Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: അത്ഭുതമാറ്റം വരുത്തും പ്രവൃത്തി, ധനധാന്യങ്ങള് സദാ വീട്ടില്‍ വരുത്താനുള്ള വഴി
Chanakya Niti: മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനും തന്ത്രജ്ഞനുമായിരുന്നു ചാണക്യന്. അദ്ദേഹം തന്റെ നയങ്ങളാല്‍ വളരെ പ്രശസ്തനാണ്. ചാണക്യന് സമൂഹത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം മനുഷ്യരുടെ നല്ല ജീവിതത്തിനായി ചാണക്യനീതി എന്ന ഗ്രന്ഥം രചിച്ചു. സന്തോഷകരവും വിജയകരവും മാന്യവുമായ ജീവിതം എങ്ങനെ ജീവിക്കാമെന്ന് ചാണക്യനീതിയില്‍ പറയുന്നുണ്ട്.
പണ്ടുകാലത്ത് എഴുതപ്പെട്ടതാണെങ്കിലും, ഇന്നത്തെക്കാലത്തും ചാണക്യ നീതിയിലെ നയങ്ങള്‍ വളരെ പ്രസക്തമായി കണക്കാക്കപ്പെടുന്നു. ചാണക്യ നയങ്ങള്‍ പിന്തുടരുന്ന വ്യക്തിക്ക് ജീവിതത്തില്‍ ഒരിക്കലും പരാജയം നേരിടേണ്ടി വരില്ല എന്നാണ് വിശ്വാസം. ലക്ഷ്മി ദേവി നിങ്ങളെ തേടിവരുന്ന ചില പ്രവൃത്തികളെക്കുറിച്ച് ചാണക്യന് തന്റെ നയങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത്തരം ചില സല്‍പ്രവൃത്തികള്‍ ഇതാ.

ജ്ഞാനികളോട് ബഹുമാനം
പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും ബഹുമാനിക്കുന്നവരുടെ ഭവനങ്ങളില്‍ ലക്ഷ്മി ദേവി എപ്പോഴും വസിക്കുമെന്ന് ചാണക്യ നീതിയിലെ ഒരു വാക്യത്തില്‍ പറഞ്ഞിട്ടുണ്ട്. കാരണം, ജ്ഞാനിയായ ഒരാള്‍ ശരിയായ പാതയില്‍ നടക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്നു, അങ്ങനെ നിങ്ങള്‍ ജീവിതത്തില്‍ വിജയിക്കും. വിഡ്ഢികളുടെ പുകഴ്ത്തല്‍ കേള്‍ക്കുന്നതിനേക്കാള്‍ ജ്ഞാനിയുടെ ശകാരങ്ങള്‍ കേള്‍ക്കുന്നതാണ് കൂടുതല്‍ പ്രയോജനകരമെന്ന് ചാണക്യന് പറയുന്നു.
അതുകൊണ്ട് നിങ്ങള്‍ എപ്പോഴും പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്. ഇതോടൊപ്പം, അറിവുള്ള ഒരു വ്യക്തിയുടെ അഭിപ്രായവും നിങ്ങള്‍ എപ്പോഴും മാനിക്കണം.
ഭക്ഷണത്തോട് അനാദരവ് പാടില്ല
ശരിയായ രീതിയില്‍ ഭക്ഷണം സംഭരിക്കുന്ന വീടുകളില്‍ ഒന്നിനും ഒരു കുറവും ഉണ്ടാകില്ലെന്ന് ചാണക്യന് പറയുന്നു. ഭക്ഷണത്തെ ബഹുമാനിക്കുന്ന വീടുകളില്‍ ലക്ഷ്മീദേവിയുടെ കൃപ എപ്പോഴും നിലനില്ക്കും. ഭക്ഷണത്തെ ബഹുമാനിക്കാത്തവരുടെ കൂടെ ലക്ഷ്മി ദേവി ഒരിക്കലും നില്‍ക്കില്ല. കൂടാതെ, ഭക്ഷണം നിങ്ങള്‍ കളയരുത്. ആരെങ്കിലും ഇത് ചെയ്താല്‍ അവരുടെ വീട്ടില്‍ ദാരിദ്ര്യം നിലനില്ക്കും.
ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ സ്നേഹം
ശാന്തവും പ്രസന്നവുമായ അന്തരീക്ഷമുള്ള വീട്ടില്‍ ലക്ഷ്മിദേവിയുടെ പ്രത്യേക കൃപയുണ്ടെന്ന് പറയുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന വീട്ടില്‍ ലക്ഷ്മീ ദേവിയും ഉണ്ടാകും. ഇത്തരം വീട്ടില്‍ ലക്ഷ്മി ദേവി താമസിക്കുന്നു.
എന്നാല്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്ന വീട്ടില്‍ ദാരിദ്ര്യം കുടികൊള്ളുന്നു. അതുകൊണ്ട് വീടിന്റെ അന്തരീക്ഷം എപ്പോഴും സമാധാനപരമായിരിക്കേണ്ടതാണ്. വേദങ്ങളില്‍ ഭാര്യയെ എപ്പോഴും ലക്ഷ്മീദേവിയുടെ രൂപമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് സ്ത്രീകളെ ബഹുമാനിക്കുന്നവരുടെ വീട്ടില്‍ എപ്പോഴും ലക്ഷ്മീദേവിയും ഉണ്ടാകും.

തിന്മയും ചീത്ത കൂട്ടുകെട്ടും
ചീത്ത കൂട്ടുകെട്ട് ഒരു വ്യക്തിയെ തകര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുപോകുന്നുവെന്നും തിന്മ ചെയ്യുന്ന ഒരാളെ ഒരിക്കലും ബഹുമാനിക്കാന്‍ കഴിയില്ലെന്നും ചാണക്യന് പറയുന്നു. തിന്മ ചെയ്യുന്നത് മോശം പ്രവൃത്തിയയാണ്. മറ്റുള്ളവരെ അസൂയയോടെ നോക്കുന്നവരാണ് തിന്മ ചെയ്യുന്നത്. ഈ ശീലങ്ങള്‍ ഒരു വ്യക്തിയുടെ പുരോഗതിയുടെ പാതയില്‍ ഒരു തടസ്സമായി മാറുന്നു.
കോപവും അത്യാഗ്രഹവും
ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് മാത്രം ഒരു വ്യക്തിക്ക് ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടും. മറുവശത്ത്, അത്യാഗ്രഹത്തിന്റെ അഗ്നി ഒരു വ്യക്തിയെ ചാരമാക്കുന്നു. കാരണം ഇത്തരം ഘട്ടത്തില്‍ ഒരു വ്യക്തി തന്റെ ഉത്തരവാദിത്തങ്ങളും കടമകളും മറക്കുകയും എല്ലാ പ്രവൃത്തികളിലും പരാജയപ്പെടുകയും ചെയ്യുന്നു. ഈ ശീലം അകറ്റിനിര്‍ത്തുന്നവര്‍ ജീവിതത്തില്‍ ഉയരങ്ങള്‍ തൊടുന്നു.



Click it and Unblock the Notifications
