Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
ചാണക്യനീതി: ദരിദ്രനാകാന്‍ അധികകാലം വേണ്ട, സമ്പത്ത് ശരിയായി ഉപയോഗിക്കേണ്ടത് ഇങ്ങനെ
സന്തോഷകരമായ ജീവിതത്തിന് പണം ആവശ്യമാണ്. ഇന്നത്തെക്കാലത്ത്, മനുഷ്യര്‍ പണം ലഭിക്കുന്ന എല്ലാ ജോലികളും ചെയ്യുന്നു. സമര്‍ത്ഥനായ സാമ്പത്തിക ശാസ്ത്രജ്ഞനായി അറിയപ്പെടുന്ന ചാണക്യന് തന്റെ ചാണക്യനീതിയില്‍ സമ്പത്തിനെപ്പറ്റി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, പണക്കാര് പോലും ദരിദ്രരാകുമെന്ന് അദ്ദേഹം പറയുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. ഒരു വ്യക്തിയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായേക്കാവുന്ന ചില ഘടകങ്ങള്‍ ചാണക്യ നീതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണം ശരിയായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം പഠിപ്പിക്കുന്നു. അത്തരം ചില കാര്യങ്ങള്‍ ഇതാ.

പണം പൂട്ടിവയ്ക്കരുത്
ചാണക്യന് പറയുന്നതനുസരിച്ച്, പണക്കാരന് പണം ഒരിക്കലും നിലവറയില്‍ പൂട്ടിവയ്ക്കരുത്. മറിച്ച് അത് ശരിയായ സ്ഥലത്ത് നിക്ഷേപിക്കണം. പണം സംഭരിച്ച് വയ്ക്കുന്നവര്‍ക്ക് വളരെക്കാലം അതിന്റെ മൂല്യമുണ്ടാകില്ല. പതുക്കെ പണത്തിന്റെ മൂല്യം അവസാനിക്കുന്നു. മറുവശത്ത്, പണം നല്ല സ്ഥലത്ത് നിക്ഷേപിക്കുന്നതിലൂടെ അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
അനീതിയുടെ പാത പാടില്ല
ചാണക്യന്റെ അഭിപ്രായത്തില്‍, അനീതിയുടെ പാത പിന്തുടരുന്ന വ്യക്തിയുടെ പക്കല്‍ പണം ഒരിക്കലും നിലനില്‍ക്കില്ല. അധര്‍മ്മികള്‍ക്ക് ധാരാളം പണം വരാന്‍ തുടങ്ങിയാല്‍, അവരുടെ നാശം സുനിശ്ചിതമാണെന്ന് മനസ്സിലാക്കുക.
അളവറിഞ്ഞ് ദാനം ചെയ്യുക
ദാനം ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ ഒരു മനുഷ്യന് അവന്റെ കഴിവിനനുസരിച്ച് മാത്രം ദാനം ചെയ്യണമെന്നാണ് ചാണക്യന് പറയുന്നത്. വരുമാനത്തില്‍ കവിഞ്ഞ ദാനം നിങ്ങളെ ദരിദ്രരാക്കും. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ വരുമാനം മനസ്സില്‍ വെച്ചുകൊണ്ട് മാത്രം ചെലവഴിക്കുക. നിങ്ങള്‍ സമ്പാദിക്കുന്നതിനനുസരിച്ച് പണം ലാഭിക്കുകയും അതേ അനുപാതത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക.
അമിത ചെലവ് ആപത്ത്
നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് ചാണക്യന് പറയുന്നു. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല. ഒരു പാത്രത്തില്‍ കുറേക്കാലം വെള്ളം സൂക്ഷിച്ചാല്‍ അത് മോശമായി പോകുന്നതുപോലെ, സമ്പത്ത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രാധാന്യവും കുറയുമെന്നും ചാണക്യന് പറയുന്നു.

സമ്പത്തില്‍ അഹങ്കരിക്കരുത്
സ്വന്തം പണത്തില്‍ ആരും അഹങ്കരിക്കരുതെന്നും സ്വഭാവത്തില്‍ എല്ലായ്പ്പോഴും വിനയം സൂക്ഷിക്കണമെന്നും ചാണക്യന് പറയുന്നു. പണം വരുന്നതിന് അനുസരിച്ച് നിങ്ങളുടെ മനസ്സില്‍ അഹംഭാവം വരരുത്. അഹംഭാവത്താല്‍ നിങ്ങളുടെ ബുദ്ധി ദുഷിക്കുന്നു. അതുമൂലം ഒരു വ്യക്തിയുടെ സമ്പത്ത് പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു. അതിനാല്‍ അഹങ്കാരം ഒഴിവാക്കുകയും നിങ്ങളുടെ പെരുമാറ്റത്തില്‍ വിനയം നിലനിര്‍ത്തുകയും ചെയ്യുക.
ലക്ഷ്യബോധം
നിങ്ങളുടെ ലക്ഷ്യങ്ങള്‍ വ്യക്തമായി നിര്‍വചിക്കുകയും അവ നേടുന്നതിനുള്ള ഒരു കൃത്യമായ പദ്ധതി തയ്യാറാക്കുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. വ്യക്തമായ ദിശാബോധം ഉണ്ടെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രചോദിതരാകാനും സാധിക്കും.
നല്ല കൂട്ടുകെട്ട്
നിങ്ങളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളുമായി ചങ്ങാത്തം കൂടുക. സമാന മൂല്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്ന വ്യക്തികളുമായി സമയം ചെലവഴിക്കുക. നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന നെഗറ്റീവ് ശക്തികളെ ഒഴിവാക്കുക.
പഠനം
ജീവിതകാലം മുഴുവന്‍ പഠിക്കാനുള്ള മാനസികാവസ്ഥ സ്വീകരിക്കുക. അറിവ് തേടുക, പുതിയ ആശയങ്ങള്‍ പര്യവേക്ഷണം ചെയ്യുക, മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക. തുടര്‍ച്ചയായ പഠനം നിങ്ങളെ മുന്നോട്ട് നയിക്കുകയും അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
രഹസ്യസ്വഭാവം
രഹസ്യാത്മകതയുടെയും വിവേചനാധികാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുക. തന്ത്രപ്രധാനമായ വിവരങ്ങള്‍ അനാവശ്യമായി പങ്കിടുന്നത് ഒഴിവാക്കുക. കാരണം അത് മറ്റുള്ളവര്‍ നിങ്ങള്‍ക്ക് എതിരായി ഉപയോഗിക്കും.
ആത്മനിയന്ത്രണം വളര്‍ത്തിയെടുക്കുക
അച്ചടക്കവും നിങ്ങളുടെ പ്രേരണകളും വികാരങ്ങളും നിയന്ത്രിക്കുന്നത് സാമ്പത്തിക വിജയത്തിന് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. താല്കാലിക വികാരങ്ങളോ ആഗ്രഹങ്ങളോ സ്വാധീനിക്കുന്നതിനുപകരം യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കാന്‍ കെല്പുള്ളവരാകുക.



Click it and Unblock the Notifications
