Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ചാണക്യനീതി: ഒരിക്കലും പറയില്ല, ഭര്‍ത്താവില്‍ നിന്ന് ഭാര്യ ഒളിച്ചുവയ്ക്കും ഈ 6 രഹസ്യം
നയതന്ത്രം, സാമ്പത്തികം, രാഷ്ട്രീയം എന്നിവ കൂടാതെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആചാര്യ ചാണക്യന് പറഞ്ഞിട്ടുണ്ട്. ചാണക്യന്റെ ചാണക്യനീതിയില്‍ ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. അവയെല്ലാം ഇന്നത്തെ കാലത്തും പ്രസക്തമാണ്. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഓരോ ഭാര്യയും ചില കാര്യങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് മനഃപൂര്‍വം മറച്ചുവെക്കുന്നു.
അവള് ഒരിക്കലും ഈ രഹസ്യം ഭര്‍ത്താവിനോട് പറയില്ല. നല്ല ഭാവിക്കായി ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് അവര്‍ ഇത് ചെയ്യുന്നത്. അങ്ങനെ ഭാര്യയ്ക്കും ഭര്‍ത്താവിനും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനാകും. ചാണക്യനീതി പ്രകാരം, ഭാര്യ ഭര്‍ത്താവിനോട് ഒരിക്കലും പറയാത്ത ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മറ്റുള്ളവരുടെ കുറ്റങ്ങള്‍
വീട്ടിലുള്ളവരുടെ തെറ്റായ കാര്യങ്ങള്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് മറച്ചുവെക്കുന്നു. അതിനാല്‍ വീട്ടില്‍ വഴക്കുകള്‍ ഉണ്ടാകില്ല. അവള് വീടിന്റെ സമാധാനം ശല്യപ്പെടുത്താതെ സംരക്ഷിക്കുകയും സ്വന്തം തലത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
പണമിടപാടുകള്‍
ഭാര്യയെ വീട്ടിലെ ലക്ഷ്മീദേവി എന്നാണ് വിളിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തികവും കൈകാര്യം ചെയ്യേണ്ട ചുമതല സ്ത്രീകള്‍ക്കാണ്. അതിനാല്‍ അവള് കുടുംബത്തിന്റെ സമ്പാദ്യത്തില്‍ നിന്ന് പണം ലാഭിച്ചുവയ്ക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭര്‍ത്താവിന് തുണയായി നില്ക്കുന്നു. അതുകൊണ്ടാണ് അവളെ ലക്ഷ്മി എന്ന് വിളിക്കുന്നത്. ചാണക്യന്റെ അഭിപ്രായത്തില്‍, ഭാര്യ തന്റെ ഭര്‍ത്താവിന്റെയോ അല്ലെങ്കില്‍ സ്വന്തം സമ്പാദ്യത്തിന്റെയോ കുറച്ച് ഭാഗം ചെലവാക്കാതെ സൂക്ഷിക്കുന്നു. അത് ഒരിക്കലും ഭര്‍ത്താവിനോട് പറയില്ല. കുടുംബത്തിന്റെ പ്രയാസകരമായ സമയങ്ങളില്‍ ഈ പണം അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
ആരോഗ്യപ്രശ്നങ്ങള്‍
ചാണക്യന്റെ നീതിശാസ്ത്രത്തില്‍ പറയുന്നത്, ഒരു ഭാര്യ മിക്ക അവസരങ്ങളിലും തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഭര്‍ത്താവിനോട് പറയില്ല. വീട്ടിലെ സ്ത്രീകള്‍ എപ്പോഴും തന്റെ ആരോഗ്യത്തെ അവഗണിക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. പലപ്പോഴും സ്ത്രീകള്‍ക്ക് ശരീരവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അവര്‍ അത് ഭര്‍ത്താവിനോട് പറയാറില്ല. കാരണം, ഭര്‍ത്താവിന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അവള് ആഗ്രഹിക്കുന്നില്ല.
രഹസ്യപ്രണയം
ചാണക്യന്റെ നീതിശാസത്രം പ്രകാരം വിവാഹത്തിന് മുമ്പ് പ്രണയബന്ധമുണ്ടായിരുന്നുവെങ്കില് ഭാര്യം അത് ഭര്‍ത്താവിനോട് പറയില്ല. ഓരോ ഭാര്യയും വിവാഹത്തിന് മുമ്പുള്ള പ്രണയത്തെക്കുറിച്ച് ഭര്‍ത്താവില്‍ നിന്ന് മറച്ചുവെക്കുന്നു. എല്ലാ സ്ത്രീകള്‍ക്കും ചില രഹസ്യ പ്രണയങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. രഹസ്യമായ പ്രണയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ആരുമായും പങ്കുവയ്ക്കാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. ഈ കാര്യം അവളുടെ സുഹൃത്തിനോടോ മറ്റോ പറയുമെങ്കിലും അവള് അത് ഭര്‍ത്താവിനോട് ഒരിക്കലും പറയില്ല. അവരുടെ ദാമ്പത്യജീവിതത്തില്‍ യാതൊരു സംശയവും ഉണ്ടാകാതിരിക്കാനും അവര്‍ക്ക് സന്തോഷത്തോടെ ജീവിക്കാനും വേണ്ടി അവള് ജീവിതകാലം മുഴുവന്‍ അത് രഹസ്യമായി സൂക്ഷിക്കുന്നു.
പ്രണയത്തിന്റെ ആഗ്രഹങ്ങള്‍
ഭാര്യാഭര്‍തൃ ബന്ധത്തില്‍ സ്നേഹവും പ്രണയവും വളരെ പ്രധാനമാണ്. പ്രണയം ഭാര്യയെയും ഭാര്യയെയും ഹൃദയത്തോട് അടുപ്പിക്കുന്നു. സ്വകാര്യ നിമിഷത്തെക്കുറിച്ച് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കുമ്പോള്‍, പ്രണയത്തിന്റെ പുറത്തുള്ള എല്ലാ കാര്യങ്ങളും അവള് ഭര്‍ത്താവിനോട് പറയില്ല. മാത്രമല്ല, അവള് പ്രണയം ആഗ്രഹിക്കുന്നുവെങ്കില്പോലും, അവള് ഒരിക്കലും ഭര്‍ത്താവിനോട് പറയില്ല.
അഭിപ്രായ വ്യത്യാസങ്ങള്‍
കുടുംബ തീരുമാനങ്ങളില്‍ ഭാര്യാഭര്ത്താക്കന്മാരുടെ സമ്മതം അനിവാര്യമാണെന്ന് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഭാര്യ 'അതെ' എന്ന് പറയാന്‍ ആഗ്രഹിക്കാത്ത ചില തീരുമാനങ്ങളും ഉണ്ടാകാറുണ്ട്. ഒന്നുകില്‍ ഭര്‍ത്താവിന് അത് ഇഷ്ടമല്ല അല്ലെങ്കില്‍ അത് വലിയ പ്രയോജനം ഇല്ലാത്തതാണ് കാരണം. ഇതൊക്കെയാണെങ്കിലും, വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഭാര്യ ഭര്‍ത്താവിന്റെ വാക്കുകള്‍ അംഗീകരിക്കുന്നു. ആഗ്രഹമില്ലെങ്കിലും ഭര്‍ത്താവിന്റെ ഓരോ തീരുമാനത്തെയും ഭാര്യ പിന്തുണയ്ക്കുന്നു. ഭര്‍ത്താവ് സന്തോഷവാനായിരിക്കാനും വീട്ടില്‍ തര്‍ക്കം ഉണ്ടാകാതിരിക്കാനും അവള് തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാറില്ല.
നല്ല ദാമ്പത്യത്തിന് ചാണക്യതന്ത്രങ്ങള്‍
ഭാര്യമാര്‍ ഒരിക്കലും തങ്ങളുടെ ഭര്‍ത്താവിനെ മറ്റൊരു പുരുഷനുമായി താരതമ്യം ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ ഭര്‍ത്താവിന്റെ ബഹുമാനം വ്രണപ്പെടുമെന്നും ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാകാന്‍ തുടങ്ങുമെന്നും ചാണക്യന് പറയുന്നു. ഈ കാര്യം ഭര്ത്താക്കന്മാര്ക്കും ബാധകമാണ്. ഭര്ത്താക്കന്മാര് ഒരിക്കലും ഭാര്യമാരെ മറ്റൊരു സ്ത്രീയുമായി താരതമ്യം ചെയ്യരുത്.
നല്ല പെരുമാറ്റം
ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം മാന്യമായി പെരുമാറണം. വിനയത്തോടെ ഒരാള്‍ക്ക് ഹൃദയങ്ങളെ കീഴടക്കാന്‍ സാധിക്കും. മര്യാദയുള്ള പെരുമാറ്റം കോപത്തെ ഇല്ലാതാക്കുന്നു, അതിനാല്‍ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകാനുള്ള സാധ്യത കുറവായിരിക്കും.
ദേഷ്യം നിയന്ത്രിക്കുക
കോപം നിയന്ത്രിക്കുന്നതിലൂടെ ദാമ്പത്യ ജീവിതം വിജയകരമാകുമെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തിക്ക് ദേഷ്യം വരുമ്പോള്‍, അയാള്‍ക്ക് നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാം. അതിനാല്‍ നല്ല ദാമ്പത്യത്തിനായി ഭാര്യാഭര്ത്താക്കന്മാര് കോപത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.



Click it and Unblock the Notifications