Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ചാണക്യനീതി: ഈ 3 കാര്യങ്ങളില്‍ ഒരിക്കലും ലജ്ജിക്കരുത്; നഷ്ടം നിങ്ങളുടേത് മാത്രം
മനുഷ്യജീവിതത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍ പറയുന്നുണ്ട്. മനുഷ്യ സമൂഹത്തിന്റെ ക്ഷേമത്തിനായി ചാണക്യന് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ പാലിച്ചാല്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ എളുപ്പത്തില്‍ വിജയം നേടാനാകും. അദ്ദേഹത്തിന്റെ നയങ്ങള്‍ യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും ജനപ്രിയമാണ്.
ചാണക്യനീതിയില്‍ ജീവിതം സന്തോഷകരമാക്കാന്‍ നിരവധി നടപടികളും നയങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ജീവിതത്തിന്റെ സുഖദുഃഖങ്ങള്‍ വിവരിക്കുന്നതിനൊപ്പം ജീവിക്കാനുള്ള വഴിയും കാണിക്കുന്ന നീതി ശാസ്ത്രത്തിലെ മന്ത്രങ്ങളില്‍ പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്.
ഒരു വ്യക്തി ഈ നയങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, അയാള്‍ക്ക് ജീവിതത്തില്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് വിജയം കൈവരിക്കാന്‍ കഴിയും. ചാണക്യനീതിയില്‍ ചില പ്രവൃത്തികള്‍ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി ഒരിക്കലും ഈ 3 കാര്യങ്ങളില്‍ ലജ്ജിക്കേണ്ടതില്ലെന്ന് ചാണക്യന് പറയുന്നു. ഈ പ്രവൃത്തികളില്‍ നിങ്ങള്‍ ലജ്ജിക്കുകയാണെങ്കില്‍, ഭാവിയില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്തേക്കാമെന്നും ചാണക്യന് പറയുന്നു. ചാണക്യന് പറഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇതാണ്.

ഭക്ഷണം കഴിക്കാന്‍
ചാണക്യന്റെ അഭിപ്രായത്തില്‍, ഭക്ഷണം കഴിക്കാന്‍ ലജ്ജിക്കുന്നവര്‍ പട്ടിണി കിടക്കും. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതില്‍ ഒരിക്കലും നിങ്ങള്‍ നാണക്കേട് വിചാരിക്കരുത്. ഒരു വ്യക്തി ഒരിക്കലും ഭക്ഷണം കഴിക്കാന്‍ ലജ്ജിക്കേണ്ടതില്ല. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അയാള്‍ക്ക് പട്ടിണി കിടക്കേണ്ടിവരും.
ചാണക്യന് പറയുന്നതനുസരിച്ച്, നിങ്ങള്‍ ഒരു അതിഥിയെപ്പോലെ ആരുടെയെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിക്കാന്‍ ലജ്ജിച്ചാല്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് വിശപ്പുണ്ടാകും. അതുകൊണ്ട് എപ്പോഴും വയറു നിറയെ ഭക്ഷണം കഴിക്കുക, അത്തരം കാര്യങ്ങളില്‍ ഒരു ലജ്ജയും വിചാരിക്കരുത്.

സാമ്പത്തിക കാര്യങ്ങളില്‍
പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരാള്‍ ഒരിക്കലും ലജ്ജിക്കരുതെന്ന് ചാണക്യന് പറയുന്നു. സ്ത്രീയായാലും പുരുഷനായാലും, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരിക്കലും ലജ്ജിക്കരുത്. പണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ ലജ്ജിക്കുന്ന വ്യക്തിക്ക് ഒരിക്കലും ജീവിതത്തില്‍ വിജയം നേടാനാവില്ല.
പണം കടം കൊടുത്താലും നാണക്കേട് കാരണം സ്വന്തം പണം തിരികെ ചോദിക്കാന്‍ കഴിയാത്ത വ്യക്തികളുണ്ടെന്ന് ചാണക്യന് പറയുന്നു. നിങ്ങളുടെ ഈ ശീലം മുതലെടുക്കാന്‍ ആളുകള്‍ ശ്രമിക്കും. ഇതുമൂലം പണനഷ്ടം നേരിടേണ്ടിവരുന്നു. അതുകൊണ്ട് ഒരിക്കലും നിങ്ങള്‍ പണമിടപാടുകളുടെ കാര്യത്തില്‍ ലജ്ജിക്കേണ്ടതില്ല.

അറിവ് നേടുന്നതില്‍
ചാണക്യന്റെ അഭിപ്രായത്തില്‍, അറിവ് നേടുന്നതില്‍ ഒരു വ്യക്തി ഒരിക്കലും ലജ്ജിക്കരുത്. ഗുരുവില്‍ നിന്ന് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അറിയാന്‍ മടിയില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ് നല്ല വിദ്യാര്‍ത്ഥികളെന്ന് ചാണക്യന് പറയുന്നു. അധ്യാപകനില്‍ നിന്ന് വിദ്യ നേടുന്നതില്‍ ലജ്ജിക്കുന്ന വ്യക്തിയോ വിദ്യാര്‍ത്ഥിയോ ജീവിതത്തിലുടനീളം അജ്ഞനായി തുടരുന്നു. അതുകൊണ്ട് ഒരു വ്യക്തി തന്റെ ജീവിതകാലം മുഴുവന്‍ അറിവ് നേടുന്നതിനായി ഒരിക്കലും ലജ്ജിക്കേണ്ടതില്ല.

ജീവിതത്തില്‍ വിജയം നേടാന്‍ വേണ്ടത്
ചാണക്യന് പറയുന്നത് മറ്റുള്ളവരെ നോക്കി നിങ്ങള്‍ ഒരു ജോലിയും ചെയ്യരുതെന്നാണ്. ഏതൊരു ജോലിയും ആരംഭിക്കുന്നതിന് മുമ്പ് ആളുകള്‍ അവരുടെ കഴിവ് എന്തെന്ന് സ്വയം മനസിലാക്കണം. അതിനുശേഷം മാത്രമേ ജോലി ആരംഭിക്കാവൂ. ജോലി ആരംഭിക്കുന്നതിന് മുമ്പ്, സ്വയം വിജയിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് വിലയിരുത്തുക. നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രം ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങുക. ആസൂത്രണമില്ലാതെയും ചിന്തിക്കാതെയും ചെയ്യുന്ന ജോലികള്‍ നിങ്ങളെ പരാജയത്തിലേക്ക് നയിക്കും.

പരാജയ ഭീതി പാടില്ല
ഒരു പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞാല്‍ ഒരിക്കലും പരാജയഭീതിയില്‍ മുന്നോട്ട് പോകരുതെന്ന് ചാണക്യന് പറയുന്നു. പരാജയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നവര്‍ക്ക് വിജയം അവരില്‍ നിന്ന് അകന്നുപോകാന്‍ തുടങ്ങുന്നു. അതുകൊണ്ട് പരാജയ ഭയത്താല്‍ ഒരു വ്യക്തി ഒരിക്കലും പാതി മനസ്സോടെ ജോലികള്‍ ചെയ്യാന്‍ പാടില്ല.

പണി പൂര്‍ത്തിയാക്കാതെ വിടരുത്
ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ ഒരു പ്രവൃത്തി ആരംഭിച്ചാല്‍ അത് ഒരിക്കലും അപൂര്‍ണ്ണമായി വിടരുത്. പലപ്പോഴും ആളുകള്‍ കഠിനാധ്വാനം ചെയ്തുകൊണ്ട് പാതിവഴിയില്‍ എത്തുന്നു. തുടര്‍ന്ന് വിജയം അകലെ കാണുമ്പോള്‍, അവരുടെ മനസ്സ് മാറ്റുകയും ജോലി അപൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്യുന്നു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകണമെന്നും അല്ലാത്തപക്ഷം ഒരിക്കലും വിജയിക്കില്ലെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications
