Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചാണക്യനീതി: ആരെയും തോല്‍പ്പിച്ച് മുന്നേറാം, ചാണക്യന് നല്കുന്നു അഞ്ച് നിയമങ്ങള്‍
മത്സരങ്ങളുടെ ലോകത്ത് മുന്നേറാനുള്ള തന്ത്രങ്ങള്‍ തിരയുന്നവരാണ് നമ്മളേവരും. തന്ത്രങ്ങളും നേതൃഗുണങ്ങളും അധികാരവുമെല്ലാം വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തത്വചിന്തകനും പണ്ഡിതനുമായ ചാണക്യന് ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. മനുഷ്യസ്വഭാവത്തിലെ സങ്കീര്‍ണ്ണതകളെ മറികടക്കാനും എവിടെയും വിജയകിരീടം ചൂടാനുമുള്ള നിയമങ്ങളാണ് അവയെല്ലാം. ജോലിസ്ഥലത്ത് മറ്റുള്ളവരേക്കാള്‍ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാനും അവരെയെല്ലാം പിന്നിലാക്കി വിജയം നേടാനും ചാണക്യന് മുന്നോട്ടുവെക്കുന്ന അഞ്ച് നിയമങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

നിശബ്ദത ആയുധമാക്കുക
നിശബ്ദതയുടെ ശക്തി തിരിച്ചറിയാനാണ് ചാണക്യന് നല്കുന്ന ആദ്യ ഉപദേശം. കേള്‍ക്കുമ്പോള്‍ വളരെ നിസാരമെന്ന് തോന്നിയാലും ഒരു സാഹചര്യത്തെ നിയന്ത്രിക്കാനും മറ്റുള്ളവരേക്കാള്‍ മിടുക്ക് കാണിക്കാനും നിശബ്ദതയെന്ന ആയുധത്തിലൂടെ കഴിയും. നിശബ്ദരായിരിക്കുന്നതിലൂടെ മറ്റുള്ളവരുടെ ഉള്ളില്‍ ഉേേദ്വഗം വളര്‍ത്താന്‍ കഴിയും. സംസാരിക്കുന്നവരുടെ ഉള്ളിലുള്ളത് നിശബ്ദമായി മനസ്സിലാക്കാന്‍ സാധിക്കും. നമ്മുടെ ഉള്ളിലുള്ള ആശയങ്ങള്‍ സമയമാകുമ്പോള്‍ മാത്രം വെളിപ്പെടുത്തുക. അത് മറ്റുള്ളവരുടേതിന് മേല്‍ മേല്‍ക്കൈ നേടും. എപ്പോഴും മറ്റുള്ളവര്‍ പറയുന്നത് ശ്രവിക്കുക. അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിന് മുമ്പ് മറ്റുള്ളവരുടെ ചിന്തകള്‍ മനസ്സിലാക്കുക. അനാവശ്യ സംസാരങ്ങള്‍ക്ക് നിന്നുകൊടുക്കാതിരിക്കുക.
കഠിനാധ്വാനം മാത്രമല്ല, തന്ത്രങ്ങളും വേണം
വിജയം നേടാന്‍ കഠിനാധ്വാനം ആവശ്യമാണ്, അതുപോലെ തന്ത്രങ്ങളും വേണമെന്ന് ചാണക്യന് ഓര്‍മ്മിപ്പിക്കുന്നു. ശരിയായ തന്ത്രങ്ങളില്ലെങ്കില്‍ കഠിനാധ്വാനം വിഫലമാകും. അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നേറണം. തന്ത്രങ്ങളിലൂന്നിയ ചിന്താരീതിയിലൂടെ വേഗത്തില്‍ അംഗീകാരം തേടിയെത്തും. അനാവശ്യകാര്യങ്ങള്‍ക്ക് സമയം കളയാതെ എന്ത്, എപ്പോള്‍ ചെയ്യണമെന്ന വ്യക്തമായ ബോധ്യം കൈവരും. നമുക്ക് കൂടുതല്‍ ആധിപത്യം ഉണ്ടാക്കാന്‍ കഴിയുന്ന മേഖല തിരിച്ചറിയുക. അവസരങ്ങള്‍ കണ്ടെത്തുക. അവ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണോ എന്ന് കണ്ടെത്തുക.
ആരെയും പൂര്ണവിശ്വാസത്തിലെടുക്കരുത്
ചാണക്യന്റെ മറ്റൊരു പ്രധാന ഉപദേശമാണിത്. ഉപാധികളോടെ മാത്രമേ ഒരാളേ വിശ്വാസത്തിലെടുക്കാന്‍ കഴിയുകയുള്ളുവെന്ന് ചാണക്യന് പറയുന്നു. ജോലിസ്ഥലത്ത് വിശ്വാസം മുതലെടുത്ത് ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവരുണ്ടാകും. നല്ല ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. മേലുദ്യോഗസ്ഥര്‍ക്ക് അടക്കം എല്ലാവര്ക്കും അവരുടേതായ അജണ്ടകള്‍ ഉണ്ടാകും. സംഘബലവും വിശ്വാസവും ആവശ്യമാണെങ്കിലും അവര്‍ തങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം. മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എപ്പോഴും ശ്രമിക്കുക.
ശത്രുവിനെ തിരിച്ചറിയുക
ശത്രുവിനെയും അതുപോലെ തന്നെത്തന്നെയും തിരിച്ചറിഞ്ഞാല്‍ നൂറ് യുദ്ധങ്ങള്‍ വരെ അനായാസം ജയിക്കാമെന്നാണ് ചാണക്യന് പറയുന്നത്. സ്വയം മനസ്സിലാക്കേണ്ടതിന്റെയും ചുറ്റുമുള്ളവരെ മനസ്സിലാക്കേണ്ടതിന്റെയും ആവശ്യമാണ് ഇത് വ്യക്തമാക്കുന്നത്. സ്വന്തം ശക്തികളും ബലഹീനതകളും മനസ്സിലാക്കുന്നതിലൂടെ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. അതോടൊപ്പം ചുറ്റുമുള്ളവരുടെ ലക്ഷ്യങ്ങളും തന്ത്രങ്ങളും ബലഹീനതകളും മനസ്സിലാക്കേണ്ടതും പ്രധാനമാണ്. സ്വന്തം കഴിവുകളും അറിവും എപ്പോഴും വിലയിരുത്തുക. കൂടുതല്‍ മികവിനായി ശ്രമിക്കുക. സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറായിരിക്കുക.
സമയം
തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചാണക്യന് വാചാലനാകുന്നുണ്ട്. എപ്പോള്‍ സംസാരിക്കണം, പ്രവര്‍ത്തിക്കണം, പിന്‍വലിയണം, തിരിച്ചടിക്കണം എന്നെല്ലാം അറിഞ്ഞിരിക്കണം. ശരിയായ സമയത്ത് കൃത്യമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്. തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്താല്‍ പരാജയപ്പെടാം. അതുപോലെ ഏറെ കാത്തിരുന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാം.



Click it and Unblock the Notifications
