Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: ഈ ശീലങ്ങളിലൂടെ നേടാം ദുരിത ദുഃഖത്തില്‍ നിന്ന് മുക്തി, വീട് സ്വര്‍ഗ്ഗതുല്യം
മനുഷ്യജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ്. കാലങ്ങളായി നിങ്ങള്‍ ദുഖത്തിലാണെങ്കില് ജീവിതത്തില്‍ കുറച്ച് സമയത്തിന് ശേഷം തീര്‍ച്ചയായും സന്തോഷവും വരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാറുണ്ട്. മനുഷ്യന് തന്റെ ജീവിതം ലളിതവും സന്തോഷകരവുമാക്കാന്‍ പല ശ്രമങ്ങളും നടത്തുന്നു. ജീവിതം മികച്ചതാക്കാന്‍ ചാണക്യനീതിയില്‍ ഇത്തരം നിരവധി മന്ത്രങ്ങളുണ്ട്. ഇവ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാം.
സന്തോഷകരമായ ജീവിതത്തിനായി ചാണക്യന് നിരവധി മന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ചാണക്യന് തന്റെ ചിന്തകള്‍ വാക്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. നല്ലതും സന്തുഷ്ടവുമായ ജീവിതത്തിന് ചാണക്യന്റെ ചിന്തകള്‍ വളരെ വിലപ്പെട്ടതാണ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അഞ്ച് കാര്യങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നതെന്നും അത് പിന്തുടരുന്നവരുടെ വീട് സ്വര്ഗ്ഗതുല്യമാകുമെന്നും ചാണക്യന് പറയുന്നു. സന്തോഷകരമായ ജീവിതത്തിന്റെ അഞ്ച് ചാണക്യനീതി രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സംതൃപ്തി
മനുഷ്യജീവിതത്തിലെ സംതൃപ്തിയാണ് അതിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ചാണക്യന് പറയുന്നു. വിജയം എപ്പോഴും മറ്റുള്ളവര്‍ വിലയിരുത്തുന്നു, അതേസമയം സംതൃപ്തി സ്വന്തം മനസ്സിലൂടെ അനുഭവിക്കപ്പെടുന്നു. എല്ലാ സാഹചര്യങ്ങളിലും മനുഷ്യന് സംതൃപ്തനായിരിക്കണമെന്ന് ചാണക്യ നീതിയില്‍ പറയുന്നുണ്ട്. തന്റെ കാര്യങ്ങളില്‍ തൃപ്തനാകാന്‍ കഴിയുന്നവന് എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു.
ദയാശീലം
കാരുണ്യബോധം ഒരു മനുഷ്യനെ കാര്യക്ഷമനാക്കുന്നു. ദയയുടെ വികാരം ഒരു വ്യക്തിയെ തിന്മ ചെയ്യുന്നതില്‍ നിന്ന് തടയുന്നു. അത്തരം ആളുകള്‍ പാപം ചെയ്യില്ല. അതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ കുറ്റബോധവും തോന്നില്ല. ഒരു വ്യക്തിയുടെ മനസ്സില്‍ അനുകമ്പയുടെ വികാരം എപ്പോഴും ഉണ്ടാകണമെന്ന് ചാണക്യന് പറയുന്നു. മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും ഉണ്ടായിരിക്കണം. മറ്റുള്ളവരോട് എപ്പോഴും നന്നായി പെരുമാറുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ മനസുഖം ലഭിക്കുന്നു. വീട്ടില്‍ സന്തോഷം അലയടിക്കുന്നു.
ശാന്തമായ മനസ്സ്
എത്ര വലിയ പ്രശ്നമായാലും സമാധാനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്ന് ചാണക്യന് പറയുന്നു. സമാധാനത്തേക്കാള്‍ വലിയ തപസ്സില്ലെന്നാണ് ചാണക്യന് പറയുന്നത്. ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് എത്ര സന്തോഷമുണ്ടായിട്ടും മനസ്സമാധാനം ലഭിക്കുന്നില്ല. എല്ലാ സുഖസൗകര്യങ്ങളുണ്ടെങ്കില് പോലും, മനസ് അസ്വസ്ഥമായവര്‍ക്ക് ജീവിതത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരാളുടെ മനസ്സ് എപ്പോഴും ശാന്തമായിരിക്കണം. നിങ്ങള്‍ക്ക് ശാന്തമായ മനസ്സുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഏറ്റവും കഠിനമായ സാഹചര്യങ്ങളെപ്പോലും നേരിടാന്‍ സാധിക്കും. ശാന്തത പാലിക്കുന്നത് നിങ്ങളുടെ പെരുമാറ്റവും മെച്ചപ്പെടുത്തുന്നു.
അത്യാഗ്രഹം വെടിയുക
ഒരു വ്യക്തി ജീവിതത്തില്‍ എന്ത് നേടിയാലും അതില്‍ സംതൃപ്തനായിരിക്കണമെന്ന് ചാണക്യ നീതിയില്‍ പറയുന്നുണ്ട്. ഒരിക്കലും ഒരാള്‍ അത്യാഗ്രഹി ആയിരിക്കരുത്. അത്യാഗ്രഹം പലപ്പോഴും ജീവിതം നശിപ്പിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ അത്യാഗ്രഹം ഒരുതരം രോഗമാണ്. അത്യാഗ്രഹിയായ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും വിജയിക്കാനാവില്ല.
എന്തെങ്കിലും നേടാനുള്ള അത്യാഗ്രഹം ഒരു മനുഷ്യനെ തെറ്റായ പാതയിലേക്ക് നയിക്കുന്നു, അത് അവന്റെ എല്ലാ സന്തോഷവും സമാധാനവും കവര്‍ന്നെടുക്കുന്നു. അത്യാഗ്രഹം ഒരു വ്യക്തിയുടെ ചിന്താശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. ഇതിനെ മറികടക്കുന്നവന് സ്വര്‍ഗത്തേക്കാള്‍ മഹത്തായ ജീവിതം ലഭിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എവിടെയും വിജയിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ജീവിതം സ്വര്‍ഗ്ഗമാക്കും.
കോപം വെടിയുക
കോപമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവെന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് ദേഷ്യത്തില്‍ ഒരു തീരുമാനവും എടുക്കരുത്. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കുക. അത്തരക്കാര്‍ക്ക് ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ പുരോഗതി ലഭിക്കും.



Click it and Unblock the Notifications
