Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
Chanakya Niti: ചോരത്തിളപ്പില്‍ ചെയ്ത് കൂട്ടുന്ന ഇക്കാര്യമോര്‍ത്ത് ജീവിതകാലം മുഴുവന്‍ ദു:ഖിക്കും
ചാണക്യന്റെ നീതിശാസ്ത്രമനുസരിച്ച് പല കാര്യങ്ങളെക്കുറിച്ചും ചാണക്യന് പ്രതിപാദിക്കുന്നുണ്ട്. സാമ്പത്തികം, ദാമ്പത്യം, പ്രണയം, കരിയര്‍ എന്നിവയെല്ലാം തന്നെ ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളും സന്തോഷവും സമാധാനവും എല്ലാം മനസ്സിലാക്കുന്നതിന് വേണ്ടി ചാണക്യന് ചില കാര്യങ്ങളെക്കുറിച്ച് പറയുന്നു.
ഒരാള്‍ തന്റെ ചോരത്തിളപ്പില്‍ എടുക്കുന്ന പല തീരുമാനങ്ങളും വാര്‍ദ്ധക്യത്തില്‍ ദു:ഖിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവും എന്നാണ് ചാണക്യന് പറയുന്നത്. സമയത്തിന്റെ ശരിയായ വിനിയോഗം, പണത്തിന്റെ വിവേകപൂര്‍ണ്ണമായ ഉപയോഗം, ശരിയായ സൗഹൃദം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍ വിശദീകരിക്കുന്നു. തെറ്റായ തീരുമാനങ്ങള്‍, അച്ചടക്കമില്ലാത്ത ജീവിതശൈലി, ദുശ്ശീലങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ചാണക്യന് വ്യക്തമാക്കുന്നത്.

സമയത്തിന്റെ പ്രാധാന്യം
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി തന്റെ ചെറുപ്പത്തില്‍ സമയത്തിന് പ്രാധാന്യം നല്‍കാത്തവരാണെങ്കില്‍ അവരുടെ ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങളുണ്ടാവും എന്നാണ്. ശരിയായ രീതിയില്‍ സമയം വിനിയോഗിക്കാത്ത ഒരു വ്യക്തിയെങ്കില്‍ അവരുടെ ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. മാത്രമല്ല ജീവിതത്തില്‍ പരാജയങ്ങളാണ് പിന്നീടങ്ങോട്ട് അവര്‍ ഏറ്റു വാങ്ങുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം എന്നാണ് ചാണക്യന് പറയുന്നത്. ഇവര്‍ സാമ്പത്തികമായും പ്രതിസന്ധികള്‍ നേരിടുന്ന അവസ്ഥയുണ്ടാവുന്നു.
പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതിരിക്കുന്നത്
പണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്ത വ്യക്തിയാണെങ്കില്‍ അവര്‍ വാര്‍ദ്ധക്യത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും എന്നാണ് ചാണക്യന് പറയുന്നത്. മാത്രമല്ല ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ അറിയാത്തവരിലും പിന്നീട് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ജീവിതത്തിലുടനീളം സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പണം പാഴാക്കുന്നതില്‍ നിയന്ത്രണമില്ലെങ്കില്‍ അത് പലപ്പോഴും വാര്‍ദ്ധക്യത്തില്‍ പ്രതിസന്ധികളിലേക്ക് എത്തുന്നു.
ചീത്തകൂട്ടുകെട്ടില്‍ നിന്ന് വിട്ടുനില്ക്കാത്തത്
ചാണക്യന്റെ അഭിപ്രായത്തില്‍ ചെറുപ്പത്തില്‍ ചീത്ത കൂട്ടുകെട്ടില്‍ നിന്ന് അകന്ന് നില്ക്കാത്തവര്ക്ക് ജീവിതത്തില്‍ പിന്നീട് ദു:ഖിക്കേണ്ടി വരുന്നു. അവരുടെ ചീത്ത കൂട്ടുകെട്ടിന്റെ പ്രഭാവം ജീവിതകാലം മുഴുവന്‍ നിങ്ങളെ നിലനിര്‍ത്തുന്നു. പലപ്പോഴും ഇത് പിന്നീട് നിങ്ങള്‍ക്ക് ദു:ഖിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ വാര്ദ്ധക്യത്തിലുണ്ടാക്കുന്നു.
്അനാവശ്യ പ്രവൃത്തികള്‍
ചെറുപ്പത്തില്‍ അനാവശ്യമായ പ്രവര്‍ത്തികളിലും ജോലികളിലും ഏര്‍പ്പെടുന്നവരും ചില്ലറയല്ല. ഇത് പിന്നീട് ഇവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ സമയം ശരിയായി വിനിയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് വാര്‍ദ്ധക്യം എന്നും പ്രതിസന്ധികളുടെ സമയം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ നേട്ടങ്ങള്‍ എന്നത് ഒന്നും തതന്നെ ഉണ്ടായിരിക്കുകയില്ല എന്ന് മാത്രമല്ല ജീവിതത്തില്‍ അത് പ്രതിസന്ധികളും ഉണ്ടാക്കുന്നു.
ഭാവിയെക്കുറിച്ച് ചിന്തിക്കാത്തവര്‍
ഭാവിയെക്കുറിച്ച് ചിന്തിക്കാത്തവരെങ്കില് അവര്‍ക്കും വാര്‍ദ്ധക്യത്തില്‍ ഖേദിക്കേണ്ടി വരുന്നു. പലപ്പോഴും ഇവരുടെ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. വിജയത്തിന്റെ താക്കോല്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ചാണക്യന്റെ അഭിപ്രായത്തില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.
ഭാവിയെക്കുറിച്ച് ചിന്തയില്ലാത്തവര്‍
പലപ്പോഴും യൗവ്വനത്തിളപ്പില്‍ പലരും ഭാവിയെക്കുറിച്ച് ചിന്തിക്കുകയില്ല. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിച്ച് ദു:ഖിക്കുന്നു. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് ചിന്തയില്ലാത്തവരെ വിശ്വസിക്കരുത് എന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. വ്യക്തമായ നേട്ടങ്ങളോ അല്ലെങ്കില്‍ ലക്ഷ്യങ്ങളോ ഇല്ലാതെ മുന്നോട്ട് പോവുന്നവരെങ്കില്‍ ഇവര്‍ക്ക് ജീവിതം ഒരു ബാലികേറാമല തന്നെയായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
