Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
വിജയത്തെ തടുക്കാന്‍ ആര്‍ക്കുമാകില്ല; വിജയിയായി ജീവിക്കാന്‍ 8 ചാണക്യ തന്ത്രങ്ങള്‍
ജീവിതത്തില്‍ എല്ലാവരും തന്നെ വിജയിച്ച വ്യക്തിയാകാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ചിലപ്പോള്‍ സ്വന്തം ചില തെറ്റുകള്‍ കാരണം പലര്‍ക്കു് വിജയം നേടാന്‍ കഴിയാതെ വരുന്നു. ജീവിതത്തില്‍ പരാജയം ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ചാണക്യന്റെ നീതിശാസ്ത്രത്തിലെ ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കുക. ചാണക്യന്റെ നീതിശാസ്ത്രത്തില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അതിന്റെ പരിഹാരവും പരാമര്‍ശിച്ചിട്ടുണ്ട്.
ജീവിതവിജയം നേടാനുള്ള നിരവധി അടിസ്ഥാന മന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. ചാണക്യനീതിയിലെ അത്തരത്തിലുള്ള 8 കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ഇവ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ഓരോ ഘട്ടത്തിലും നിങ്ങള്‍ വിജയിക്കും. വിജയിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല.

കഠിനാദ്ധ്വാനം
നിങ്ങളുടെ ലക്ഷ്യത്തിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, നിങ്ങളുടെ വിജയത്തില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് ചാണക്യന് പറയുന്നു. അസാധ്യമായ ജോലികള്‍ പോലും കഠിനാധ്വാനത്തിലൂടെ സാധ്യമാക്കാമെന്ന് ആചാര്യ ചാണക്യന് വിശദീകരിക്കുന്നു. അതിനാല്‍, ഒരു വ്യക്തി എപ്പോഴും തന്റെ ലക്ഷ്യത്തിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം.
അറിവ്
ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളത് ഒരു വ്യക്തി എവിടെയും അറിവ് നേടുന്നതില്‍ നിന്ന് പിന്തിരിയരുത് എന്നാണ്. അറിവ് സ്വന്തമാക്കിയവരെ ജീവിതത്തില്‍ വിജയിക്കുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ല. അറിവ് ഒരിക്കലും കുറയില്ല, അറിവാണ് ഏറ്റവും വലിയ സമ്പാദ്യം. അതിനാല്‍ കഴിയുന്നത്ര അറിവ് നേടാന്‍ ശ്രമിക്കുക.
ജാഗ്രത
ഒരു വ്യക്തി എല്ലാ സാഹചര്യങ്ങളിലും ബോധവാനായിരിക്കണമെന്ന് ചാണക്യന് പറയുന്നു. ചുറ്റുമുള്ള ആളുകള്‍ അവനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അവനറിയണം. ഇത് അവന്റെ തെറ്റുകളെയും പോരായ്മകളെയും കുറിച്ച് അവനെ ബോധ്യപ്പെടുത്തും. അവന് തന്റെ തെറ്റുകളില്‍ നിന്ന് പഠിക്കുകയാണെങ്കില്‍, വിജയിക്കുന്നതില്‍ നിന്ന് അവനെ തടയാന്‍ ആര്‍ക്കും കഴിയില്ല. ജീവിതത്തിന്റെ ഓരോ വഴിയിലും അവന് മറ്റുള്ളവരേക്കാള്‍ മുന്നിലായിരിക്കും.
ആത്മവിശ്വാസം
ഒരു വ്യക്തിക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവനെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. എന്തും ചെയ്യാന്‍ ധൈര്യമുള്ള ഒരു വ്യക്തിയെ വിജയിക്കുന്നതില്‍ നിന്ന് ആര്‍ക്കും തടയാന്‍ കഴിയില്ല. കാരണം ആത്മവിശ്വാസം ഒരു വ്യക്തിയെ എപ്പോഴും വിജയത്തിലെത്തിക്കുന്നു. ഇതുകൂടാതെ, ആത്മവിശ്വാസം ഒരു വ്യക്തിയെ തന്റെ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യാനും പ്രേരിപ്പിക്കുന്നു.
ശാന്തത
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി തന്റെ കോപം എങ്ങനെ നിയന്ത്രിക്കണമെന്ന് അറിഞ്ഞിരിക്കണം. ഏത് സാഹചര്യത്തിലും ശാന്തത പാലിക്കുകയും അവന്റെ ധാരണ അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുവെങ്കില്‍, തീരുമാനം ഒരിക്കലും തെറ്റല്ല.
ടൈം മാനേജ്മെന്റ്
ചാണക്യന്റെ അഭിപ്രായത്തില്‍ സമയം വളരെ വിലപ്പെട്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും പ്രധാനമാണ്. അതുകൊണ്ട് ഒരിക്കലും സമയം പാഴാക്കരുത്. ഓരോ നിമിഷവും ഒരു വ്യക്തിയെ എന്തെങ്കിലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും പഠിപ്പിക്കുന്നു. അതിനാല്‍, ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ സമയത്തെ ബഹുമാനിക്കുക. ഇത് എപ്പോഴും നിങ്ങള്‍ക്ക് വിജയം നല്‍കും.
സമ്പാദ്യം
ഒരിക്കലും ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്ന് ചാണക്യ നീതിയില്‍ പറയുന്നു. നിങ്ങളുടെ മോശം സമയങ്ങളില്‍ സഹായത്തിനെത്തുന്നത് നിങ്ങളുടെ കെവശമുള്ള പണം മാത്രമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാവരും നിങ്ങളെ വിട്ടുപോകുമ്പോള്‍, പണം ഒരു യഥാര്‍ത്ഥ സുഹൃത്തിന്റെ പങ്ക് വഹിക്കുന്നു.
മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുമ്പോള്‍, അവന് ഒരിക്കലും സ്വന്തം ജീവിതത്തില്‍ തോല്‍ക്കില്ല. സ്വയം പരീക്ഷണം നടത്തി പഠിച്ചാല്‍ സമയം പോകുകയേ ഉള്ളൂ. നിങ്ങള്‍ക്ക് വിജയം നേടാന്‍ ആഗ്രഹമുണ്ടെങ്കില്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയുക. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക.



Click it and Unblock the Notifications
