Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
Chanakya Niti; മുന്നില്‍ നിന്നും പിന്നില്‍ നിന്നും ചതിപറ്റും; ഈ രഹസ്യങ്ങള്‍ ആരോടും പറയരുത്
ഇന്നത്തെ കാലത്ത് ആളുകള്‍ പലപ്പോഴും അവരുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുന്നു. അതിന്റെ ചുവടുപിടിച്ച് പിന്നീട് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്യുന്നു. ജീവിതത്തില്‍ വിജയിച്ച വ്യക്തിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ചില രഹസ്യങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ മാത്രം ഒതുക്കണമെന്ന് ചാണക്യനീതിയില്‍ പറയുന്നു.
ചില രഹസ്യങ്ങള്‍ നിങ്ങള്‍ മറ്റാരോടും പറയരുത്. നിങ്ങളുടെ അത്തരം ചില രഹസ്യങ്ങള്‍ മറ്റുള്ളവരോട് പറയുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില രഹസ്യങ്ങള്‍ ഉണ്ടെന്ന് ആചാര്യ ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. അത്തരം രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രശ്നങ്ങള്‍ ആരോടും പറയരുത്
നിങ്ങളുടെ കുടുംബ പ്രശ്നങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളോ ആരോടും പറയരുത്. ഇക്കാരണത്താല്‍, മറ്റുള്ള ആളുകള്‍ക്ക് നിങ്ങളുടെ ബലഹീനത മുതലെടുക്കാനോ നിങ്ങളെ കളിയാക്കാനോ കഴിയും. ഇതുകൂടാതെ, നിങ്ങളുടെ വരുമാനം, ചെലവുകള്‍, സമ്പാദ്യം, നിക്ഷേപം എന്നിവയെക്കുറിച്ച് ആരോടും പറയരുത്. ഇത് ആളുകള്‍ക്ക് നിങ്ങളോട് അസൂയ ഉണ്ടാക്കുകയോ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുകയോ ചെയ്തേക്കാം.
നിങ്ങളുടെ ഭാവി പദ്ധതികള്‍
ചാണക്യ നീതി പ്രകാരം നിങ്ങളുടെ കരിയര്‍ പ്ലാനുകളോ ബിസിനസ് ആശയങ്ങളോ വ്യക്തിഗത ലക്ഷ്യങ്ങളോ ആരോടും പറയരുത്. ഇതുമൂലം മറ്റുള്ളവര്‍ അതെല്ലാം നിങ്ങളില്‍ നിന്ന് തട്ടിയെടുക്കാനോ നിങ്ങളെ ഉപദ്രവിക്കാനോ ശ്രമിച്ചേക്കാം. നിങ്ങളുടെ വിജയങ്ങള്‍, സന്തോഷം, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് അമിതമായി വീമ്പിളക്കരുത്. ഇത് മറ്റുള്ളവരെ അസൂയപ്പെടുത്തുകയും നിങ്ങളോട് ഒരു നെഗറ്റീവ് ചിന്ത ഉണ്ടാകുകയും ചെയ്യും. അതിനാല്‍ ഓരോ വ്യക്തിക്കും അവരുടെ രഹസ്യങ്ങള്‍ മനസില്‍ തന്നെ സൂക്ഷിക്കണം.
വ്യക്തിപരമായ കാര്യങ്ങള്‍
ആളുകള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ കുടുംബബന്ധങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ആരോടും പറയരുത്. ഇത് പരസ്പരം തെറ്റിദ്ധാരണയിലേക്ക് നയിച്ചേക്കാം, അല്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ പ്രശ്നങ്ങളും പദ്ധതികളുമെല്ലാം അത്രയധികം വിശ്വസ്തരും സത്യസന്ധരുമായ ആളുകളുമായി മാത്രം പങ്കിടുക. വ്യക്തിജീവിതത്തില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് സന്തോഷകരവും വിജയകരവുമായ ജീവിതം നയിക്കാനുള്ള വഴിയാണെന്ന് ചാണക്യനീതിയില്‍ പറയുന്നു.
നിങ്ങളുടെ വികാരങ്ങള്‍
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഇരുവരും തങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നു. എന്നാല്‍ നിങ്ങള്‍ തമ്മിലുള്ള കാര്യങ്ങള്‍ ഒരിക്കലും മൂന്നാമതൊരാളോട് വെളിപ്പെടുത്താന്‍ പാടില്ല. ഇത് ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യബന്ധത്തെ ദുര്‍ബലപ്പെടുത്തുകയും കുടുംബത്തില്‍ പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യും. അത് പിന്നീട് നിങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി മാറും.
ഈ രഹസ്യം ആരോടും പറയരുത്
ഒരു വ്യക്തി തന്റെ യഥാര്‍ത്ഥ പ്രായം ആരുമായും പങ്കിടരുതെന്ന് ആചാര്യ ചാണക്യന് പറഞ്ഞിട്ടുണ്ട്. ചില മരുന്നുകളും ചികിത്സാ രീതികളും രഹസ്യമായി സൂക്ഷിക്കുന്നതുപോലെ, യഥാര്‍ത്ഥ പ്രായം രഹസ്യമായി സൂക്ഷിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. പുരാണഗ്രന്ഥങ്ങളില് ജീവകാരുണ്യത്തിന്റെ മഹത്തായ പ്രാധാന്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ രഹസ്യമായി ചെയ്യുന്ന ദാനമാണ് ഏറ്റവും മികച്ചതെന്ന് പറയപ്പെടുന്നു. നിങ്ങള്‍ ദാനം ചെയ്യുന്നത് ആരും അറിയരുത്. ഇത് ദാനത്തിന്റെ പുണ്യഫലങ്ങളെ ബാധിക്കുന്നു.



Click it and Unblock the Notifications
