Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
ചാണക്യനീതി: നല്‍കുന്നത് ഇരട്ടിയായി തിരികെയെത്തും, ലക്ഷ്മീകടാക്ഷം കൂടെ; ദാനത്തിന്റെ മഹത്വം
ഹിന്ദു മതത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തി മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക മാത്രമല്ല, അതിലൂടെ അവരുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു. ചാണക്യന് തന്റെ ചാണക്യനീതിയില്‍ ദാനങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ അശരണര്‍ക്ക് ദാനം ചെയ്താല്‍, അയാള്‍ക്ക് ഒരിക്കലും ദുരിതം നേരിടേണ്ടിവരില്ലെന്ന് ചാണക്യന് പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ദാനം ചെയ്യുന്ന ഒരു വ്യക്തിക്ക് ജീവിതത്തില്‍ മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും. ഓരോ വ്യക്തിയും തന്റെ കഴിവിനനുസരിച്ച് ജീവിതത്തില്‍ ദാനം ചെയ്തുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറയുന്നു. ദാനത്തെക്കുറിച്ച് ചാണക്യന് പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ദാനം മഹത്തരം
വളകള്‍ അണിയുന്ന കൈകളേക്കാള്‍ ദാനം ചെയ്യുന്ന കൈകളുടെ ഭംഗി എത്രയോ വലുതാണെന്ന് ആചാര്യ ചാണക്യന് പറഞ്ഞിട്ടുണ്ട്. ദേഹം ശുദ്ധമാകുന്നത് കുളിക്കുമ്പോഴാണ്, അല്ലാതെ ചന്ദനമോ സുഗന്ധദ്രവ്യങ്ങളോ ദേഹത്ത് പുരട്ടുമ്പോഴല്ല. സംതൃപ്തി ലഭിക്കുന്നത് ബഹുമാനം കൊണ്ടാണ്, ഭക്ഷണം കഴിക്കുന്നതിലൂടെയല്ല. മോക്ഷം നേടുന്നത് അറിവ് കൊണ്ടാണ്, അലങ്കാരം കൊണ്ടല്ല. ഒരു വ്യക്തി ഒരിക്കലും ദാനം ചെയ്യുന്നതില്‍ നിന്ന് പിന്തിരിയരുതെന്ന് ആചാര്യ ചാണക്യന് പറഞ്ഞിട്ടുണ്ട്.
അന്നവും വെള്ളവും ദാനം ചെയ്യുന്നതു പോലെ മറ്റൊരു പുണ്യ പ്രവര്‍ത്തിയില്ല. ഗായത്രി പോലെ മറ്റൊരു മന്ത്രവുമില്ല, അമ്മയേക്കാള്‍ വലിയ മറ്റൊരു ദേവതയുമില്ല. അതിനാല്‍, ഒരു വ്യക്തി സന്തോഷവും പുണ്യവും നേടുന്നതിന് ദാനം ചെയ്യണം. കൂടാതെ അവന് എപ്പോഴും ഗായത്രി മന്ത്രം ജപിക്കണം. ഇത് മനസ്സിന് സമാധാനം നല്‍കുക മാത്രമല്ല ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി എപ്പോഴും ദൈവത്തെയും മാതാപിതാക്കളെയും ബഹുമാനിക്കുകയും അവരില്‍ നിന്ന് അനുഗ്രഹം വാങ്ങുകയും വേണം. എങ്കില്‍ മാത്രമേ ജീവിതത്തില്‍ ഐശ്വര്യം വരൂ.
ഒരിക്കലും പിശുക്ക് കാണിക്കരുത്
ഒരു വ്യക്തി ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ ഒരിക്കലും മടിക്കരുതെന്ന് ചാണക്യ പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ക്ഷേത്രത്തിനോ ഏതെങ്കിലും തീര്‍ത്ഥാടന കേന്ദ്രത്തിനോ സംഭാവന നല്‍കണം. ഇത് ചെയ്യുന്നതിലൂടെ, ആ വ്യക്തിയുടെ മനസ്സിന് സംതൃപ്തി ലഭിക്കുകയും ഭാവിയിലും അതിന്റെ നല്ല ഫലങ്ങള്‍ കാണുകയും ചെയ്യുന്നു.
ഇത്തരക്കാര്‍ക്ക് ദാനം നല്‍കുക
അഗതികള്‍ക്കും ദരിദ്രര്‍ക്കും ദാനം ചെയ്യുന്നതില്‍ നിന്ന് ഒരു വ്യക്തി ഒരിക്കലും പിന്തിരിയരുതെന്നും ആചാര്യ ചാണക്യന് പറഞ്ഞിട്ടുണ്ട്. വിജ്ഞാന ദാനം ഏറ്റവും നല്ല ദാനമായി കണക്കാക്കപ്പെടുന്നു. അറിവ് ഒരിക്കലും അവസാനിക്കാത്ത ഒരു സമ്മാനമാണ്. കൂടാതെ, ഇത് ഒരു വ്യക്തിയുടെ മാനസിക വികാസത്തിനും സഹായിക്കുന്നു. അവര്‍ക്ക് ജീവിതത്തില്‍ ഏത് തടസ്സവും അറിവിലൂടെ നേരിടാന്‍ കഴിയും.
ഈ ദാനം മഹത്തരം
ഭൂമി ദാനം ചെയ്യാം, വസ്ത്രം ദാനം ചെയ്യാം, അന്നം ദാനം ചെയ്യാം, എന്നാല്‍ വിജ്ഞാന ദാനം ഇതിനെക്കാളൊക്കെ ഉപരിയാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. ജീവിതത്തിലുടനീളം അറിവ് പങ്കിടുക എന്ന നയമാണ് ചാണക്യന് സ്വീകരിച്ചത്. ഇന്നും ആളുകള്‍ അത് പിന്തുടരുന്നതിന്റെ കാരണം ഇതാണ്.
വിദ്യാ ദാനം
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, വിദ്യ എന്നത് കാമധേനു പശുവിനെപ്പോലെയാണ്. അത് ഒരിക്കലും ആഗ്രഹങ്ങള്‍ നിറവേറ്റുന്നത് നിര്‍ത്തുന്നില്ല. ഒരിക്കലും നശിക്കാത്ത സമ്പത്താണ് അറിവ്. അത് എത്രത്തോളം പങ്കുവെക്കുന്നുവോ അത്രയും നിങ്ങള്‍ക്കുള്ളില്‍ അത് വളരും. അറിവിന്റെ ശക്തിക്ക് ലോകത്തെ മാറ്റാനുള്ള കഴിവുണ്ട്. അതിനാല്‍ അത് എല്ലാവരുമായും പങ്കിടണമെന്ന് ചാണക്യന് പറയുന്നു.
ഭൂമിയോ വസ്ത്രമോ ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് കുറച്ച് കാലത്തേക്ക് മാത്രമേ പ്രയോജനം ലഭിക്കൂവെന്നും എന്നാല്‍ അറിവ് പങ്കുവെക്കുന്നതിലൂടെ ഒരാള്‍ക്ക് തന്റെ ജീവതകാലം മുഴുവന്‍ പ്രയോജനം ലഭിക്കുമെന്നും ചാണക്യന് പറയുന്നു. ഒരുവന്റെ തലമുറകള്‍ പോലും അത് പ്രയോജനപ്പെടുത്തുന്നു.



Click it and Unblock the Notifications
