Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
Chanakya Niti: ദാരിദ്ര്യം വിട്ടുമാറില്ല, പരാജയത്തിന്റെ കുഴിയില്‍ കിടന്ന് പിടയും; ഈ 7 ശീലം ആപത്ത്
Chanakya Niti: ആചാര്യ ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെക്കാലത്തും വളരെ പ്രസിദ്ധമാണ്. അദ്ദേഹം നല്കിയ തത്വങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതവിജയത്തിലേക്കുള്ള വഴി തെളിയുന്നു. ഇതുകൂടാതെ, ഈ നയങ്ങള്‍ ഒരു വ്യക്തിക്ക് വ്യക്തിപരമായും സാമൂഹികമായും രാഷ്ട്രീയമായും ഒരു ദിശാമാര്‍ഗം നല്കുന്നു. ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ മനുഷ്യന്റെ ശത്രുവാകുന്ന ചില ശീലങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്.
യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ ഇത്തരം ചില ശീലങ്ങള്‍ കാരണം, അവര്‍ ജീവിതത്തില്‍ പരാജയങ്ങളെ അഭിമുഖീകരിക്കുന്നു. എന്നിരുന്നാലും, അത്തരം ശീലങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അവ ഉപേക്ഷിക്കാനും അവര്‍ക്ക് കഴിയുന്നില്ല. ചാണക്യനീതി പ്രകാരം ഒരു വ്യക്തിക്ക് ഹാനികരമായ അത്തരം ചില ശീലങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.

പണം പാഴാക്കുന്നത്
ചിന്തിക്കാതെ പണം ചെലവഴിക്കുന്ന ചിലരുണ്ട്. അത്തരം ശീലങ്ങള്‍ അയാള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരക്കാര്‍ക്ക് ഭാവിയിലേക്കുള്ള പണം ലാഭിക്കാനും കഴിയില്ല. ചിന്തിക്കാതെ പണം ചെലവാക്കുന്നവര്‍ വളരെ പെട്ടെന്ന് ദരിദ്രരാകുമെന്ന് ചാണക്യനീതിയില്‍ പറയുന്നു.
അലസതയോടെ നടക്കുന്നത്
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അലസതയാണ്. അലസത കാരണം ഒരു വ്യക്തിക്ക് വിജയിക്കാനുള്ള പല അവസരങ്ങളും നഷ്ടപ്പെടുന്നു. അലസമായ സ്വഭാവം കാരണം അവര്‍ പകിവായി പരാജയങ്ങളെ അഭിമുഖീകരിക്കുന്നു. ഇത്തരക്കാര്‍ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുവെന്ന് ചാണക്യനീതിയില്‍ പറയുന്നു.
വൃത്തിഹീനമായി നടക്കുന്നത്
ചാണക്യന്റെ അഭിപ്രായത്തില്‍ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പല്ലുകളും വസ്ത്രങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പതിവായി കുളിക്കാത്തവരും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരുമായ ആളുകള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഒരിക്കലും ലഭിക്കില്ല. അത്തരം ആളുകള്‍ അവരുടെ ജീവിതത്തിലുടനീളം രോഗങ്ങളെ ആകര്‍ഷിക്കുന്നു, അവരുടെ പണമെല്ലാം അതിനായി ചെലവഴിക്കുന്നു. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ എക്കാലവും കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിടേണ്ടിവരുന്നു. മിക്ക സമയവും അവരുടെ ജീവിതം ദാരിദ്ര്യത്തിന്റെ കൂട്ടിലായിരിക്കുമെന്നും ചാണക്യന് പറയുന്നു.
അധികമായി ഉറങ്ങുന്നത്
ചാണക്യ നീതി പ്രകാരം പ്രഭാത സമയം ഏറ്റവും വിലപ്പെട്ടതാണ്. അതിനാല്‍ ഒരു വ്യക്തി എല്ലായ്പ്പോഴും അതിരാവിലെ എഴുന്നേല്‍ക്കണം. അതേസമയം, രാവിലെ വൈകി ഉണരുന്നവര്‍ പല രോഗങ്ങളും തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങുന്ന ഒരാള്‍ക്ക് ഒരിക്കലും സമ്പന്നനാകാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉറങ്ങുന്ന ഒരാള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കില്ല. ഒരു കാരണവുമില്ലാതെ ഉറങ്ങുന്നത് മനുഷ്യര്‍ക്ക് ദോഷകരമാണ്. അവര്‍ എപ്പോഴും ദാരിദ്ര്യത്തിലായിരിക്കും ജീവിക്കുക എന്നും ചാണക്യന് പറയുന്നു.
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത്
എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ എല്ലാവരും കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഇക്കാരണത്താല്‍, ആവശ്യമായ അളവിലുള്ള ശക്തിയും ഊര്‍ജ്ജവും നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തുന്നു. എന്നാല്‍ മിക്ക ആളുകളും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നു. അത്തരം ആളുകളുടെ മനസ്സ് എല്ലായ്പ്പോഴും ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാല്‍ അവര്‍ക്ക് സമ്പത്ത് ശേഖരിക്കാന്‍ കഴിയില്ല. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പ്രവര്‍ത്തിയാണെന്ന് ചാണക്യന് പറയുന്നു.
അധാര്‍മ്മിക പ്രവൃത്തികള്‍
അനീതി, കൗശലം, സത്യസന്ധത എന്നിവയിലൂടെ പണം സമ്പാദിക്കുന്ന ആളുകള്‍ അധികകാലം സമ്പന്നരായിരിക്കില്ല. അവര്‍ക്ക് പെട്ടെന്ന് പണം നഷ്ടപ്പെടുമെന്ന് ചാണക്യ പറയുന്നു. സന്മാര്ഗ്ഗം ഉപേക്ഷിച്ച് അധര്‍മ്മത്തില്‍ മുഴുകുന്നവരുടെ കൂടെ ലക്ഷ്മി ദേവി അധികനാള്‍ നില്‍ക്കില്ല എന്ന് ചാണക്യന് പറയുന്നു.
മോശം സംസാരം
മറ്റുള്ളവരോട് മോശമായി സംസാരിക്കുന്ന ശീലമുള്ള ആളുകള്‍ എപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം പരത്തുന്നു. ആരും ഇത്തരക്കാരുടെ കൂടെ നില്‍ക്കാറില്ല. ഇക്കാരണത്താല്‍, വിജയത്തിന്റെ എല്ലാ വാതിലുകളും അവര്‍ക്കായി അടയുകയും അവര്‍ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നുവെന്ന് ചാണക്യന് പറയുന്നു. വാക്കുകളാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒരിക്കലും ലഭിക്കില്ലെന്നും അവരുടെ സുഹൃത്തുക്കളാകാന്‍ ആരും തയാറാകില്ലെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications