Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
Chanakya Niti: ഈ വാക്കുകള്‍ പറയുന്ന സ്ത്രീ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടും: കുടുംബം തകരും- ചാണക്യന്
വിവാഹ ശേഷം സ്ത്രീകള്‍ തന്റെ ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കണം എന്നാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിവാഹിതയായ സ്ത്രീ ചെയ്യുന്ന ഓരോ കാര്യത്തിനും ഓരോ അര്‍ത്ഥമുണ്ടെന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിവാഹ ശേഷം ശ്രദ്ധയോടെ കുടുംബത്തെ പരിപാലിക്കേണ്ടത് സ്ത്രീയാണെന്നാണ് ചാണക്യന്റെ വാദം. ഭാര്യ സദ്ഗുണസമ്പന്നയാണെങ്കില് അവര്‍ക്ക് ഒരു കുടുംബത്തിന്റെ സന്തോഷം എന്നന്നേക്കുമായി നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെയല്ലാത്ത ഒരു വ്യക്തിയാണ് ഭാര്യയെങ്കില്‍ അവര്‍ക്ക് കുടുംബത്തെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കില്ല എന്ന് മാത്രമല്ല അവര്‍ കുടുംബത്തിന് അനുയോജ്യയല്ലെന്നുമാണ് ചാണക്യന് പറയുന്നത്.
വിവാഹ ശേഷം ഒരു കുടുംബത്തിന്റെ മുഴുവന്‍ സന്തോഷത്തിന്റേയും ഉത്തരവാദി ഭാര്യയാണ് എന്നും ഓരോ അംഗങ്ങളുടേയും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യണമെന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വ്യക്തമാക്കുന്നു. പരാജയങ്ങളെ വിജയമാക്കി മാറ്റുന്നതിനും തെറ്റായ ദിശയിലുള്ള ഒരു വ്യക്തിയെ നേര്‍വഴിക്ക് നയിക്കുന്നതിനും സ്ത്രീക്ക് കഴിയുന്നു എന്നാണ് ചാണക്യാഭിപ്രായം. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള അധ:പതിച്ച ഗുണങ്ങളുള്ള സ്ത്രീയെ ആണ് കരുതിയിരിക്കേണ്ടത് എന്നും ചാണക്യന് പറയുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കാം.

സംസാരത്തില്‍ നിയന്ത്രണമില്ലാത്തവര്‍
ദേഷ്യം തോന്നുമ്പോള്‍ എന്തും വിളിച്ച് പറയുകയും സംസാരത്തില്‍ നിയന്ത്രണവുമില്ലാത്ത സ്ത്രീകളെങ്കില്‍ അവരെ ഒരിക്കലും കുടുംബത്തില്‍ വാഴിക്കരുത് എന്നാണ് ചാണക്യന് പറയുന്നത്. ഇത് കുടുംബം കുട്ടിച്ചോറാക്കും എന്നും എന്നന്നേക്കുമായി ശിഥിലമാക്കാന്‍ സാധിക്കും എന്നുമാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത്. ഇത് പലപ്പോഴും കുടുംബത്തില്‍ മറ്റുള്ളവര്‍ക്കും ദോഷം ചെയ്യുന്നു. അത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ് എന്നും ചാണക്യന് ഉപദേശിക്കുന്നു.
മോശം വാക്കുകള്‍ പറയുന്നവര്‍
പലപ്പോഴും മോശം വാക്കുകളുടെ പ്രയോഗം തന്നെ കുടുംബത്തില്‍ നല്ലതല്ല. കാരണം ഇവര്‍ ചിന്തിക്കാതെ ഓരോന്ന് വിളിച്ച് പറയുന്നു. അത് വലിയ ദോഷം വരുത്തി വെക്കും, എന്ന് മാത്രമല്ല ആ സമയം മറ്റുള്ളവര്‍ക്ക് എന്ത് തോന്നുന്നു എന്നതും അവരുടെ മനസ്സ് വിഷമിക്കുന്നുണ്ടോ എന്നതും ഇത്തരം സ്ത്രീകള്‍ മനസ്സിലാക്കുകയില്ല. പലരും കുട്ടികളുടെ മുന്നില്‍ വെ്ച്ച് പോലും പല മോശം വാക്കുകളും പ്രയോഗിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിയന്ത്രണമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളെ കുടുംബത്തില്‍ നിന്ന് ഇറക്കി വിടണം എന്നാണ് ചാണക്യന് പറയുന്നത്.
നിയന്ത്രിക്കാനാവാത്ത ദേഷ്യം
ദേഷ്യം എന്നത് മനുഷ്യ സഹജമായ വികാരമാണ്. പലപ്പോഴും അമിതമായി ദേഷ്യം പിടിക്കുന്ന ഒരു സ്ത്രീ എങ്കില്‍ അവര്‍ കുടുംബത്തില്‍ അത്ര നല്ല സംഭാവനകള്‍ അല്ല നല്‍കുന്നത്. പലപ്പോഴും ഇത് കൂടെ ജീവിക്കുന്നവരുടെ ജീവിതത്തെ പോലും ദു:സ്സഹമാക്കുന്നു. മാത്രമല്ല കുടുംബത്തിന്റേയും നിങ്ങളുടേയും സന്തോഷത്തേയും സമാധാനത്തേയും ഇത് വളരെയധികം സ്വാധീനിക്കുന്നു. ഇത്തരത്തില്‍ അമിത ദേഷ്യമുള്ള ഭാര്യയെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആചാര്യന് ചാണക്യന് പറയുന്നത്.
ചിലവ് കൂടുതലുള്ളവര്‍
ഭര്‍ത്താവിന്റെ വരവറിയാതെ ചിലവാക്കുന്ന ഭാര്യമാരും പലരും ഉണ്ട്. ഇവരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നു. ഇത് പിന്നീടുള്ള നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങള്‍ക്ക് ഭാവിയിലേക്കുള്ള കരുതലിനെയാണ് പ്രശ്നത്തിലാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കുടുംബത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ആദ്യത്തെ കാര്യം. .ആദ്യം പറഞ്ഞ് മനസ്സിലാക്കുന്നതിന് ശ്രമിക്കുക, പിന്നീട് മാത്രമേ അടുത്ത വഴികള്‍ തേടേണ്ടതുള്ളൂ.
അശാന്തി ഉണ്ടാക്കുന്ന ഭാര്യ
എപ്പോഴും വീട്ടില്‍ സമാധാനക്കേടും അശാന്തിയും ഉണ്ടാക്കുന്ന ഭാര്യയെങ്കില്‍ ഇവരെ വളരെയധികം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ കുട്ടികളെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് എത്തുന്നു. അവരുടെ ഭാവി പോലും അവതാളത്തിലാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത്തരം സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് നല്ലതൊന്നും പകര്‍ന്ന് നല്കാന് കഴിയില്ല.
നല്ല ഭാര്യ ചാണക്യന്റെ അഭിപ്രായത്തില്‍
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു നല്ല ഭാര്യ എന്നത് എപ്പോഴും പ്രവൃത്തിയിലും വാക്കുകളിലും എല്ലാം സൗന്ദര്യവും ശുദ്ധവും കാത്തു സൂക്ഷിക്കുന്നവളായിരിക്കണം. കൂടാതെ വാക്കുകളുടേയും പ്രവൃത്തിയുടേയും ഫലം എന്താണെന്ന് അവര്‍ മനസ്സിലാക്കുകയും വേണം. വീട് നല്ല മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് അവര്‍ക്ക് സാധിക്കണം. കൂടാതെ ഭര്‍ത്താവിനെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ഏത് സാഹചര്യത്തിലും പിന്തുണയ്ക്കുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











