Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ചാണക്യനീതി: ഈ 3 കാര്യങ്ങള്‍ എപ്പോഴും രഹസ്യമാക്കി വയ്ക്കണം; ഭര്‍ത്താവിനോട് ഒരിക്കലും പറയരുത്
വളരെ പവിത്രമായ ബന്ധമാണ് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം. അത് സ്നേഹത്തിലും വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണ്. ബന്ധത്തില്‍ ഈ കാര്യങ്ങള്‍ ഇല്ലെങ്കില്‍ അത് ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പരസ്പര സഹകരണം വളരെ പ്രധാനമാണ്. ഭാര്യാഭര്ത്താക്കന്മാര് എന്നതിലുപരി അവര്‍ പരസ്പരം സുഹൃത്തുക്കളാണ്.
ജീവിതം പരസ്പരം ചെലവഴിക്കുന്നതിനൊപ്പം, അവര്‍ ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്നു. സങ്കടമോ സന്തോഷമോ ആകട്ടെ, ഇരുവരും എല്ലാം ഒരുമിച്ച് പങ്കിടുന്നു. അങ്ങനെ ആ ബന്ധം അവസാന കാലം വരെ ശക്തമായി നിലനില്ക്കുന്നു. ദാമ്പത്യബന്ധം ദൃഢമായി നിലനിര്‍ത്താന്‍, ഒരു രഹസ്യവും പരസ്പരം മറച്ചുവെക്കരുത്. എന്നാല്‍ ചാണക്യന്റെ അഭിപ്രായത്തില്‍, മിക്ക ഭാര്യമാരും ഭര്ത്താക്കന്മാരോട് പറയാത്ത ചില കാര്യങ്ങളുണ്ട്. അവ പറയുമ്പോള്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വരും. ഭാര്യ ഭര്‍ത്താവിനോട് പറയാന്‍ പാടില്ലാത്ത ആ രഹസ്യങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

അമ്മായിയമ്മയുടെ കുറ്റങ്ങള്‍
വിവാഹശേഷം സ്ത്രീകള്‍ അമ്മായിയമ്മയുടെ ദോഷവും കുറവുകളും രഹസ്യമാക്കി വയ്ക്കണമെന്ന് ചാണക്യന് പറയുന്നു. ഈ കാര്യങ്ങള്‍ ഭര്‍ത്താവിനോട് പോലും പറയരുത്. ഇത് കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമാകും. ഇത് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കും. ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ വരുത്തും.
ദാനകര്‍മ്മം
ഒരു കൈ നല്കുന്ന ദാനം മറുകൈ അറിയാതെ വരുമ്പോഴാണ് ദാനത്തിന്റെ പൂര്‍ണമായ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നത്. ദാനധര്‍മ്മത്തെ പുകഴ്ത്തിയാല്‍ അതിന്റെ ഫലം അവസാനിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഭാര്യ എന്തെങ്കിലും ദാനം ചെയ്യുന്നുവെങ്കില്‍ അത് ഒരിക്കലും ഭര്‍ത്താവിനോട് പറയരുത് എന്ന് ചാണക്യന് പറയുന്നു.
സമ്പാദ്യം
ചാണക്യന്റെ അഭിപ്രായത്തില്‍, ഭാര്യ തന്റെ ഭര്‍ത്താവിന്റെയോ അല്ലെങ്കില്‍ സ്വന്തം സമ്പാദ്യത്തിന്റെയോ കുറച്ച് ഭാഗം ചെലവാക്കാതെ സൂക്ഷിക്കണം. അത് ഒരിക്കലും ഭര്‍ത്താവിനോട് പറയരുത്. കുടുംബത്തിന്റെ പ്രയാസകരമായ സമയങ്ങളില്‍ ഈ പണം ഉപയോഗിക്കാം. നിങ്ങള്‍ ഇത് ചെയ്യുന്നില്ലെങ്കില്‍, ആ സമ്പാദ്യം ഏതെങ്കിലും വഴിയിലൂടെ ചെലവായിപ്പോകുമെന്നും ചാണക്യന് പറയുന്നു.
നല്ല ദാമ്പത്യത്തിന് ചാണക്യന് പറയുന്ന സൂത്രം
ഭാര്യമാര്‍ ഒരിക്കലും തങ്ങളുടെ ഭര്‍ത്താവിനെ മറ്റൊരു പുരുഷനുമായി താരതമ്യം ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ ഭര്‍ത്താവിന്റെ ബഹുമാനം വ്രണപ്പെടുമെന്നും ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാകാന്‍ തുടങ്ങുമെന്നും ചാണക്യന് പറയുന്നു. ഈ കാര്യം ഭര്ത്താക്കന്മാര്ക്കും ബാധകമാണ്. ഭര്ത്താക്കന്മാര് ഒരിക്കലും ഭാര്യമാരെ മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്യരുത്.
മാന്യമായ പെരുമാറ്റം
ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം മാന്യമായി പെരുമാറണം. വിനയത്തോടെ ഒരാള്‍ക്ക് ഹൃദയങ്ങളെ കീഴടക്കാന്‍ സാധിക്കും. മര്യാദയുള്ള പെരുമാറ്റം കോപത്തെ ഇല്ലാതാക്കുന്നു, അതിനാല്‍ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകാനുള്ള സാധ്യത കുറവായിരിക്കും.
കോപം നിയന്ത്രിക്കുക
കോപം നിയന്ത്രിക്കുന്നതിലൂടെ ദാമ്പത്യ ജീവിതം വിജയകരമാകുമെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തിക്ക് ദേഷ്യം വരുമ്പോള്‍, അയാള്‍ക്ക് നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാം. അതിനാല്‍ നല്ല ദാമ്പത്യത്തിനായി ഭാര്യാഭര്ത്താക്കന്മാര് കോപത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.



Click it and Unblock the Notifications