Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
മറ്റുള്ളവരുടെ മനസ്സിലുള്ളത് ഉള്ളില്‍ തെളിയും, അറിയേണ്ടത് ഈ ചാണക്യതന്ത്രം
മഹാപണ്ഡിതനും തത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ചാണക്യന് ഇന്ത്യ കണ്ട ഏറ്റവും മഹത് വ്യക്തികളില്‍ ഒരാളാണ്. ഒരു ആയുസ്സ് കൊണ്ട് ചാണക്യന് സ്വായത്തമാക്കിയ അറിവുകള്‍ അളക്കാവുന്നതല്ല. തന്റെ അറിവുകള്‍ വരുംതലമുറകള്‍ക്ക് ജീവിതത്തെ കുറിച്ചുള്ള തങ്ങളുടെ സംശയങ്ങള്‍ ഇല്ലാതാക്കുന്നതിനും വിജയം കൈവരിക്കുന്നതിനും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സമ്പത്ത് നേടുന്നതിനും അങ്ങനെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും ഉപകാരപ്പെടണമെന്ന ചാണക്യന്റെ ചിന്ത സത്യമാകുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. ചാണക്യന് നമുക്ക് നല്കിയ ഇന്നും പ്രസക്തമാണ്. ആളുകള്‍ അവ പഠിക്കുകയും ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്യുന്നു.

ചാണക്യനീതിയിലും അര്‍ഥശാസ്ത്രത്തിലും നിരവധി അറിവുകളാണ് ശ്ലോകരൂപത്തില്‍ ചാണക്യന് എഴുതിവെച്ചിട്ടുള്ളത്. ജീവിതത്തിന്റെ നാനാമേഖലകളെ കുറിച്ചുള്ള അറിവുകളാണിത്. അതില്‍ വളരെ പ്രസക്തമായൊരു ശ്ലോകമാണ് താഴെപ്പറഞ്ഞിരിക്കുന്നത്.
അഭ്യാസാദ്ധ്യാര്യതേ വിദ്യാ
കുലം ശീലേന ധാര്യതേ
ഗുണേന ജ്ഞായതേ ത്വാര്യേഃ
കോപോ നേത്രേണ ഗമ്യതേ
വിദ്യ നിരന്തരമായ അഭ്യാസം കൊണ്ട് നിലനില്ക്കുന്നു, കുലമഹിമ സ്വഭാവഗുണം കൊണ്ടും ജ്ഞാനി അയാളുടെ ഗുണങ്ങള്‍ കൊണ്ടും കോപം നേത്രങ്ങളിലൂടെയും തിരിച്ചറിയപ്പെടുന്നു എന്നാണ് ഈ ചാണക്യനീകിയിലെ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം.
വിദ്യ
ഒരാള്‍ എത്രയെല്ലൊം അറിവ് സമ്പാദിച്ചുവെന്ന് പറഞ്ഞാലും പ്രായോഗികതലത്തില്‍ വരുത്താത്തിടത്തോളം കാലം ആ വിദ്യ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് ചാണക്യന് പറയുന്നു. നമ്മള് നേടുന്ന ഓരോ അറിവുകളും പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ ജീവിതത്തില്‍ വരും. പക്ഷേ തതവസരങ്ങളില് അത് പ്രയോജനപ്പെടുത്താത്തവന്‍ വിദ്യ നേടിയവന് എന്ന അംഗീകാരത്തിന് യോഗ്യനല്ല. നിരന്തരമായ അഭ്യാസം, അഥവാ ജീവിതത്തിലെ പ്രയോജനപ്പെടുത്തലിലൂടെയാണ് വിദ്യ നിലനില്‍ക്കുന്നത്.
കുലമഹിമ
ഒരു വ്യക്തിയുടെ സ്വഭാവ ഗുണത്തിലൂടെയാണ് കുലമഹിമ നിലനില്ക്കപ്പെടുകയെന്നും ചാണക്യന് അതേ ശ്ലോകത്തില്‍ പറയുന്നു. തന്റെ കുടുംബ പാരമ്പര്യത്തെ കുറിച്ചും കുടുംബത്തിന്റെ മഹത്വത്തെ കുറിച്ചും അല്ലെങ്കില്‍ നാടിന്റെയോ രാജ്യത്തിന്റെയോ മഹത്വത്തെ കുറിച്ചും വാചാലമാകുകയല്ല വവേണ്ടത്. ആ മഹത്വം നമ്മുടെ സ്വഭാവത്തിലാണ് പ്രതിഫലിക്കേണ്ടത്. ഒരാളുടെ സ്വഭാവഗുണത്തിലൂടെ അയാളുടെ കുലമഹിമ ബോധ്യപ്പെടണം. വീരവാദങ്ങളിലൂടെ കുടുംബത്തിന്റെയും കുലത്തിന്റെയും മഹത്വം പറഞ്ഞുനടക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ആ കുടുംബത്തെയും കുലത്തെയും ഇകഴ്ത്തുകയാണ് ചെയ്യുന്നത്.
ജ്ഞാനി
ഒരിക്കലും ഒരു ജ്ഞാനിയോ ശ്രേഷ്ഠനോ അയാളുടെ കഴിവുകളും മഹത്വവും പറഞ്ഞുനടക്കാറില്ല. അയാളുടെ ഗുണങ്ങള്‍ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞാണ് അയാളെ ജ്ഞാനിയെന്നും ശ്രേഷ്ഠനെന്നും വിളിക്കുന്നത്. ജ്ഞാനിയായോ ശ്രേഷ്ഠനായോ ആര്‍ക്കും അഭിനയിക്കാന്‍ സാധിക്കില്ല. ഏറെനേരം സ്വന്തം ഗുണങ്ങള്‍ മറച്ചുപിടിക്കാനും ആര്‍ക്കും സാധിക്കില്ല. എത്ര അഭിനിക്കാന്‍ ശ്രമിച്ചാലും അയാളുടെ യഥാര്‍ത്ഥസ്വഭാവം പുറത്തേക്ക് വരും.
ക്രോധം
ഒരാളുടെ ഭാവങ്ങള്‍ അതേപടി പ്രതിഫലിക്കുന്ന ശരീരത്തിലെ അവയവമാണ് കണ്ണ്. മനപ്പൂര്‍വ്വം എന്തെല്ലാം മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും കണ്ണുകള്‍ അത് മൂടിവെക്കില്ല. ക്രോധവും അങ്ങനെ തന്നെ. ക്രോധം കൊണ്ട ഒരാളെ അയാളുടെ കണ്ണുകളില്‍ നോക്കി തിരിച്ചറിയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
