Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ചാണക്യനീതി: ആഗ്രഹിച്ചതെന്തും സ്വന്തമാക്കാം, ശക്തിയും ഊര്‍ജ്ജവും; രാവിലെ ഈ 5 കാര്യം മുടക്കരുത്
Chanakya Niti: ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യന് തന്റെ നയങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ചാണക്യനീതിയിലെ നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ പല മേഖലകളിലും വിജയം കൈവരിക്കാന്‍ കഴിയും. സമയത്തെ വിലമതിക്കുന്ന ഒരാളെ വിജയത്തില്‍ നിന്ന് ആര്‍ക്കും തടയാനാവില്ല എന്നൊരു ചൊല്ലുണ്ട്. ദിവസം ശുഭകരമായി തുടങ്ങാന്‍ ചില കാര്യങ്ങള്‍ പാലിക്കണം.
അങ്ങനെ ഒരാള്‍ക്ക് ജീവിതത്തില്‍ വിജയം ലഭിക്കുമെന്ന് ചാണക്യന് പറയുന്നു. ഓരോരുത്തരും അവരുടെ ദിവസത്തിന്റെ തുടക്കത്തെക്കുറിച്ച് ശ്രദ്ധ പുലര്‍ത്തണം. ചാണക്യ നീതി അനുസരിച്ച്, ദിവസം ആരംഭിക്കുമ്പോള്‍ നിങ്ങള്‍ ഈ കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കണം. ഈ കാര്യങ്ങള്‍ ശീലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ സാധിക്കും. ചാണക്യന് പറഞ്ഞ അത്തരം ചില കാര്യങ്ങള്‍ ഇതാ.

ദിവസവും നേരത്തെ എഴുന്നേല്ക്കുക
രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി ഉണരുന്നതും നിങ്ങളുടെ ആരോഗ്യത്തിനും കരിയറിനും വളരെ ദോഷകരമാണ്. നേരത്തെ ഉറങ്ങുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതുമാണ് വിജയത്തിന്റെ ആദ്യപടിയെന്ന് ചാണക്യന് പറയുന്നു. അതിരാവിലെ എഴുന്നേല്‍ക്കുന്നത്, കൃത്യസമയത്ത് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ആരോഗ്യവും ഇതിലൂടെ മെച്ചപ്പെടുന്നു. നിങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയം ലഭിക്കുന്നു, മാനസിക സമാധാനവും കൈവരുന്നു.

ദിവസം ആസൂത്രണം ചെയ്യുക
ചാണക്യന് പറയുന്നതനുസരിച്ച്, രാവിലെ ഉണര്‍ന്നതിന് ശേഷം നിങ്ങളുടെ ദിവസം നിങ്ങള്‍ ആസൂത്രണം ചെയ്യുക. ഒരു ദിവസം മുഴുവന്‍ ഒരു വര്‍ക്കിംഗ് പ്ലാന്‍ ഉണ്ടാക്കുന്ന വ്യക്തി, തന്റെ ലക്ഷ്യത്തിനിടയില്‍ ഒരു പ്രശ്നവും നേരിടുന്നില്ല. ഇതുമൂലം സമയനഷ്ടം ഉണ്ടാകില്ല, എല്ലാ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാവുകയും ചെയ്യും. അതിനാല്‍ രാവിലെ ഉണര്‍ന്ന ഉടനെ അന്നത്തെ ദിവസം എന്ത് ചെയ്യണമെന്ന് മുന്‍കൂട്ടി ഒരു പദ്ധതി മനസ്സില്‍ തയാറാക്കി വയ്ക്കുക.

സമയം നന്നായി വിനിയോഗിക്കുക
സമയം വളരെ വിലപ്പെട്ടതാണ്, അതിനാല്‍ അത് ശരിയായി ഉപയോഗിക്കുക. നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കണമെങ്കില്‍ കൃത്യമായി ഒരു ടൈം ടേബിള്‍ പിന്തുടരുക. ചാണക്യനീതിയില്‍ പറയുന്നത്, സമയത്തിന് പ്രാധാന്യം നല്‍കാത്തവര്‍ക്ക് വിജയം ലഭിക്കില്ലെന്നാണ്. അത്തരക്കാര്‍ക്ക് വിജയം ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. കടന്നു പോയ കാലം ഒരിക്കലും തിരിച്ചു വരില്ല. അതുകൊണ്ട് ഈ കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക.

ലക്ഷ്യബോധം
ഏതൊരു ജോലിയിലും വിജയം കൈവരിക്കുന്നതിന്, ഒരു വ്യക്തി സ്വയം ശക്തമായ ഇച്ഛാശക്തി വളര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഏതൊരു ലക്ഷ്യവും നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് ശക്തമായ ഇച്ഛാശക്തി ഉണ്ടായിരിക്കണം. നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉദ്ദേശം നിങ്ങളുടെ ഉള്ളില്‍ ശക്തമാണെങ്കില്‍ മാത്രമേ അത് നിറവേറ്റാന്‍ കഴിയൂ. അതുകൊണ്ടാണ് നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ എല്ലായ്പ്പോഴും ശക്തമായി നിലനിര്‍ത്തണം.

നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക
നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ലെന്ന് ചാണക്യന് പറയുന്നു. കാരണം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ അശ്രദ്ധരാണെങ്കില്‍, രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്യുന്നു. ഒരു വ്യക്തിക്ക് അവന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിവ് മാത്രം പോരാ, ശരീരത്തിന്റെ ആരോഗ്യവും പ്രധാനമാണ്. നിങ്ങളുടെ ശരീരം ആരോഗ്യമുള്ളതായിരിക്കുമ്പോള്‍, നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ തോന്നും. നിങ്ങളുടെ കാര്യക്ഷമതയും വര്‍ദ്ധിക്കും.
അതുകൊണ്ട് എല്ലാ ദിവസവും അതിരാവിലെ ഉണര്‍ന്ന് നിങ്ങളുടെ ശരീരം ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തിലെ ഊര്‍ജം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ നീങ്ങാന്‍ കഴിയൂ. അതുകൊണ്ട് ദിവസവും യോഗ ചെയ്യുക, വ്യായാമം ചെയ്യുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.

വിജയം നേടാന്‍ ചാണക്യതന്ത്രം
ചാണക്യന്റെ അഭിപ്രായത്തില്‍, വിജയവും പ്രശസ്തിയും ബഹുമാനവും നേടുന്നതിന് നിങ്ങള്‍ ശരിയായ തന്ത്രം അറിയുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. ജീവിതത്തില്‍ ഉടനടി വിജയം നേടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, ചാണക്യയുടെ ഈ കുറുക്കുവഴികള്‍ സഹായിച്ചേക്കാം ഒരു വ്യക്തി ഒരിക്കലും വളരെ സത്യസന്ധനായിരിക്കരുത്. നേരായ മരങ്ങള്‍ ആദ്യം മുറിക്കപ്പെടുന്നു, സത്യസന്ധരായ ആളുകളെ ആദ്യം വെട്ടിമാറ്റുന്നു. ഇതാണ് ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്നത്.

വിജയം നേടാന്‍ ചാണക്യതന്ത്രം
ജ്ഞാനിയായ ഒരു മനുഷ്യന് ഒരിക്കലും തന്റെ സാമ്പത്തിക പരിമിതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുകയാണെങ്കില്‍, അത് മറ്റുള്ളവരോട് പറയാതെ നിങ്ങളുടെ ഉള്ളില്‍ തന്നം സൂക്ഷിക്കുക. നിങ്ങളുടെ പദ്ധതികള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക.
കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റാതെ ജോലി തുടരുക എന്നതാണ് ഏറ്റവും ലളിതമായ ചാണക്യതന്ത്രം. നിങ്ങള്‍ക്ക് സമ്പത്ത് ഇല്ലെങ്കിലും ഉടനടി വിജയം തേടണമെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റും സമ്പത്തിന്റെ ഒരു മിഥ്യാധാരണ സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ചാണക്യന് പറയുന്നു. സമ്പന്നരെ ലോകം അന്ധമായി ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
