Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
ചാണക്യനീതി: മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചുപറ്റാം; ഈ 8 ശീലം വളര്ത്തൂ
സമൂഹത്തില് ജീവിക്കുന്ന ഓരോ വ്യക്തിയും തനിക്ക് മറ്റുള്ളവരില് നിന്ന് ബഹുമാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ആളുകള് അവനെ ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്ന് കരുതുന്നു. എന്നാല് പണവും സ്ഥാനവും കൊണ്ട് ഒരു വ്യക്തിക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല. ചാണക്യനീതിയില് അത്തരം ചില കാര്യങ്ങള് പരാമര്ശിക്കുന്നുണ്ട്. എല്ലാവര്ക്കും വിജയവും ബഹുമാനവും ലഭിക്കണമെന്നില്ല.
ചാണക്യ നീതിയുടെ അഭിപ്രായത്തില്, ഒരു വ്യക്തി തന്റെ ജീവിതത്തില് ചില ശീലങ്ങള് കൊണ്ടുവന്നാല് മാത്രമേ ബഹുമാനവും വിജയവും ഒരുമിച്ചു ചേരുകയുള്ളൂ. അത്തരം ഒരു വ്യക്തിക്ക് സമൂഹത്തില് ഒരു പ്രത്യേക സ്ഥാനം ലഭിക്കുന്നു. സമൂഹത്തില് ബഹുമാനം ലഭിക്കാനും മറ്റുള്ളവര് നിങ്ങളെ വിലമതിക്കാനുമായി നിങ്ങള് ചില കാര്യങ്ങള് ശീലിക്കേണ്ടതുണ്ട്. ചാണക്യനീതിയില് പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള് ഇതാ.

സത്യസന്ധനായിരിക്കുക
സത്യത്തിന്റെ പാതയില് സഞ്ചരിക്കുന്ന ഒരാള്ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എന്നാല് ഒരു സമയത്തിന് ശേഷം അയാള്ക്ക് അവരുടെ പ്രവൃത്തിയുടെ ഫലം ലഭിക്കും. ആളുകള്ക്ക് അവര് ഒരു മാതൃകയായി മാറും. സത്യസന്ധനായ ഒരു വ്യക്തിയില് മറ്റുള്ളവര് ആകര്ഷിക്കപ്പെടുകയും അവര്ക്ക് സ്ഥാനമാനങ്ങള് ലഭിക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരാള് സമൂഹത്തില് ഉന്നതിയില് എത്തുന്നു.
മറ്റുള്ളവരെ ബഹുമാനിക്കുക
ബഹുമാനിക്കപ്പെടുന്ന വ്യക്തിയെ സമൂഹം എപ്പോഴും ഓര്ക്കുന്നുവെന്ന് ചാണക്യന് പറയുന്നു. എന്നാല് ബഹുമാനം ലഭിക്കുന്നത് മറ്റുള്ളവരുടെ ബഹുമാനം പരിപാലിക്കുന്നവര്ക്കാണ്. മറ്റുള്ളവരെ അപമാനിക്കുന്ന ഒരു വ്യക്തിയെ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. മറ്റുള്ളവര്ക്ക് ബഹുമാനം നല്കിയാല് മാത്രമേ നിങ്ങള്ക്ക് തിരിച്ചും ബഹുമാനം ലഭിക്കുകയുള്ളൂ എന്ന് ചാണക്യനീതിയില് പറയുന്നു.

ഉത്തരവാദിത്തബോധം
ജീവിതയാത്രയില് അവരുടെ ജോലിയുടെ ഉത്തരവാദിത്തങ്ങള് വിജയകരമായി നിറവേറ്റുന്ന വ്യക്തി ബഹുമാനം അര്ഹിക്കുന്നു. ഒരു മനുഷ്യന് തന്റെ കര്മ്മത്താല് വലിയവനാകുന്നു എന്ന് പറയാറുണ്ട്. അവന് തന്റെ കര്ത്തവ്യങ്ങള് പൂര്ണമായി നിര്വ്വഹിച്ചാല്, സമൂഹം അവനെ നല്ല കണ്ണുകളോടെ നോക്കും. അത്തരക്കാര്ക്ക് എപ്പോഴും മറ്റുള്ളവര് സ്നേഹവും ആദരവും നല്കും.
അറിവ് പകരുന്നവര്
തന്റെ അറിവ് സമൂഹത്തിന്റെ താല്പ്പര്യത്തിനായി ഉപയോഗിക്കുന്ന ഒരു ബുദ്ധിമാനായ വ്യക്തി എല്ലായ്പ്പോഴും ബഹുമാനം അര്ഹിക്കുന്നു. അത്തരമൊരു വ്യക്തിയെ മറ്റുള്ളവര് എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് ചാണക്യന് പറയുന്നു. അത്തരക്കാര്ക്ക് സമൂഹത്തില് ഒരു പ്രത്യേക സ്ഥാനം ലഭിക്കും. അതുകൊണ്ടാണ് ഒരു ജ്ഞാനി എപ്പോഴും ജനങ്ങളുടെ മനസിലേക്ക് എത്തുന്നത്. ഇത് സമൂഹത്തിനും ഗുണം ചെയ്യും.
മറ്റുള്ളവരുടെ പ്രതിച്ഛായ തകര്ക്കരുത്
മറ്റുള്ളവരെ വിമര്ശിക്കുക, കളിയാക്കുക, ഒരു വ്യക്തിയുടെ പ്രതിച്ഛായ തകര്ക്കുക തുടങ്ങിയ ശീലങ്ങള് ഉള്ളവര്ക്ക് ഒരിക്കലും സമൂഹത്തില് ബഹുമാനം ലഭിക്കില്ല. എത്ര ഉന്നതനായായലും ശരി, ഈ ശീലങ്ങളുള്ള ഒരു വ്യക്തിയെ ആരും വിലമതിക്കില്ല. അതുകൊണ്ട്, നിങ്ങള്ക്ക് മറ്റുള്ളവരുടെ മനസില് ഒരു നല്ല സ്ഥാനം നേടണമെങ്കില് ഇത്തരം മോശം ശീലങ്ങള് ഉടന് ഉപേക്ഷിക്കുക.
മറ്റുള്ളവരെ ദ്രോഹിക്കരുത്
കള്ളം പറയുന്ന, മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തില് പലപ്പോഴും അപമാനം നേരിടേണ്ടിവരുമെന്ന് ചാണക്യന് പറയുന്നു. എന്നാല് കഠിനാധ്വാനത്തിന്റെയും സത്യത്തിന്റെയും പാത പിന്തുടരുന്ന ഒരു വ്യക്തിക്ക് എപ്പോഴും വിജയം ലഭിക്കുന്നു. ആത്മാഭിമാനം കൈവിടാതെ ജീവിക്കുന്ന ഒരു വ്യക്തിക്ക് എല്ലായ്പ്പോഴും മറ്റുള്ളവരില് നിന്ന് ബഹുമാനം ലഭിക്കുന്നു.

അത്യാഗ്രഹം പാടില്ല
ചാണക്യനീതിയില് അത്യാഗ്രഹത്തെ ഒരുതരം വിഷമായി വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ നല്ല പ്രവൃത്തികളെ പതുക്കെ നശിപ്പിക്കുന്ന വിഷമാണ് അത്യാഗ്രഹം. എന്നാല് അത്യാഗ്രഹം ഇല്ലാത്ത ഒരു വ്യക്തി ജീവിതത്തില് വിജയിക്കുകയും എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റുകയും ചെയ്യുന്നു.
അഹങ്കരിക്കരുത്
ഒരാള്ക്ക് വലിയ സമ്പത്തോ വലിയ സ്ഥാനമാനങ്ങളോ ലഭിച്ചാല്, അയാള് ഒരിക്കലും അഹങ്കരിക്കാന് പാടില്ല. അഹങ്കാരിയായ ഒരു വ്യക്തിക്ക് അവരുടെ അഹങ്കാരം തന്നെ പിന്നീട് ജീവിതത്തില് വിനയായി വരും. ഇത്തരക്കാര്ക്ക് ഒരിക്കലും മറ്റുള്ളവരുടെ ബഹുമാനം ലഭിക്കില്ല. അതുകൊണ്ട് ജീവിതത്തില് ഒരിക്കലും ഈഗോ വളരാന് അനുവദിക്കരുത്. മറ്റുള്ളവരെ ബഹുമാനിക്കുമ്പോള് മാത്രമേ നിങ്ങള്ക്കും തിരിച്ച് ബഹുമാനം ലഭിക്കുകയുള്ളൂ.



Click it and Unblock the Notifications

