Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
ആരുടെ മുന്നിലും തോല്‍ക്കില്ല, എവിടെയും ബഹുമാനം നല്കിത്തരുന്ന ചാണക്യതന്ത്രങ്ങള്‍
Chanakya Niti: ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള ചാണക്യന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന് തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യനീതി. നിങ്ങള്‍ വിശദമായി ഇത് നോക്കുകയാണെങ്കില്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന ധാരാളം പാഠങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാം.
ഏതൊരു വ്യക്തിയും സമൂഹത്തില്‍ ബഹുമാനം നേടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചില ശീലങ്ങള്‍ കാരണം, അവര്‍ സ്വന്തം പ്രതിച്ഛായ കളങ്കപ്പെടുത്തുന്നു. അത് പിന്നീട് അവരുടെ ഭാവിയെത്തന്നെ ബാധിക്കുന്നു. അതുകൊണ്ട് ജീവിതത്തില്‍ ചില നയങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. ചാണക്യന്റെ അഭിപ്രായത്തില്‍, സമൂഹത്തില്‍ ബഹുമാനം നിലനിര്‍ത്താന്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിജയിച്ച ഒരാള്‍ പോലും പരാജിതനാകുന്നു. നിങ്ങളുടെ ബഹുമാനം വളര്‍ത്തുന്ന ചില സൂത്രവാക്യങ്ങള്‍ ചാണക്യനീതിയില്‍ നല്‍കിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നല്ല കൂട്ടുകെട്ട്
ചാണക്യനീതി അനുസരിച്ച് ഒരു വ്യക്തി എല്ലായ്പ്പോഴും ശരിയായ കൂട്ടുകെട്ട് നേടാന്‍ ശ്രമിക്കണം. നിങ്ങളുടെ കൂട്ടുകെട്ടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിന്റെ ഫലം നിങ്ങളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ദൃശ്യമാകും. തെറ്റായ ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കണം. നല്ല ആളുകളുമായി കൂട്ടുകൂടുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കൈവരുന്നു.
നല്ല സംസാരം
ചാണക്യ നീതി പ്രകാരം ഒരു വ്യക്തി തന്റെ സംസാരത്തില്‍ എപ്പോഴും ലാളിത്യം സൂക്ഷിക്കണം. ഇത്തരക്കാരെ സമൂഹത്തിലുള്ളവര്‍ക്കും നല്ല ഇഷ്ടമായിരിക്കും. നിങ്ങളുടെ സംസാരം നിങ്ങളുടെ വാക്കുകളുടെ അര്‍ത്ഥം പ്രകടിപ്പിക്കുന്നു. അതിനാല്‍ എല്ലായ്പ്പോഴും സംസാരത്തില്‍ മാധുര്യം നിലനിര്‍ത്തുക.
തെറ്റുകളില്‍ നിന്ന് പഠിക്കുക
തന്റെ തെറ്റുകളില്‍ നിന്ന് പഠിക്കുന്ന വ്യക്തികള്‍ എപ്പോഴും മികച്ചവരായിരിക്കുമെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തി തന്റെ തെറ്റില്‍ നിന്ന് പഠിക്കുകയാണെങ്കില്‍, അവന് സമൂഹത്തിനും പ്രചോദനമായി മാറും.
വിനയം
ഒരു വ്യക്തി എപ്പോഴും തന്റെ പെരുമാറ്റത്തില്‍ വിനയവും മാന്യതയും പുലര്‍ത്തണം. അത്തരം ആളുകള്‍ എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. നല്ല പെരുമാറ്റം സൂക്ഷിക്കുന്നവര്‍ ഒരിക്കലും അനാവശ്യമായി പ്രശ്നങ്ങളില്‍ ചെന്നുചാടില്ല. ജീവിതത്തിലെ പ്രശ്നങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ പരിഹരിക്കാനുമാകുന്നു. ഇത്തരക്കാരെ സഹായിക്കാന്‍ മറ്റുള്ളവരും എപ്പോഴും മുന്നോട്ട് വരും.
അറിവ്
ഒരു വ്യക്തിയുടെ അറിവ് അവന്റെ ബഹുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി എപ്പോഴും തന്റെ അറിവ് വികസിപ്പിച്ചുകൊണ്ടിരിക്കണം. അറിവുള്ള വ്യക്തി സമൂഹത്തില്‍ എപ്പോഴും ബഹുമാനിക്കപ്പെടുന്നു. അതിനാല്‍ അറിവ് നേടാനുള്ള ഒരു അവസരവും നിങ്ങള്‍ പാഴാക്കരുത്.



Click it and Unblock the Notifications
