Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചാണക്യതന്ത്രം: കയ്യിലുള്ള പത്ത് രൂപ പോലും നൂറാക്കി മാറ്റാം, പക്ഷേ ഈ തന്ത്രമറിയണം
മികച്ച ഭരണതന്ത്രജ്ഞനും ബുദ്ധിമാനും വിജയമന്ത്രങ്ങള്‍ അറിയുന്നവനും മാത്രമായിരുന്നുന്നില്ല ചാണക്യന്. ഭാരതം കണ്ട് ആദ്യത്തെ സാമ്പത്തികശാസ്ത്രജ്ഞനെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം സാമ്പത്തികകാര്യങ്ങള്‍ എങ്ങെ വിദഗ്ധമായി കൈകാര്യം ചെയ്യാമെന്ന് അര്‍ത്ഥശാസ്ത്രം എന്ന ഗ്രന്ഥത്തിലൂടെ ചാണക്യന് കാണിച്ചുതരുന്നുണ്ട്.

ജീവിതത്തില്‍ സാമ്പത്തികവിജയം കൈവരിക്കുന്നതിന് ഒരു വ്യക്തി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ധന വിഷയങ്ങളില്‍ ഏത് സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അര്‍ത്ഥശാസ്ത്രത്തിലും ചാണക്യനീതിയിലും ചാണക്യന് പ്രതിപാദിക്കുന്നുണ്ട്. കയ്യിലുള്ള പണം ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും സാമ്പത്തികമായി വിജയിക്കാനും ചാണക്യന് നല്കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മൂല്യമുള്ളതില് നിക്ഷേപിക്കുക
കയ്യില്‍ പണമുള്ളപ്പോള്‍ മുന്നിലുള്ള നിക്ഷേപ അവസരങ്ങളിലെല്ലാം നിക്ഷേപിക്കുകയല്ല പണമുണ്ടാക്കാനുള്ള വഴി. മൂല്യമുള്ള ആസ്തികളില്‍ നിക്ഷേപിക്കുക. മഴയിലൂടെ വരുന്ന ജലം ശുദ്ധമാണെങ്കിലും കടലിലെത്തിയാല്‍ അത് ഉപ്പുവെള്ളമാകുമെന്ന് ചാണക്യന് പറയുന്നു. നമ്മുടെ നിക്ഷേപത്തിന് ക്രമേണ വളര്ച്ചയുണ്ടാകുന്നുണ്ടോ അതോ അതിവേഗം കുറയുകയാണോ എന്നത് പണം എവിടെ നിക്ഷേപിക്കുന്നു എന്നതിനനുസരിച്ചിരിക്കും. ഓഹരികള്‍, ബോണ്ടുകള്‍, സ്വര്‍ണ്ണം, എന്നിവയെല്ലാം നല്ല നിക്ഷേപ സാധ്യതകളാണ്.
ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിജയിക്കില്ല
ജീവിതത്തില്‍ വിജയിക്കണമെന്നുള്ളതാണ് നമ്മുടെയെല്ലാം ആഗ്രഹം. പക്ഷേ ഒരു ലക്ഷ്യമില്ലെങ്കില്‍ നമ്മള് എങ്ങനെ വിജയിക്കും. എവിടെയാണ് വിജയിക്കാനുള്ള അവസരം ഉണ്ടാകുന്നത്. ലക്ഷ്യം കണ്ടെത്താന്‍ കഴിയാത്ത, അല്ലെങ്കില്‍ ലക്ഷ്യം തീരുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് ചാണക്യന് ഉറപ്പിച്ച് പറയുന്നു. ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തി, അതിനോട് ബന്ധപ്പെടുത്തിയുള്ളതാകണം നമ്മുടെ നിക്ഷേപങ്ങള്‍. ലക്ഷ്യമറിഞ്ഞാല്‍ എത്രദൂരം മുമ്പിലുണ്ടെന്നും എത്ര നിക്ഷേപം ഇനിയും വേണമെന്നും കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കും. പ്രത്യേകിച്ച് നിക്ഷേപ കാര്യങ്ങളിലും വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. അങ്ങനെയൊരു ലക്ഷ്യം ഉള്ളയാള്‍ക്ക് ഉള്ളിലെ ഇഷ്ടങ്ങള്‍ക്കൊത്ത് അനാവശ്യമായി പണം ചിലവഴിക്കാന്‍ കഴിയില്ല.
തിരുത്തലുകള്‍ക്ക് മടിക്കരുത്
ഒരു കാര്യം തുടങ്ങിയാല്‍ പരാജയം സംഭവിക്കുമോ എന്ന ഭയന്ന് കഴിയരുതെന്നും അതില്‍ നിന്നും പിന്മാറരുതെന്നും ചാണക്യന് പറയുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ആളുകള്‍ ആണ് സന്തോഷവാന്മാര്. പിഴവുകള്‍ സംഭവിക്കുമ്പോഴോ സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴോ തകര്ന്നുപോകുകയല്ല വേണ്ടത്. തിരുത്തലുകള്‍ നടത്താന്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ വീണ്ടും നഷ്ടങ്ങളെ വീണ്ടും ലാഭത്തിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളു.
ഒന്നും അമിതമാകരുത്
ജീവിതത്തില്‍ ഒന്നിനോടും അമിതമായ ആസക്തിയോ ആഗ്രഹമോ ഉണ്ടാകരുത്. അതിയായ സൗന്ദര്യം കാരണമാണ് സീത രാവണനാല്‍ അപഹരിക്കപ്പെട്ടത്. രാവണന്റെ അമിതമായ അഹന്തയാണ് മരണം ക്ഷണിച്ചുവരുത്തിയത്. അതുപോലെ മഹാബലിയുടെ അതിരുകടന്ന ത്യാഗമനസ്കതയും ദാനശീലവുമാണ് അദ്ദേഹത്തിനും വിനയായത്. അതുകൊണ്ട് ഒന്നും അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ചാണക്യന് പറയുന്നു. നിക്ഷേപങ്ങളിലും സമ്പത്തിലും അത് ബാധകമാണ്. ഒരേ ആസ്തി വിഭാഗത്തില്‍ അമിതായി നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. വൈവിധ്യാത്മക നിക്ഷേപങ്ങളാണ് നല്ലത്. തകര്‍ച്ചയുണ്ടാകുമ്പോള്‍ എല്ലാം ഒന്നിച്ച് നഷ്ടപ്പെടാതിരിക്കാന്‍ അത് ആവശ്യമാണ്.
മറ്റുള്ളവരുടെ തെറ്റുകളും പാഠമാക്കണം
സ്വന്തം തെറ്റുകളില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠമുള്ക്കൊണ്ണമെന്ന് ചാണക്യന് ഉപദേശിക്കുന്നു. സ്വന്തം തെറ്റുകള്‍ മാത്രം പാഠമാക്കിയാല്‍ ഈ ജീവിതകാലത്തിനിടയില്‍ വളരെ കുറച്ച് അറിവുകളേ നമുക്ക് ലഭിക്കുകയുള്ളു. നമ്മുടെ അനുഭവങ്ങളിലൂടെ പ്രത്യേകിച്ച് തെറ്റുകളിലൂടെയാണ് നമ്മള് പരുവപ്പെടുന്നത്. പക്ഷേ സമയം പരിമിതമാണ്. അതുകൊണ്ട് പെട്ടെന്ന് കൂടുതല്‍ അറിവുകള്‍ നേടുന്നതിന് മറ്റുള്ളവരുടെ തെറ്റുകളും മനസ്സിലാക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
