് ചാണക്യന് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് നോക്കാം.
വേദനിക്കുന്നവരോട് വേദാന്തം വേണ്ട
നിശബ്ദത അഥവാ മൗനമെന്നത് ഏതൊരാളുടെയും കൈവശമുള്ള ശക്തമായ ആയുധമാണെന്ന് ചാണക്യന് പറയുന്നു. നഷ്ടങ്ങളെയോര്‍ത്ത് സങ്കടപ്പെടുന്ന, പരിദേവനം ചെയ്യുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കുന്നതിന് പകരം നിശബ്ദനായി ഇരിക്കുകയാണ് വേണ്ടതെന്ന് ചാണക്യന് ഓര്‍മ്മിപ്പിക്കുന്നു.
നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്ക് മുമ്പില്‍ നിശബ്ദത
ദേഷ്യം കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്ക് മുമ്പില്‍, വികാരങ്ങള്‍ക്ക് കീഴ്പ്പെട്ടവര്‍ക്ക് മുമ്പില്‍ മൗനമായിരിക്കുന്നതാണ് നല്ലത്. അത്തരം സാഹചര്യങ്ങളില്‍ സംസാരിക്കുന്നത് പ്രശ്നം വഷളാക്കും.
പരദൂഷണത്തില്‍ പങ്കുചേരരുത്
ജീവിതത്തില്‍ പലപ്പോഴും നമ്മള് പരദൂഷണങ്ങള്‍ കേള്‍ക്കാറുണ്ട്. ജോലിസ്ഥലത്ത് ആയാലും വ്യക്തിജീവിതത്തില്‍ ആയാലും ആളുകള്‍ കൂട്ടം കൂടി പരദൂഷണം പറയുമ്പോള്‍ മിണ്ടാതിരിക്കുകയാണ് വിവരമുള്ളവര്‍ ചെയ്യേണ്ടതെന്നും ചാണക്യന് പറയുന്നു.
അറിയാത്തതിനെ കുറിച്ച് പറയരുത്
നമുക്കറിയാത്ത ഒരു കാര്യത്തെ കുറിച്ചുള്ള ചര്‍ച്ചയിലോ സംവാദത്തിലോ നിശബ്ദദത പാലിക്കുകയാണ് ഉചിതം. ഉദാഹരണത്തിന് ഒരു മീറ്റിംഗില്‍ പങ്കെടുക്കേണ്ടി വരികയും അതിനായി തയ്യാറെടുത്തിട്ടില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അതെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് വേണ്ടത്. അത്തരം സാഹചര്യങ്ങള്‍ അറിവുള്ളവര്‍, അല്ലെങ്കില്‍ അതെക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ പറയു്നനത് കേട്ട് മനസ്സിലാക്കുക. അല്ലാതെ അറിയാത്ത കാര്യങ്ങളെ തുറിച്ച് പറയാന്‍ ശ്രമിക്കുന്നത് തെറ്റും അനുചിതവുമാണ്.
മറ്റുള്ളവര്‍ പറയട്ടെ
ചില സാഹചര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മറ്റുള്ളവര്‍ക്ക് അവരുടെ ചിന്തകളും വികാരങ്ങളും പങ്കുവെക്കുന്നതിനുള്ള സുരക്ഷിതമായ ഒരിടം ഒരുക്കും. ബന്ധങ്ങളുടെ ആഴം വര്‍ധിപ്പിക്കാനും വിശ്വാസ്യത വളര്‍ത്തിയെടുക്കാനും ഈ ശീലം സഹായിക്കും.
വേദനിക്കുന്ന കാര്യങ്ങള്‍ പറയണ്ട
നെഗറ്റീവ് ആയതോ വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്. അത്തരം സാഹചര്യങ്ങളില്‍ നിശബ്ദത പാലിക്കുക. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മള് പറയാനിരുന്ന വാക്കുകളുടെ ആഘാതമെന്താണെന്നും ചിന്തിക്കാന്‍ അവസരം ലഭിക്കും. അത് പറഞ്ഞുപോയിരുന്നെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ട വരുമായിരുന്നുവെന്നതും സ്മരിക്കുക.
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക
ചില സാഹചര്യങ്ങളില്‍ ആളുകള്‍ സ്വകാര്യത ആഗ്രഹിക്കും. അത്തരം സാഹചര്യങ്ങളില്‍ അവരുടെ ആഗ്രഹത്തെ മാനിക്കുകയും നിശബ്ദമായിരുന്ന് കൊണ്ട് അവരുടെ സ്വകാര്യതെ ബഹുമാനിക്കുകയും ചെയ്യുക. അവരുടെ ആവശ്യങ്ങള്‍ക്കും അതിരുകള്‍ക്കും നമ്മള് വില കല്‍പ്പിക്കുന്നുണ്ടെന്ന് കാണിക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
