Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
Chanakya Niti: ഈ രഹസ്യം മറ്റൊരാളോട് വെളിപ്പെടുത്തിയാല്‍ നിങ്ങളുടെ നാശത്തിന് ആരംഭം
ചാണക്യന് തന്റെ ജീവിത ദര്‍ശനങ്ങള്‍ കൊണ്ട് പ്രശസ്തിയിലേക്ക് എത്തിയ വ്യക്തിയാണ്. ജീവിതത്തില്‍ എന്തിനെ കുറിച്ചും ഏതൊരു കാര്യത്തെക്കുറിച്ചും കൃത്യമായ ധാരണ ഇദ്ദേഹത്തിനുണ്ടായിരുന്നു. മികച്ച പണ്ഡിതന്മാരില് മുന്നില്‍ തന്നെയാണ് ചാണക്യന്റെ സ്ഥാനവും. എന്നാല്‍ മനുഷ്യ ജീവിതത്തെക്കുറിച്ച് ഇദ്ദേഹം പറയുന്ന ചില കാര്യങ്ങളുണ്ട്. സാമ്പത്തികമായും ദാമ്പത്യത്തെക്കുറിച്ചും ജീവിതത്തിലെ വിജയങ്ങളെക്കുറിച്ചും എല്ലാം പലപ്പോഴും ചാണക്യന് പറഞ്ഞ് വെക്കുന്ന ചില കാര്യങ്ങളുണ്ട്.
ഓരോ ഘട്ടത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശം എന്നും നമുക്ക് നോക്കാം. ചാണക്യന് തന്റെ ചാണക്യനീതിയില്‍ ജീവിത രഹസ്യത്തെക്കുറിച്ച് മാത്രമല്ല പലരോടും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് മനസ്സിലാക്കേണ്ടത് എന്നും നമുക്ക് നോക്കാം.

സമ്പത്തിനെക്കുറിച്ച്
പലപ്പോഴും പുറത്ത് പറയാന്‍ മടിക്കേണ്ട ഒരു കാര്യമാണ് സമ്പത്തിനെക്കുറിച്ച്. കാരണം നിങ്ങള്‍ക്ക് സമ്പത്ത് കൂടുതലെങ്കിലും കുറവെങ്കിലും അത് നിങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി. ഒരു കാരണവശാലും മറ്റൊരാളോട് പറയരുത്. കാരണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാവുകയാണെങ്കില്‍ പലപ്പോഴും ഭാവിയില്‍ നിങ്ങള്‍ക്ക് സഹായം ചെയ്യുന്നതിനും കൂടെക്കൂട്ടുന്നതിനും ആരും തയ്യാറാവില്ല എന്നതാണ് സത്യം. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വേറൊരാളോട് ഒരിക്കലും പറയരുത്. അത് നല്ലതല്ല.
ദാമ്പത്യത്തിലെ രഹസ്യങ്ങള്‍
ദാമ്പത്യ ബന്ധത്തില്‍ ഉണ്ടാവുന്ന വഴക്കുകളും പങ്കാളിയുടെ സ്വഭാവത്തെക്കുറിച്ചും ഒന്നും ഒരിക്കലും ആരോടും പങ്ക് വെക്കരുത് എന്നാണ് ചാണക്യന് പറയുന്നത്. അത് ഭാര്യയോ ഭര്‍ത്താവോ ആരുമായിക്കൊള്ളട്ടെ ഒരു കാരണവശാലും നിങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് പ്രശ്നങ്ങള്‍ എന്നുള്ളത് മറ്റൊരാളോട് വെളിപ്പെടുത്തരുത്. ഇത് പങ്കാളിക്ക് അപമാനം ഉണ്ടാക്കുകയും നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ബലഹീനത
നിങ്ങളുടെ ബലഹീനത എന്താണെന്നും മറ്റൊരാളോട് പറയാന്‍ നില്‍ക്കരുത്. അത് എപ്പോഴും രഹസ്യമായി തന്നെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് വഴി പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചില അവസരങ്ങളില്‍ എങ്കിലും നിങ്ങളെ സ്വാധീനിക്കുന്നതിന് വേണ്ടി പലരും ഇത്തരം കാര്യങ്ങള്‍ പ്രയോജനപ്പെടുത്തിയേക്കാം. അത് പിന്നീട് ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തും എന്നതില്‍ സംശയം വേണ്ട.
കുടുംബത്തിലെ പ്രശ്നങ്ങള്‍
ദാമ്പത്യത്തിലുണ്ടാവുന്ന രഹസ്യം പോലെ തന്നെ കുടുംബത്തില്‍ ഉണ്ടാവുന്ന രഹസ്യങ്ങളെക്കുറിച്ചും രണ്ടാമതൊരാളോട് സംസാരിക്കരുത്. കാരണം കുടുംബത്തിലെ പ്രശ്നങ്ങള്‍ വളരെ പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍ അത് കേള്‍ക്കുന്ന വ്യക്തിയില്‍ പലപ്പോഴും ഇത് മനസ്സില്‍ നിന്ന് മായാതെ കിടക്കാം. പിന്നീട് അവര്‍ക്ക് നിങ്ങളോടുള്ള മനോഭാവവും അത്തരത്തില്‍ തന്നെയായേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ചിലര്‍ പിന്നീട് ഇത്തരം കാര്യങ്ങള്‍ സ്വകാര്യ നേട്ടത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്തേക്കാം.
നിങ്ങളുടെ ദു:ഖം
ഒരിക്കലും നിങ്ങളുടെ ദു:ഖം മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് പറയരുത്. കാരണം അത് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതായിരിക്കും അല്ലെങ്കില്അതിന്റെ പേരില്‍ നിങ്ങളെ പരിഹസിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. എല്ലാ വിഷയങ്ങളും നിങ്ങളുടെ മനസ്സില്‍ തന്നെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. എന്താണ് പറയേണ്ടത്, എന്താണ് പറയാന്‍ പാടില്ലാത്തത് എന്നത് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.



Click it and Unblock the Notifications
