Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചാണക്യനീതി; ഈ 4 തരം പ്രവൃത്തികളില്‍ മൂന്നാമതൊരാള്‍ ഇടപെടരുത്, നാശത്തിന് കാരണം
പൗരാണിക ഇന്ത്യയിലെ മികച്ച രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ധനും പണ്ഡിതനുമായിരുന്നു ചാണക്യന്. ജീവിതത്തിന്റെ പല വശങ്ങളെക്കുറിച്ചും അദ്ദേഹം പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. മനുഷ്യജീവിതം ലളിതവും വിജയകരവുമാക്കുന്നതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണ് സന്തോഷത്തിന്റെ രഹസ്യം.
എന്നാല്‍, ജീവിതത്തിലെ ഏത് പ്രശ്നത്തെയും നേരിടാനുള്ള വഴി പഠിക്കുക എന്നതാണ് വിജയരഹസ്യം. സന്തോഷകരമായ ജീവിതം നയിക്കാന്‍ ആവശ്യമായ രഹസ്യങ്ങളെക്കുറിച്ച് ചാണക്യനീതിയില്‍ പറയുന്നുണ്ട്. ഒരാള്‍ ഒരിക്കലും മറ്റുള്ളവരുടെ ഈ കാര്യങ്ങളില്‍ ഒരിക്കലും ഇടപെടരുതെന്ന് ചാണക്യന് പറയുന്നു.

ജ്ഞാനികള്‍ക്കിടയില്‍ ഇടപെടരുത്
രണ്ട് ജ്ഞാനികള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആരും അവരുടെ സംഭാഷണം തടസ്സപ്പെടുത്തരുത് എന്ന് ചാണക്യന് പറയുന്നു. അങ്ങനെ ചെയ്യുന്നത് അവരുടെ ജോലിക്ക് തടസ്സമാകും. ഇതിനെയാണ് മണ്ടത്തരം എന്ന് പറയുന്നത്. ബുദ്ധിയുള്ള ഒരാള്‍ ഒരിക്കലും ഇത് ചെയ്യില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ അവരുടെ ഇടയിലേക്ക് പോയാല്‍, നിങ്ങള്‍ ഒരു വിഡ്ഢിയാണെന്ന് അവര്‍ കരുതും. അത് നിങ്ങളുടെ പ്രശസ്തിക്കും ബഹുമാനത്തിനും കോട്ടം വരുത്തും. അതുകൊണ്ട് ഒരിക്കലും ജ്ഞാനികളുടെ ഇടയില്‍ കയറരുത്.
ഭാര്യാഭര്ത്താക്കന്മാര്ക്കിടയില്
ഭാര്യയും ഭര്‍ത്താവും ജീവിത രഥത്തിന്റെ രണ്ട് ചക്രങ്ങളാണെന്ന് ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറയുന്നു. ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ച് ചില ജോലികള്‍ ചെയ്യുമ്പോള്‍ മൂന്നാമതൊരാള്‍ അവരുടെ ജോലിയില്‍ ഇടപെടരുതെന്ന് ചാണക്യന് പറയുന്നു. കൂടാതെ, ഒരു വ്യക്തിയും അവരുടെ സംഭാഷണം തടസ്സപ്പെടുത്തരുത്. ഇത് അവരുടെ സ്വകാര്യതയെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.
കലപ്പയുടെയും കാളയുടെയും ഇടയില്‍
കലപ്പയും കാളയും ഒരുമിച്ചു പോകുമ്പോള്‍ അതിനിടയില്‍ പോകരുത്. അത് നിങ്ങളെ വേദനിപ്പിച്ചേക്കാം. ഈ തെറ്റ് ചെയ്താല്‍ മരണം വരെ സംഭവിക്കുമെന്ന് ചാണക്യന് പറയുന്നു.
പൂജയ്ക്കും പൂജാരിക്കുമിടയില്
ഒരു പൂജാരി അഗ്നികുണ്ഡത്തിന് സമീപം ഇരുന്ന് പൂജ നടത്തുമ്പോള്‍ ആരും അതിലൂടെ കടന്നുപോകരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ ആരാധനയില്‍ തടസ്സം ഉണ്ടാകുകയും പൂജ മുടങ്ങുകയും ചെയ്യും. ഇത് ഒരു വ്യക്തിയെ പാപത്തില്‍ പങ്കാളിയാക്കുന്നുവെന്ന് ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും മേല്‍പ്പറഞ്ഞവരുടെ കാര്യങ്ങളിലോ അവരുടെ ജീവിതത്തിലോ ഇടപെടരുത്. ഇത് ഒരു വ്യക്തിയുടെ മരണത്തിനോ നാശത്തിനോ കാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കുക.
കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക
ജോലിസ്ഥലത്ത് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നവര്‍ വിജയം കൈവരിക്കുമെന്ന് ചാണക്യന് പറയുന്നു. അവര്‍ക്ക് ആരോടും അസൂയ തോന്നില്ല, അവര്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ ഐക്യം എന്നത് ഒരു വലിയ ശക്തിയാണ്. നിങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ ലഭിച്ചാല്‍, ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും എളുപ്പത്തില്‍ ചെയ്യാനാകും.

ബഹുമാനിക്കുക
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, സഹപ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ ഒരു ലക്ഷ്യവും പൂര്‍ത്തീകരിക്കാനാവില്ല. എല്ലാവരുടെയും പിന്തുണ ലഭിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ അവരെ ബഹുമാനിക്കുകയും വേണം. അപ്പോള്‍ മാത്രമേ നിങ്ങളുടെ ജോലികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിയൂ. എല്ലാവരേയും ബഹുമാനിക്കുന്നതിലൂടെ മാത്രമേ പുരോഗതിയുടെ വഴി തുറക്കൂ.
പ്രോത്സാഹിപ്പിക്കുക
ഒരു മനുഷ്യന് ഉന്നത സ്ഥാനം നേടുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും വിജയം നേടുമ്പോഴോ അവനില്‍ ഒരു അഹംഭാവം ഉണ്ടാകുന്നു എന്ന് ചാണക്യന് പറയുന്നു. കഴിവുള്ളവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ഭാവി മോശമാകാന്‍ തുടങ്ങുന്നുവെന്ന് ചാണക്യന് പറയുന്നു. അഹംഭാവത്തില്‍ ഒരുവന് നശിച്ചുപോകുമെന്നതിനാല്‍ ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ വളരെയേറെ ജാഗ്രത പാലിക്കണം. അതുകൊണ്ട് ഈഗോ ഉപേക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക.
ശക്തിക്കനുസരിച്ച് പെരുമാറുക
ചാണക്യന്റെ അഭിപ്രായത്തില്‍, സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കൂ. നിങ്ങളുടെ ശക്തിക്കനുസരിച്ച് പെരുമാറുക, നിങ്ങളുടെ കഴിവിനനുസരിച്ച് കോപിക്കുക. എന്നാല്‍ ഒരു മനുഷ്യന് ഒരിക്കലും അവന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കരുത്. അധികാരത്തിന് വിരുദ്ധമായി പെരുമാറുക, അനാവശ്യമായി ദേഷ്യപ്പെടുക തുടങ്ങിയ കാര്യങ്ങളും ചെയ്യരുത്.



Click it and Unblock the Notifications
