Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Chanakya Niti: ഈ 3 ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രം വിവാഹം, ഇല്ലെങ്കില്‍ സങ്കടം
Chanakya Niti: ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ സെന്‍സിറ്റീവ് ആണ്. ഈ ബന്ധത്തിന്റെ അടിത്തറ ഇളകിക്കഴിഞ്ഞാല് പിന്നെ അതില്‍ സന്തോഷവും സമാധാനവും ഉണ്ടാകില്ല. ഏതൊരു ദാമ്പത്യബന്ധവും മനോഹരമാക്കാന്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം വിശ്വാസ്യത പുലര്‍ത്തേണ്ടത് പ്രധാനമാണ്. നിങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം ദുര്‍ബലമായാല്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം ഒരിക്കലും കെട്ടിപ്പടുക്കാനാവില്ല.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധം അചഞ്ചലമായി നിലനില്ക്കാന് ചാണക്യന് ചില ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. ചാണക്യനീതി എന്ന പുസ്തകത്തില്‍, വിവാഹത്തിന് മുമ്പ് ഒരാളുടെ ഭാവി പങ്കാളിയോട് മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചിരിക്കണമെന്ന് പറയുന്നു. വിവാഹത്തിന് മുമ്പ് ഭാവി ഭര്‍ത്താവിനോടോ ഭാര്യയോടോ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിവാഹത്തിലേക്ക് കാലെടുത്തുവയ്ക്കാം. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം ലഭിച്ചതിന് ശേഷം മാത്രം വിവാഹത്തിന് സമ്മതം നല്‍കുക. അല്ലെങ്കില്‍ ആ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തകരാന്‍ തുടങ്ങും.

പങ്കാളിയുടെ പ്രായം ഉറപ്പാക്കുക
ചാണക്യനീതി ശാസ്ത്രം അനുസരിച്ച്, വിവാഹത്തിന് മുമ്പ് നിങ്ങളുടെ ഭാവി ജീവിത പങ്കാളിയുടെ പ്രായം അറിയുക. ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം പ്രായത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ പ്രായ വ്യത്യാസങ്ങളുമുണ്ടെങ്കില് ആ ബന്ധത്തില്‍ ധാരണക്കുറവുണ്ടാകാം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ധാരണ ശരിയായ രീതിയില്‍ വളര്‍ന്നില്ലെങ്കില്‍ അത് ദാമ്പത്യത്തില്‍ വിള്ളലിനും കാരണമായേക്കാം. അതുകൊണ്ടാണ് സന്തുഷ്ടമായ ദാമ്പത്യത്തിന് ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പ്രായവ്യത്യാസം ഉണ്ടാകരുതെന്ന് ചാണക്യന് പറഞ്ഞത്.
ആരോഗ്യസ്ഥിതി
വിവാഹത്തിന് മുമ്പ് നിങ്ങളുടെ ഭാവി ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അവര്‍ക്ക് എന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടോ ഇല്ലയോ എന്ന് വിവാഹത്തിന് മുമ്പ് തന്നെ ഉറപ്പാക്കുക. വിവാഹത്തിന് മുമ്പ് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങള്‍ പങ്കാളിക്ക് ഉണ്ടോ എന്ന് കണ്ടെത്തണം. ഇല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. ഒരു കാര്യം ഓര്‍ക്കുക, വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിക്ക് അസുഖമുണ്ടാകാം. അങ്ങനെയെങ്കില്‍ ആ സമയം അവരോടൊപ്പം നില്‍ക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആ ഘട്ടത്തില്‍ നിങ്ങള്‍ക്ക് അവരെ ഉപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ അസുഖം ബാധിച്ച ഒരാളെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
പഴയ ബന്ധങ്ങളെക്കുറിച്ച് അറിയുക
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ഭാവി ജീവിത പങ്കാളിക്ക് മുമ്പ് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് അറിയേണ്ടത് പ്രധാനമാണ്. മുമ്പ് എന്തെങ്കിലും ഒരു ബന്ധമുണ്ടായിരുന്നുവെങ്കില് ആ വ്യക്തിയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാനാവില്ല. ഭൂതകാലം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ അവര്‍ സമ്മതിക്കുന്നുവെങ്കില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ വിവാഹത്തിന് മുമ്പ് അവര്‍ക്ക് എന്ത് ബന്ധമാണ് ഉണ്ടായിരുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യം അറിയാതിരിക്കുന്നത് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications
