Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചാണക്യനീതി: ദാമ്പത്യം ഗംഭീരമാക്കാന്‍ ഭാര്യയും ഭര്‍ത്താവും അറിയേണ്ട 7 രഹസ്യങ്ങള്‍
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പവിത്രമായ ബന്ധമാണ്. അത് സ്നേഹത്തിലും വിശ്വാസത്തിലും വിവേകത്തിലും അധിഷ്ഠിതമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം രണ്ട് മനസ്സുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും ശക്തമായ ബന്ധമാണ്. എന്നിരുന്നാലും, ചിലപ്പോള്‍ ഏറ്റവും ശക്തമായ ബന്ധങ്ങള്‍ പോലും ദുര്‍ബലമായേക്കാം. അതിനാല്‍ വിവാഹത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ പങ്കാളികള്‍ തമ്മിലുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്.
മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനും പ്രായോഗിക കാര്യങ്ങളുടെ വഴികാട്ടിയുമായ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ദമ്പതികള്‍ക്കായി നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ഭാര്യാഭര്ത്താക്കന്മാര് എന്തൊക്കെ കാര്യങ്ങള്‍ പാലിക്കണം, എന്തൊക്കെ കാര്യങ്ങള്‍ ഒഴിവാക്കണം എന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ വഴക്കുണ്ടാക്കിയാല്‍ പോലും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും, വീടിന്റെ സമാധാനം തകരും. ദമ്പതികള്‍ക്ക് അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കാനും ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങള്‍ ചാണക്യന് പറയുന്നുണ്ട്. ഓരോ ദമ്പതികളും പാലിക്കേണ്ട അത്തരം ചില തത്വങ്ങള്‍ ഇതാ.

സ്വകാര്യത
ഭാര്യയും ഭര്‍ത്താവും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ മറ്റുള്ളവരോട് പറയരുത്. നിങ്ങളുടെ സ്വകാര്യത നിങ്ങളില്‍ത്തന്നെ ഒതുക്കി നിര്‍ത്തണം. ഭാര്യാഭര്‍തൃ ബന്ധത്തിലെ സ്വകാര്യത മൂന്നാമതൊരാള്‍ അറിയുന്നത് നിങ്ങളുടെ ബന്ധത്തിലെ ബഹുമാനം കുറയ്ക്കുകയും ബന്ധത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

ക്ഷമ
ഭാര്യയും ഭര്‍ത്താവും സന്തോഷത്തിലും ദുഃഖത്തിലും തുല്യപങ്കാളികളായി തുരരേണ്ടവരാണ്. ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകളെയും ഒരുമിച്ച് നേരിടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഭാര്യഭര്ത്താക്കന്മാര് തമ്മില്‍ ക്ഷമ കാണിക്കേണ്ടത് വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ജീവിതം എല്ലാ പ്രതിസന്ധികളെയും മറികടന്നാലും സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ.

പരസ്പരം ബഹുമാനിക്കുക
എല്ലാ ബന്ധങ്ങളിലും ബഹുമാനം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഇത് കൂടുതല്‍ നിര്‍ണായകമാണ്. ദാമ്പത്യബന്ധം ശക്തവും സന്തോഷകരവുമായി നിലനിര്‍ത്തുന്നതിന് പരസ്പരം ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ചാണക്യന് ഊന്നിപ്പറയുന്നുണ്ട്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ പരസ്പരം ബഹുമാനമില്ലെങ്കില്‍ ചിലപ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്നമുണ്ടാകും. പരസ്പര ബഹുമാനം ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.

ആശയവിനിമയം
ആരോഗ്യകരവും സന്തുഷ്ടവുമായ ബന്ധത്തിന്റെ താക്കോലാണ് നല്ല ആശയവിനിമയം. ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് സംസാരിച്ച് തീര്‍ക്കുക. എത്ര വിഷമകരമായ സാഹചര്യമുണ്ടായാലും ദമ്പതികള്‍ പരസ്പരം സംസാരിക്കണമെന്ന് ചാണക്യന് പറയുന്നു. എല്ലാ പ്രശ്നങ്ങളും പരസ്പര ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ കഴിയും. നിശബ്ദത സാഹചര്യത്തെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ.

അഹങ്കാരം പാടില്ല
പ്രണയബന്ധങ്ങളില്‍ ഈഗോയ്ക്ക് സ്ഥാനമില്ലെന്ന് ചാണക്യന് പറയുന്നു. നിങ്ങള്‍ സ്വയം കൂടുതല്‍ പ്രാധാന്യം നല്‍കുകയും നിങ്ങളുടെ പങ്കാളിക്ക് പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍, അത് ഒരു ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകും. അത്തരമൊരു സാഹചര്യത്തില്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പരസ്പരം ഈഗോയില്‍ നിന്ന് വിട്ടുനില്‍ക്കുക.

പരസ്പരം കള്ളം പറയരുത്
ഭാര്യയും ഭര്‍ത്താവും എന്തെങ്കിലും മറയ്ക്കാന്‍ കള്ളം പറയുകയാണെങ്കില്‍, അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മനസ്സിലാക്കുക. സത്യം പറയാനുള്ള ധൈര്യം നിങ്ങള്‍ക്കില്ലെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍, പരസ്പരം സംസാരിച്ച് പ്രശ്നം പരിഹരിക്കുക. ഇതോടൊപ്പം പരസ്പരം സഹകരിക്കാനും ശ്രമിക്കുക.

പരസ്പരം വിശ്വസിക്കുക
എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണ്. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ബന്ധത്തിന്റെ ബന്ധം ശക്തമല്ല എന്നാണ് അതിനര്‍ത്ഥം. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സംശയത്തിന്റെ നിഴല്‍ വീണാല്‍ അതിനര്‍ത്ഥം നിങ്ങളുടെ ബന്ധം തകരുന്നതിന്റെ വക്കിലാണ് എന്നാണ്. അതിനാല്‍, നിങ്ങളുടെ ബന്ധത്തില്‍ ഒരിക്കലും സംശയം കയറാന്‍ അനുവദിക്കരുത്.



Click it and Unblock the Notifications

