Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
ജീവിതം പരാജയമാണെന്ന തോന്നലുണ്ടോ, ഒറ്റരാത്രി കൊണ്ട് എല്ലാം മാറും, വേണ്ടത് ചാണക്യതന്ത്രം
ഭാരതീയാചാര്യനായിരുന്ന ചാണക്യന് ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവനകളാണ് ചാണക്യനീതിയും അര്‍ത്ഥശാസ്ത്രവും. ഭരണതന്ത്രങ്ങളും വിജയതന്ത്രങ്ങളും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരാള്‍ക്ക് വേണ്ട കഴിവുകളും മൂല്യങ്ങളും തന്ത്രങ്ങളുമാണ് ഈ രണ്ട് പുസ്തകങ്ങളിലും ഉള്ളത്. ഇന്നും പ്രസക്തമായ ആ അറിവുകള്‍ ഏതൊരാള്‍ക്കും ജീവിതത്തിലെ പ്രതിസന്ധികളില്‍ വെളിച്ചം പകരുന്നതാണ്. അതുകൊണ്ടാണ് ഇന്നും ചാണക്യനും ചാണക്യതന്ത്രങ്ങളും ചര്‍ച്ചയാകുന്നത്.

വിജയത്തിനായി സ്വീകരിക്കേണ്ട വഴികളെ കുറിച്ച് ചാണക്യന് നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ശത്രുവിന് മേലുള്ള വിജയം, ദാമ്പത്യത്തിലെ വിജയം, ജീവിതത്തിലെ വിജയം അങ്ങനെ ഏതൊരു രംഗത്തും വിജയത്തിനായി സ്വീകരിക്കേണ്ട വഴി ചാണക്യന്റെ പുസ്തകങ്ങളില്‍ കാണാം. കര്‍മ്മരംഗത്ത് ശോഭിക്കാനും വിജയം നേടാനും ചാണക്യന് നല്കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ജോലിസ്ഥലത്ത് എല്ലാവരും സുഹൃത്തുക്കളല്ല
ജോലിസ്ഥലത്ത് എല്ലാവരും സൗഹാര്‍ദ്ദപരമായി പെരുമാറണം. പക്ഷേ എല്ലാവരും അവരവരുടെ വിജയവും വളര്‍ച്ചയും ആഗ്രഹിക്കുന്നുണ്ടെന്ന് മറക്കരുത്. സുഹൃത്തുക്കളില്‍ തന്നെ മുഖംമൂടിയണിഞ്ഞ ശത്രുക്കളുണ്ടാകാം. അതുകൊണ്ട് ആരുമായും രഹസ്യങ്ങള്‍ പങ്കുവെക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ വിജയത്തെ മാത്രമല്ല, നമ്മളെ തന്നെ തകര്‍ക്കുന്ന ആയുധമായി അവ മാറിയേക്കും.
സത്യസന്ധത എപ്പോഴും പ്രായോഗികമല്ല
വ്യക്തിഗുണങ്ങളില്‍ സത്യസന്ധത ഏറ്റവും പ്രധാനപ്പെട്ടതാണ്. പക്ഷേ തൊഴിലിടത്ത് സത്യസന്ധത കൊണ്ട് ആരും വിജയക്കില്ല. അവിടെ വേണ്ടത് മിടുക്കാണ്. അതുകൊണ്ട് തൊഴിലിടത്ത് അമിത സത്യസന്ധത പുലര്‍ത്താതിരിക്കുക. അങ്ങനെയുള്ളവരാണ് ആദ്യം വഞ്ചിക്കപ്പെടുക.
സ്വയം കുറച്ചുകാണാതിരിക്കുക
ഇത് വളരെ വലിയ കാര്യമാണ്. പലരും സ്വന്തം വില മറന്നുകൊണ്ടാണ് തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യും. എന്നാല്‍ തൊഴിലിടത്തില്‍ അതുകൊണ്ട് ഒരു വ്യക്തിക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകുകയുളളു. അര്‍ഹിക്കുന്നതില്‍ കുറഞ്ഞുള്ള ഒന്നിനും വഴങ്ങാതിരിക്കുക. അര്‍ഹിക്കുന്നത് നേടിയെടുക്കാന്‍ ശ്രമിക്കുക. അത് അഹങ്കാരമല്ല, തന്നോട് തന്നെയുള്ള ബഹുമാനമാണ് എന്ന് തിരിച്ചറിയുക.
കഠിനാധ്വാനത്തിന് പകരം വേറൊന്നില്ല
വിജയത്തിലേക്ക് കുറുക്കുവഴികളില്ല, കഠിനാധ്വാനമെന്ന ഒറ്റവഴി മാത്രമേയുള്ളു. ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചാല്‍ അത് നേടുന്നത് വരെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. പരാജയം സംഭവിച്ചേക്കാം. ഭയപ്പെടാതിരിക്കുക. ശ്രമം ഉപേക്ഷിക്കാതിരിക്കുക. ആത്മാര്‍ത്ഥമായി തന്റെ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ലോകത്തില്‍ ഏറ്റവും വലിയ സന്തോഷം ഉള്ളയാള്‍.
എല്ലാവരോടും ദയയുള്ളവര്‍ ആയിരിക്കുക
കാറ്റിന്റെ ദിശയില്‍ മാത്രമേ ഒരു പൂവിന്റെ സുഗന്ധം പരക്കുകയുള്ളു. എന്നാല്‍ ഒരു വ്യക്തിയിലെ നന്മ എല്ലാ ദിശകളിലും പരക്കുക. അതുകൊണ്ട് സഹജീവികളോട് കരുണയുള്ളവര്‍ ആയിരിക്കുക. അവരോട് സഹാനുഭൂതിയും അനുതാപവും കാണിക്കുക.
സമയത്തിന് വിധിയെ പോലും മാറ്റാനാകും
വിധിയെ തടുക്കാന്‍ ആര്‍ക്കുമാകില്ല എന്നത് ശരിയാണെങ്കിലും കാലത്തിന് മായ്ക്കാനാകാത്ത മുറിവുകളില്ല. വിധി പോലും സമയത്തിന് മുമ്പില്‍ തോറ്റുപോകും. നിലവിലെ സാഹചര്യങ്ങള്‍ മുഖവിലക്കെടുത്ത് ആരുടെയും ഭാവി അളക്കാതിരിക്കുക. കാരണം കല്‍ക്കരിയെ പ്രഭാപൂരിതമായ വജ്രമാക്കി മാറ്റാന്‍ കാലത്തിന് കഴിയും.
ആത്മവിശ്വാസം കൈവിടാതിരിക്കുക
സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുക. ആര്‍ക്കും നമ്മളിലെ കഴിവുകള്‍ തട്ടിയെടുക്കാന്‍ കഴിയില്ല. സ്വയം വിചാരിക്കാതെ ആര്‍ക്കും തോക്കാന്‍ കഴിയില്ല. മറ്റുള്ളവര്‍ നമുക്ക് ഏത് സ്ഥാനം നല്കിയാലും നമ്മളിലെ കഴിവുകള്‍ ഇല്ലാതാകുന്നില്ല.
സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക
നമുക്ക് ചുറ്റും ആരെല്ലാം വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്. ഇത് വിവേകത്തോടെ ചെയ്യേണ്ട കാര്യമാണ്. ദുഷ്ടനായ ഒരു വ്യക്തിയെയും ഒരു പാമ്പിനെയും മുന്നില്‍ നിര്‍ത്തി ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പാമ്പിനെ തിരഞ്ഞെടുക്കുകയാണ് ബുദ്ധി. കാരണം സ്വയം പ്രതിരോധത്തിനായി മാത്രമേ പാമ്പ് കടിക്കുകയുള്ളു. പക്ഷേ ദുഷ്ടനായ വ്യക്തി എന്തുകാര്യത്തിനും എപ്പോള്‍ വേണമെങ്കിലും നമ്മളെ ഉപദ്രവിച്ചേക്കാം.



Click it and Unblock the Notifications