Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
ചാണക്യനീതി: ഏതൊരു പുരുഷനും ഭാര്യയില്‍ ആഗ്രഹിക്കുന്ന അഞ്ച് ഗുണങ്ങള്‍ ഇവയാണ്
ജീവിതത്തില്‍ ഒരു വ്യക്തിക്ക് മുന്നേറാന്‍ വേണ്ട എല്ലാ ചേരുവകളും അടങ്ങിയ സാരോപദേശങ്ങളാണ് ചാണക്യനീതിയില്‍ കാണാനാകുക. വിജയത്തിനായി ഓരോ സാഹചര്യത്തിലും സ്വീകരിക്കേണ്ട വഴിയെന്താണെന്ന് ചാണക്യന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. പുരുഷഗുണങ്ങളും സ്ത്രീഗുണങ്ങളുമടക്കം ഓരോ വ്യക്തിയിലും ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ച് ചാണക്യന് പറയുന്നുണ്ട്. അതില്‍ ഒരു ഭാര്യയില്‍ പുരുഷന് ആഗ്രഹിക്കുന്ന ഗുണങ്ങളും ഉണ്ട്.

അര്‍ത്ഥവത്തായ, വിജയകരമായ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിന് ഒരു ഭാര്യയില്‍ ചല ഗുണങ്ങള്‍ വേണമെന്ന് ഭര്ത്താക്കന്മാര് ആഗ്രഹിക്കുന്നു. ആ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വളര്‍ച്ചയുടെ ഭാഗമാകുന്ന ഭാര്യ
ഭര്‍ത്താവിന്റെ സ്വപ്നങ്ങളിലും വെല്ലുവിളികളിലും ഒപ്പമുണ്ടാകുന്ന, പിന്തുണ നല്കുന്നവളായിരിക്കണം ഭാര്യ. ഭര്‍ത്താവിന്റെ വിചിത്രമായ ആശയങ്ങളെ പോലും ഉള്‍ക്കൊള്ളുകയും ആ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകാനുള്ള യാത്രയില്‍ ഒപ്പം നില്‍ക്കുകയും വേണം ഭാര്യ. ഭര്‍ത്താവിന്റെ വിജയത്തില്‍ സന്തോഷിക്കുകയും നിരാശകളില്‍ സാന്ത്വനിപ്പിക്കുകയും വീഴ്ചകളില്‍ കരിങ്കല്ല് പോലെ ഒപ്പം നില്‍ക്കുകയും വേണം ഉത്തമമായ ഭാര്യ.
ആക്ഷോഭ്യയായ ഭാര്യ
ദാമ്പത്യത്തില്‍ വഴക്കുകളുടെയും വികാരവിക്ഷോഭങ്ങളുടെയും അനവധി ഘട്ടങ്ങളുണ്ടാകും. പക്ഷേ ചാണക്യന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യ അത്തരം ഘട്ടങ്ങളില്‍ ക്ഷമ കൈവിടാതെ, അക്ഷോഭ്യയായി നിലകൊള്ളും. എത്ര വലിയ പ്രശ്നങ്ങളിലും ഇളകാതെ മനസമാധാനത്തോടെ നില കൊള്ളാന്‍ അവള്‍ക്ക് സാധിക്കും. ജീവിതത്തിലെ ചെറിയ അസൗകര്യങ്ങളിലും കുറവുകളിലും പരാതി പറയാതെ അതുമായി പൊരുത്തപ്പെടുന്നവളായിരിക്കും ഭാര്യ. എല്ലാ വെല്ലുവിളികളും കൈകാര്യം ചെയ്യാന്‍ വിദഗ്ധയായ ഒരു ഭാര്യയെ ആണ് പുരുഷന് ആഗ്രഹിക്കുന്നത്.
സ്വന്തം കാലില്‍ നില്ക്കുന്നവള്
വിവാഹത്തോടെ ഭര്‍ത്താവില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച് എല്ലാ കാര്യങ്ങള്‍ക്കും ഭര്‍ത്താവിനെ ആശ്രയിക്കുന്ന ഒരു ഭാര്യയെ യഥാര്‍ത്ഥത്തില്‍ അവളുടെ പുരുഷന് ആഗ്രഹിക്കുന്നില്ല. സ്വന്തം കാലില്‍ നില്ക്കുന്ന, സ്വതന്ത്രയായ ഒരു ഭാര്യയെ ആണ് പുരുഷന് ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല, വൈകാരികമായ സ്വാശ്രത്തവും ഭാര്യമാര്ക്കുണ്ടാകണം. സ്വന്തമായ ആഗ്രഹങ്ങളും അഭിലാഷങ്ങളും വ്യക്തിബന്ധങ്ങളും വേണം. എപ്പോഴും ഭര്‍ത്താവിന്റെ പരിഗണനയും ശ്രദ്ധയും വേണമെന്ന് ശഠിക്കുന്ന ഭാര്യ ഭര്‍ത്താവില്‍ മടുപ്പുണ്ടാക്കും.
ബഹുമാനത്തിന്റെ പ്രാധാന്യം അറിയുന്നവള്‍
ദാമ്പത്യത്തിന് കൂടുതല്‍ രുചി പകരുന്ന അതുല്യ ചേരുവയാണ് പരസ്പര ബഹുമാനം. തങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത, ബഹുമാനം നല്‍കാത്ത ഒരു പങ്കാളിയെ സ്ത്രീയും പുരുഷനും ആഗ്രഹിക്കില്ല. പരസ്പരം ബഹുമാനിക്കുന്ന ഒരു പങ്കാളിയെ ആണ് പുരുഷനും ആഗ്രഹിക്കുന്നത്. ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യ അയാളുടെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും ബഹുമാനിക്കുകയും അവര്‍ ചെയ്യുന്ന ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷിക്കുകയും ചെയ്യും. ബഹുമാനിക്കുക എന്നാല്‍ ഒരാള്‍ക്ക് മുന്നില്‍ തല കുനിക്കുകയല്ല, സംസാരിക്കാനും സംസാരിക്കുന്നത് കേള്‍ക്കാനുമുള്ള ഇടം ഉണ്ടാകലാണ്.
സഹാനുഭൂതി, കരുതല്‍
മറ്റൊരാള്‍ക്ക് കരുതല്‍ നല്‍കാനുള്ള കഴിവ് വിലമതിക്കാനാകാത്ത ഒന്നാണ്. ഭര്‍ത്താവിനോട് ദയയുള്ള, മനസ്സിലാക്കുന്ന, സഹാനുഭൂതിയുള്ള ഭാര്യ ദാമ്പത്യം മനോഹരമാക്കും.



Click it and Unblock the Notifications