Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സത്യസന്ധതയും അധികമായാല്‍ ദോഷം, വെല്ലുവിളികളോട് പൊരുതി വിജയം നേടാന്‍ ചാണക്യന്റെ തന്ത്രങ്ങള്‍
യാഥാര്‍ത്ഥ്യബോധത്തിലും പ്രായോഗികതയിലും ഊന്നിയ ചിന്തകളും തന്ത്രങ്ങളും ആയിരുന്നു ലോകം കണ്ട മികച്ച തത്വചിന്തകരില്‍ ഒരാളായ ചാണക്യന്റേത്. ജീവിത സത്യങ്ങളെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും ചാണക്യതന്ത്രവും ചാണക്യനീതിയുമെല്ലാം ലോകജനതയ്ക്ക് ഉപയോഗപ്പെട്ടിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലേക്ക് എത്താനുള്ള വഴികള്‍ തിരയുന്നവര്‍ക്ക് എന്നും ചാണക്യനീതി ഒരു വഴികാട്ടിയായി മാറിയിട്ടുണ്ട്. യാഥാസ്ഥിതിക ചിന്തകളെ വെല്ലുവിളിക്കുന്ന ചാണക്യതന്ത്രങ്ങള്‍ സമൂഹത്തിന്റെ പഴഞ്ചന്‍ രീതികളെ ചോദ്യം ചെയ്ത് മുന്നേറാന്‍ സാധാരണക്കാര്‍ക്ക് എന്നും ഊര്‍ജ്ജമായിട്ടുണ്ട്.

ചാണക്യന്റെ തന്ത്രങ്ങള്‍ വ്യക്തിജീവിതത്തില്‍ മാത്രമല്ല കര്‍മ്മരംഗത്തും ഉയര്‍ച്ചയും വിജയവും ഉറപ്പ് നല്കുന്നു. തൊഴിലിലെ സങ്കീര്‍ണ്ണതകളെ അതിജീവിച്ച് വിജയിക്കാനും കര്‍മ്മരംഗത്ത് ശോഭിക്കാനും ചാണക്യന് നല്കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സത്യസന്ധത വേണം, പക്ഷേ ലക്ഷ്യമാകണം പ്രധാനം
സത്യസന്ധത ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒരു വ്യക്തിഗുണമാണെങ്കിലും അമിതമായാല്‍ സത്യസന്ധതയും ദോഷം ചെയ്യുമെന്ന് ചാണക്യന് ഓര്‍മ്മിപ്പിക്കുന്നു. വളഞ്ഞുപുളഞ്ഞു വളരുന്ന മരങ്ങളെ അപേക്ഷിച്ച് നേരേ വളരുന്ന മരങ്ങളാണ് ആദ്യം വെട്ടിനീക്കപ്പെടുക. അതുപോലെ സത്യസന്ധരായ ആളുകള്‍ പെട്ടെന്ന് വഞ്ചിതരാക്കപ്പെടും.
വിശദമായ ആസൂത്രണം
ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് എന്തിന് വേണ്ടി ഞാന്‍ ഈ കാര്യം ചെയ്യണം, അതിന്റെ പരിണിതഫലങ്ങള്‍ എന്തെല്ലാമായിരിക്കും, അതില്‍ വിജയിക്കാന്‍ എനിക്ക് സാധിക്കുമോ എന്നീ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഈ മൂന്ന് ചോദ്യങ്ങള്‍ ആ ദൗത്യത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ഒരുവനെ സഹായിക്കും. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിച്ചാല്‍ മാത്രം ആ ദൗത്യവുമായി മുന്നോട്ട് പോകുക.
മാറ്റത്തിന് തയ്യാറാകുക
ഭയം വിജയത്തിന്റെ ശത്രുവാണ്. മാറ്റത്തിന് മുമ്പില്‍ ഭയപ്പെടാതിരിക്കുക. ഭയം അടുത്തുവരുമ്പോള്‍ ധീരതയാല്‍ നേരിട്ട് അതിനെ നശിപ്പിക്കുക.
ഒരുമയെ വിലമതിക്കുക
സ്വന്തം തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നത് പോലെ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുക. കാരണം ഹ്രസ്വമായ ഈ ജീവിതകാലത്തില്‍ സ്വന്തം തെറ്റുകളിലൂടെ മാത്രം വളരാന്‍ സാധിക്കുകയുള്ളു. ഒരുമയ്ക്ക് വില നല്‍കുകയും ഒറ്റക്കെട്ടായി മുന്നേറാന്‍ ശ്രമിക്കുകയും ചെയ്യുക.
അച്ചടക്കം
അച്ചടക്കം ഉണ്ടായിരിക്കുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്. ഒരു കാര്യം സംസാരിക്കുന്നതിന് മുമ്പ്, ആ സംസാരം ആവശ്യമാണോ അത് സത്യമാണോ മറ്റുള്ളവരെ അത് വേദനിപ്പിക്കുമോ എന്നുള്ള കാര്യങ്ങള്‍ ചിന്തിക്കുക. സംസാരിക്കുന്നതിനേക്കാള്‍ സംസാരിക്കാതിരിക്കുന്നതാണോ കൂടുതല്‍ ഉചിതമെന്നതും വിലയിരുത്തുക.
അറിവില്‍ നിക്ഷേപിക്കുക
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. അതുകൊണ്ട് വിദ്യാഭ്യാസത്തെ ആത്മസുഹൃത്തായി കാണുക. വിദ്യാഭ്യാസമുള്ളവര്‍ സമൂഹത്തില്‍ എന്നും ആദരിക്കപ്പെടും. യുവത്വത്തേക്കാളും സൗന്ദര്യത്തേക്കാളും വിലമതിക്കുന്നത് വിദ്യാഭ്യാസവും അറിവുമാണ്.
തന്ത്രപരമായ അകലം
സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ഏതൊരു സൗഹൃദത്തിലും ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കും. നിസ്വാര്‍ത്ഥമായ സൗഹൃദങ്ങള്‍ ഭാവനയില്‍ മാത്രമാണ്. അക്കാര്യം മനസ്സില്‍ വെച്ച് കൊണ്ട് സൗഹൃദങ്ങള്‍ നിലനിര്‍ത്തുക.
ചാണക്യന്റെ ഈ ഉപദേശങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ജോലി ചെയ്താല്‍ കര്‍മ്മരംഗത്ത് ശോഭിക്കാനും വിജയിക്കാനും ആര്‍ക്കും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
