Latest Updates
-
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും?
ചാണക്യന്: പ്രത്യാഘാതം ഗുരുതരം, ബുദ്ധിമാന്മാര് ഒരിക്കലും ഈ 7 കാര്യം ചെയ്യരുത്
പണ്ടുകാലത്ത് ജീവിച്ചിരുന്ന മഹാനായ തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചാണക്യന്റെ അപാരമായ അറിവ് വളരെ പ്രശസ്തമാണ്. ബുദ്ധിരാക്ഷസനായ അദ്ദേഹം കൗടില്യന്, വിഷ്ണുഗുപ്തന് എന്നീ പേരുകളിലും അറിയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തിയുള്ളതാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും.
ചാണക്യ നീതിയിലെ നയങ്ങള്‍ എല്ലായ്പ്പോഴും ശരിയാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു വ്യക്തി തന്റെ ദൈനംദിന ജീവിതത്തില്‍ ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍, വരാനിരിക്കുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഒഴിവാക്കാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ചാണക്യന്റെ നയങ്ങള്‍ വിജയത്തിനുള്ള ഒരു ഔഷധം പോലെ പ്രവര്‍ത്തിക്കുന്നു. ചാണക്യനീതി പ്രകാരം, ബുദ്ധിമാന്മാര് ഒരിക്കലും ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയുന്നു. കാരണം അത്തരം കാര്യങ്ങള്‍ നിങ്ങളെ വിജയത്തില്‍ നിന്ന് പിന്നോട്ടടിക്കും. ചാണക്യനീതിയില്‍ പറയുന്ന അത്തരം കാര്യങ്ങള്‍ ഇതാ.

പട്ടിണി കിടക്കാന്‍ പാടില്ല
ചാണക്യന് പറയുന്നതനുസരിച്ച്, ഒരു ബുദ്ധിമാനായ ഒരാള്‍ ഒരിക്കലും വിശന്നിരിക്കരുത്. കാരണം അത് അവന്റെ ബുദ്ധിയെ നശിപ്പിക്കുന്നു. മാത്രമല്ല, ഇതുകാരണം അവര്‍ക്ക് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള കഴിവും കുറയുന്നു. അതിനാല്‍, നിങ്ങളുടെ വരാനിരിക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനോ ഒഴിവാക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചാണക്യന്റെ ഈ നയം അറിഞ്ഞിരിക്കുക.
ഇത്തരക്കാരില്‍ നിന്ന് അകലം പാലിക്കുക
ചാണക്യനീതി പ്രകാരം, ശക്തരായ ശത്രുക്കളും ദുര്‍ബലരായ സുഹൃത്തുക്കളും നിങ്ങളെ കുഴപ്പത്തിലാക്കും. അത്തരമൊരു സാഹചര്യത്തില്‍, ബുദ്ധിമാനായ ഒരാള്‍ അത്തരക്കാരില്‍ നിന്ന് അകന്നുനില്ക്കണം.
വിജയത്തിന് ഇത് വേണം
ചാണക്യന് പറയുന്നതനുസരിച്ച്, ജീവിതത്തിലെ വിജയത്തിനായി രണ്ട് പ്രത്യേക സൂത്രവാക്യങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും. പ്രവൃത്തിയും അറിവുമാണ് അത്. ഏതൊരു വ്യക്തിക്കും ഈ കാര്യങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ചാണക്യനീതിയില്‍ പറയുന്നു.
സത്യത്തിന്റെ വഴി
നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ നിങ്ങള്‍ എല്ലായ്പ്പോഴും സത്യസന്ധമായി ജീവിക്കണമെന്ന് ചാണക്യ നയങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത് ശീലിച്ചാല്‍ നിങ്ങള്‍ക്ക് ആരുടെയും മുന്നില്‍ ഭയവും മടിയും കൂടാതെ നില്ക്കാന് കഴിയും. സത്യസന്ധമായി ജീവിക്കുന്നവര്‍ സമാധാനത്തോടെ ഉറങ്ങുന്നു.
രഹസ്യങ്ങള്‍ പങ്കിടരുത്
നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. കാരണം മറ്റുള്ളവര്‍ അത് എപ്പോള്‍ നിങ്ങള്‍ക്കെതിരേ പ്രയോഗിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഒരു സാഹചര്യത്തിലും നിങ്ങളുടെ ബലഹീനതകളും ശക്തികളും നിങ്ങള്‍ ആരുമായും പങ്കിടരുത്. അങ്ങനെ ചെയ്താല്‍, നിങ്ങളുടെ ബലഹീനതകള്‍ ആര്‍ക്കും മുതലെടുക്കാന്‍ കഴിയില്ലെന്നും നിങ്ങളുടെ ശക്തികളെ നേരിടാന്‍ മാത്രമുള്ള തന്ത്രം ആര്‍ക്കും കണ്ടെത്താനാവില്ലെന്നും ചാണക്യന് പറയുന്നു.
കടം ഒരു ശത്രു
കടക്കെണിയിലായ ഒരാള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ അപമാനം നേരിടേണ്ടിവരും. അതിനാല്‍ ഒരാള്‍ കടം വാങ്ങാതിരിക്കാന്‍ ശ്രമിക്കണം. സാമ്പത്തികം മോശമായ സാഹചര്യങ്ങളില്‍ കടം എടുത്തിട്ടുണ്ടെങ്കില്‍, ആ കടം എത്രയും വേഗം തിരിച്ചടയ്ക്കുക.
അറിവ്
അറിവ് ഒരു യഥാര്‍ത്ഥ സുഹൃത്തിനെ പോലെയാണ്. വീട്ടില്‍ ഭാര്യയെ പോലെയാണ്, രോഗത്തില്‍ മരുന്ന്, മരണാനന്തരം മതപരമായ യോഗ്യതയാണ്. സമയം മാറിയേക്കാം, ആളുകള്‍ മാറിയേക്കാം, സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രതികൂലമായേക്കാം.. എന്നാല്‍ നിങ്ങള്‍ പഠിക്കുന്ന കാര്യങ്ങള്‍ എന്നേക്കും നിങ്ങളോടൊപ്പം നിലനില്ക്കും. അതുകൊണ്ട് ജീവിതത്തില്‍ പഠനത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ചാണക്യനീതിയില്‍ പറയുന്നു. നിങ്ങളുടെ അറിവ് നിങ്ങളുടെ ആജീവനാന്ത സുഹൃത്തായിരിക്കും.
അമിതസ്നേഹം
കുടുംബാംഗങ്ങളോട് അമിതമായി അടുപ്പമുള്ള ഒരു വ്യക്തി ഭയവും സങ്കടവും അനുഭവിക്കുന്നു. കാരണം എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം അമിതമായ സ്നേഹവും ആസക്തിയുമാണ്. അതിനാല്‍ ആരോടും അമിതമായ സ്നേഹം കാണിക്കരുത്. ഒരാള്‍ തന്റെ കുടുംബത്തോട് അമിതമായ അടുപ്പം പുലര്‍ത്തരുത്. ഇത് പരിശീലിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും കയ്പേറിയ ഒരു സത്യമാണ്.



Click it and Unblock the Notifications
