Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
ചാണക്യനീതി: സന്തോഷം എന്തെന്നറിയില്ല, ജീവിതം നശിപ്പിക്കും നിങ്ങളുടെ ഈ സ്വഭാവങ്ങള്‍
വലിയ പണ്ഡിതനായിരുന്നു ചാണക്യന്. ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ജീവിതത്തിന്റെ പല വശങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യരുടെ ചില ശീലങ്ങളെക്കുറിച്ച് ചാണക്യന് പറഞ്ഞിട്ടുണ്ട്. ഈ സ്വഭാവങ്ങള്‍ കാരണം അവര്‍ ചെയ്യുന്ന ജോലികള്‍ നശിച്ചുപോകുന്നു. അത്തരം സ്വഭാവം കാരണം, അവര്‍ ജീവിതത്തില്‍ എപ്പോഴും അസ്വസ്ഥരായിരിക്കും. ഒന്നല്ലെങ്കില്‍ മറ്റൊരു ദുഃഖം എപ്പോഴും മനസ്സില്‍ അവശേഷിക്കുന്നു.
മനസ്സിനെ നിയന്ത്രിച്ചില്ലെങ്കില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും വര്‍ദ്ധിക്കുകയും വിജയം അകന്നു പോകുകയും ചെയ്യുമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതം സുഖസൗകര്യങ്ങള്‍ നിറഞ്ഞതായിരിക്കണമെന്നും പണം സമ്പാദിച്ച് തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്നുമാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ചില സ്വഭാവം, നിങ്ങളുടെ ജീവിതവിജയത്തിന് വിലങ്ങുതടിയാകുമെന്ന് ചാണക്യന് പറയുന്നു. ചാണക്യന് പറയുന്ന അത്തരം സ്വഭാവം എന്തെന്ന് നമുക്ക് നോക്കാം.

വഞ്ചന
ചാണക്യന്റെ അഭിപ്രായത്തില്‍, ചതിയിലൂടെയോ മോശം പ്രവൃത്തികളിലൂടെയോ പണം സമ്പാദിക്കുന്നവരുടെ പണം അധികകാലം കൈയ്യില്‍ നിലനില്‍ക്കില്ല. ഇത്തരക്കാരെ ചുറ്റിപ്പറ്റി എപ്പോഴും പ്രശ്നങ്ങളുണ്ടാകും. അതുകാരണം അവരുടെ പണം പെട്ടെന്ന് പാഴായിപ്പോകുകയും ചെയ്യും.
അസൂയ
അസൂയയുള്ള ഒരാള്‍ക്ക് സമൂഹത്തില്‍ ശരിയായ സ്ഥാനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ചാണക്യന് വിശദീകരിക്കുന്നു. ആളുകളുടെ വിജയം കാണുമ്പോള്‍ അസൂയ തോന്നുന്ന ഒരാള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് മറ്റുള്ളവരുടെ വിജയം കണ്ട് ഒരിക്കലും അസൂയപ്പെടരുത്, ഭാവിയില്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ പഠിക്കണം.

അപമാനം
നാം ഒരിക്കലും മറ്റുള്ളവരെ അപമാനിക്കരുത്. പ്രത്യേകിച്ച് നിങ്ങളുടെ അധ്യാപകരെയും മുതിര്‍ന്നവരെയും ദരിദ്രരെയും ഒരിക്കലും അപമാനിക്കരുത്. ഇത് ചെയ്യുന്നവരോട് ലക്ഷ്മി ദേവി ദേഷ്യപ്പെടുകയും വീട്ടില്‍ ദാരിദ്ര്യം വരാന്‍ തുടങ്ങുകയും ചെയ്യുന്നു.
രാവിലെ വൈകി എഴുന്നേല്ക്കല്
രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങുന്നവര്‍ക്ക് ഒരിക്കലും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കില്ല. സൂര്യോദയം വരെ ഉറങ്ങുന്ന ഒരാള്‍ എപ്പോഴും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് ചാണക്യന് പറയുന്നു.

അമിത ഭക്ഷണം
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന ആളുകള്‍ ജീവിതത്തില്‍ പരാജയപ്പെടുന്നു. കാരണം കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. അത്തരത്തിലുള്ള ഒരാള്‍ ഒരിക്കലും ആരോഗ്യവാനായിരിക്കില്ല.
മോശം സംസാരം
സംസാരത്തില്‍ സംയമനം പാലിക്കുകയോ പരുഷമായ വാക്കുകള്‍ പറയുകയോ ചെയ്യുന്നവരെ ലക്ഷ്മി ദേവി ഒരിക്കലും അവരുടെ അടുത്ത് നിര്‍ത്തില്ല. കാരണം മറ്റൊരാളുടെ ഹൃദയം മുറിപ്പെടുത്തുന്നവരോട് ലക്ഷ്മി ദേവി ദേഷ്യപ്പെടുന്നു. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ ദരിദ്രരാകുന്നു.

വൃത്തികെട്ട രീതിയില്‍ ജീവിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍ ശുചിത്വം പാലിക്കാത്തവരുടെയും വൃത്തികെട്ട വസ്ത്രം ധരിക്കുന്നവരുടെയും അടുത്ത് ലക്ഷ്മി ദേവി ഒരിക്കലും നില്‍ക്കില്ല. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം പോലും ലഭിക്കില്ല.
സമയം പാഴാക്കല്‍
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍ സമയത്തിന്റെ മൂല്യം അറിയാത്ത ഒരു വ്യക്തിക്ക് ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും. ചാണക്യന് പറയുന്നത് കാലം ആര്‍ക്കും വേണ്ടി നിലയ്ക്കില്ല എന്നാണ്. ഒരിക്കല്‍ കടന്നുപോകുന്ന സമയം വീണ്ടും തിരിച്ചുവരില്ല. കൃത്യസമയത്ത് എടുക്കുന്ന ഉചിതമായ തീരുമാനങ്ങള്‍ വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമയം മുതലെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ജീവിതത്തില്‍ അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാനും കഴിയും.

അലസത
ചാണക്യ നീതി അനുസരിച്ച് ഒരു വ്യക്തിയെ ഒരിക്കലും വിജയിക്കാന്‍ അനുവദിക്കാത്ത ഒരു അപാകതയാണ് അലസത. അലസതയുള്ള ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തില്‍ വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരുന്നു. ഇത്തരക്കാര്‍ക്ക് പിന്നീട് ജീവിതത്തില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
കഠിനാധ്വാനത്തില്‍ നിന്ന് ഒളിച്ചോടല്‍
ചാണക്യനീതി അനുസരിച്ച്, നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ കഠിനാധ്വാനത്തെ നിങ്ങള്‍ ഒരിക്കലും ഭയപ്പെടരുത്. കഠിനാധ്വാനം ചെയ്യാത്തവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയം ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകില്ല. കഠിനാധ്വാനമില്ലാതെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം സാധ്യമല്ല.

ആസക്തികള്‍
ഒരു വ്യക്തി എല്ലാത്തരം ലഹരിയില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ചാണക്യ നീതി പറയുന്നു. ആരോഗ്യത്തോടൊപ്പം മനസ്സിനെയും തലച്ചോറിനെയും ലഹരി ദോഷകരമായി ബാധിക്കുന്നു. ലഹരിക്ക് അടിമകളായവര്‍ക്ക് ഒരിക്കലും അവരുടെ ജോലിയില്‍ ശോഭിക്കാനാകില്ല. മറ്റ് പോരായ്മകളും അത്തരം ആളുകളെ വലയം ചെയ്യുന്നു. ലഹരിയില്‍ നിന്ന് അകന്നു നിന്നാല്‍ മാത്രമേ ജീവിതത്തില്‍ വലിയ വിജയം നേടാനാകൂവെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications
