Latest Updates
-
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ
ചാണക്യന്: ചതിയില്‍പ്പെടരുത്, വിവാഹത്തിന് മുമ്പ് ഭാര്യയും ഭര്‍ത്താവും ശ്രദ്ധിക്കേണ്ട 7 കാര്യം
വിവാഹത്തിന് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ്. സനാതന പാരമ്പര്യത്തില്‍ വിവാഹബന്ധം എന്നത് ഒരു ജന്മത്തിന്റെ ബന്ധമല്ല, മറിച്ച് ഏഴ് ജന്മങ്ങളുടെ ബന്ധമായി കണക്കാക്കപ്പെടുന്നു. ശരിയായ പങ്കാളിയെ ജീവിതസഖിയായി ലഭിക്കുന്നത് രണ്ടുപേര്‍ക്ക് മാത്രമല്ല മറിച്ച്, അത് രണ്ട് കുടുംബങ്ങളുടെ തന്നെ സന്തോഷത്തിന് കാരണമാകുന്നു.
ചാണക്യനീതിയില്‍ വിവാഹത്തിന് ശരിയായ ഇണയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ചാണക്യന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ചാണക്യന് പറയുന്നു. ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ പങ്കാളിയെ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം എക്കാലവും സന്തോഷകരമായിരിക്കും.

പാരമ്പര്യം
വിവാഹത്തിന് മുമ്പ് ജീവിത പങ്കാളിയുടെ പാരമ്പര്യം അറിഞ്ഞിരിക്കണം. വിവാഹത്തിന് മുമ്പ് പങ്കാളിയുടെ സാമ്പത്തിക, സാമൂഹിക, കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കുക. വിവാഹ ബന്ധം എപ്പോഴും തുല്യര്ക്കിടയിലായിരിക്കണമെന്ന് ചാണക്യന് പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ കുടുംബത്തിന്റെ നിലവാരം നിങ്ങളേതിനേക്കാള് താഴ്ന്നതാണെങ്കിലോ മേലെയാണെങ്കിലോ, വിവാഹശേഷം നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളും സങ്കീര്‍ണതകളും നേരിടേണ്ടിവരും. അതിനാല്‍ ഒരേനിലയിലുള്ളവരുമായി മാത്രം ബന്ധം സ്ഥാപിക്കുക.
സൗന്ദര്യത്തിനല്ല, ഗുണങ്ങള്‍ക്കാണ് പ്രാധാന്യം
ഒരു പെണ്‍കുട്ടിയെ അവളുടെ മുഖസൗന്ദര്യം നോക്കി വിവാഹം കഴിക്കരുത്. ബുദ്ധിപരമായി സുന്ദരിയും കഴിവുമുള്ള ഒരു പെണ്‍കുട്ടിയെ ജീവിതപങ്കാളിയാക്കുന്നത് കൂടുതല്‍ സന്തോഷകരവും പ്രയോജനകരവുമാണ്. ചാണക്യ നീതിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. നുണ പറയുന്നയാളെ ഒരിക്കലും തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കരുത്. കാരണം കള്ളം പറയുന്ന ഒരാളെ ജീവിതപങ്കാളിയാക്കുന്നത് ഭാവി ജീവിതത്തിന് അപകടകരമാണ്.
ആത്മീയവിശ്വാസം
വിവാഹത്തിന് മുമ്പ്, നിങ്ങളുടെ പങ്കാളി ആത്മീയ പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയേണ്ടത് പ്രധാനമാണ്. കാരണം ഒരു മതവിശ്വാസി ഒരിക്കലും തന്റെ അന്തസ്സ് മറക്കില്ല. അവരുടെ ജീവിതം എക്കാലവും കുടുംബത്തിന് സമര്‍പ്പിക്കുന്നു. വഴിവിട്ട് ഒരു ദോഷപ്രവൃത്തിയും അത്തരക്കാര്‍ ചെയ്യില്ലെന്നും ചാണക്യന് പറയുന്നു.
ക്ഷമ
ക്ഷമയും സ്ഥിരോത്സാഹവും ഉള്ള ഒരു വ്യക്തി കുടുംബത്തെ എല്ലാ പ്രയാസകരമായ സാഹചര്യങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്ന് ചാണക്യന് പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറച്ചു നില്ക്കുക എന്നത് കുടുംബത്തിന്റെ രക്ഷാകവചമാണ്. വിവാഹത്തിന് മുമ്പ്, തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിയുടെ ക്ഷമാശീലം പരീശോധിക്കുക. കോപാകുലനായ ഒരാള്‍ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. കോപാകുലനായ ഒരാള്‍ തന്റെ പങ്കാളുടെ ജീവിതത്തില്‍ വളരെയധികം പ്രകോപിപ്പിക്കും.
നല്ല ആശയവിനിമയം
സംഭാഷണങ്ങള്‍ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള നല്ല ആശയവിനിമയമാണ് ദാമ്പത്യ സന്തോഷത്തിന്റെ താക്കോല്‍. നിങ്ങളുടെ ഇണയുടെ കയ്പേറിയ വാക്കുകള്‍ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കും. അതിനാല്‍ വിവാഹത്തിന് മുമ്പായി പങ്കാളിയുടെ സ്വഭാവവും സസാരശൈലിയും നിങ്ങള്‍ അറിഞ്ഞുവയ്ക്കുക.
സംസ്കാരം
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, അവരുടെ ബാഹ്യസൗന്ദര്യത്തേക്കാള്‍ അവരുടെ ഗുണങ്ങള്‍ പരിഗണിക്കുക. കാരണം സംസ്കാരസമ്പന്നനായ ഒരു വ്യക്തി വിവാഹശേഷം പങ്കാളിയുമായി എപ്പോഴും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്നു. ജീവിതത്തില്‍ എല്ലാവരെയും ബഹുമാനിക്കുന്നു. കുടുംബജീവിതം ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ എപ്പോഴും ശ്രമിക്കുന്നു. അത്തരമൊരു പങ്കാളി നിങ്ങളുടെ ജീവിതത്തില്‍ എല്ലായ്പ്പോഴും സന്തോഷവും നല്കുന്നു.
ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക
ഒരു സ്ത്രീ ദീര്‍ഘനേരം ഉറങ്ങുന്ന വീട്ടില്‍ ലക്ഷ്മീദേവി വസിക്കുകയില്ല. അതിനാല്‍, വൈകി ഉറങ്ങുന്ന, അലസമായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ചിന്താപൂര്‍വ്വം ചെയ്യണം. പരുഷമായ സംസാരശേഷിയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് കുടുംബത്തില്‍ അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ശ്രുതിമധുരമായ ശബ്ദത്തില്‍ സംസാരിക്കുന്ന ഒരു പെണ്‍കുട്ടി കുടുംബത്തിന് സന്തോഷവും ഭാഗ്യവും നല്കുന്നു.



Click it and Unblock the Notifications