Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: പരാജയപ്പെട്ട ജീവിതം ഭിക്ഷക്കാരന് സമം; വിജയത്തിന് വേണ്ട 8 കാര്യങ്ങള്‍
ഭാരതത്തില്‍ ജീവിച്ചിരുന്ന മഹാപണ്ഡിതനായിരുന്നു ചാണക്യന്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യന്റെ തത്വങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ പുരോഗതി കാണാന്‍ കഴിയും. ചാണക്യന്റെ തത്വങ്ങളും ആശയങ്ങളും സ്വീകരിക്കുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തില്‍ പെട്ടെന്ന് വിജയം കൈവരിക്കാന്‍ കഴിയും.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരു മനുഷ്യന് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കുറച്ച് ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നു. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ചാണക്യന്റെ ഈ വാക്കുകള്‍ കര്‍ശനമായി പാലിക്കണം. ചാണക്യനീതിപ്രകാരം, ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയിക്കാന്‍ എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടായിരിക്കണം എന്ന് നമുക്ക് നോക്കാം.

എല്ലാവരേയും സ്നേഹിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍, അര്‍പ്പണബോധമില്ലാത്ത ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും വിജയിക്കില്ല. കാരണം ജീവിതവിജയത്തിന് മറ്റുള്ളവരെ സഹായിക്കാനുള്ള അര്‍പ്പണബോധവും ജോലിയില്‍ ശ്രദ്ധയും മറ്റുള്ളവരോട് സ്നേഹവും ആവശ്യമാണ്. ഈ ഗുണങ്ങള്‍ ഉള്ളവര്‍ ജീവിതത്തില്‍ തീര്‍ച്ചയായും വിജയിക്കും. ദൈവാനുഗ്രഹവും അവര്‍ക്കൊപ്പമുണ്ടാകും. അതുകൊണ്ട് എല്ലാവരേയും സ്നേഹിക്കുന്ന സ്വഭാവം വളര്‍ത്തിയെടുക്കുക.
അച്ചടക്കം
അച്ചടക്കമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാനാവില്ല. അവര്‍ എന്ത് നേടിയാലും അധികകാലം നിലനില്‍ക്കില്ല. ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ഈ ഗുണമില്ലാതെ ഒരു വ്യക്തിക്കും വിജയിക്കാനാവില്ലെന്ന് ചാണക്യന് പറയുന്നു. ജീവിതത്തില്‍ അച്ചടക്കശീലം വളര്‍ത്തുന്നത് നിങ്ങളെ വിജയങ്ങള്‍ കീഴടക്കാന്‍ പ്രാപ്തരാക്കും.
സത്യസന്ധത
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏകാഗ്രതയും സത്യസന്ധതയും വളരെ പ്രധാനമാണ്. ജീവിതത്തില്‍ വിജയിച്ച വ്യക്തിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഏത് ജോലിയും തികഞ്ഞ ഏകാഗ്രതയോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യുക. ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്ക് ഒരിക്കലും വിജയം ലഭിക്കില്ലെന്നും ചാണക്യന് പറയുന്നു.

അറിവ്
ഏതൊരു വ്യക്തിയുടെയും യഥാര്‍ത്ഥ സുഹൃത്താണ് അറിവ്. ചാണക്യന് പറയുന്നതനുസരിച്ച്, പുസ്തകങ്ങളിലൂടെയോ ഏതെങ്കിലും പ്രവൃത്തിയിലൂടെയോ നേടിയ അറിവ് ഒരിക്കലും പാഴാകില്ല. അറിവും അനുഭവപരിചയവുമില്ലാത്ത ഒരാള്‍ക്ക് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ പ്രയാസമാണെന്നും ചാണക്യന് പറയുന്നു. അറിവ് എന്നത് വിജയത്തിന്റെ താക്കോലാണ്. അറിവിന് എല്ലാ അന്ധകാരങ്ങളെയും അകറ്റാനും ശരിയും തെറ്റും വേര്‍തിരിക്കാനുമുള്ള ശക്തിയുണ്ട്. അറിവില്ലാതെ ജീവിതത്തില്‍ വലിയ വിജയം നേടുക അസാധ്യമാണ്.
വര്‍ത്തമാനവും ഭാവിയും കാണുക
ജീവിതത്തില്‍ വിജയിക്കാനായി നിങ്ങള്‍ ശീലിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണിത്. കഴിഞ്ഞ സമയത്തെക്കുറിച്ച് വിഷമിക്കുന്നതിനും പശ്ചാത്തപിക്കുന്നതിനുപകരം ഭാവിക്കായി മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. വര്‍ത്തമാനവും ഭാവിയും മനസ്സില്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുക. ഒരു വ്യക്തി പരാജയപ്പെടുമ്പോള്‍ അവന് എന്തുകൊണ്ട്, എങ്ങനെ പരാജയപ്പെട്ടു എന്ന് ചിന്തിക്കുക. പുതിയ വഴികളില്‍ തന്ത്രങ്ങള്‍ സൃഷ്ടിക്കുക. ഭാവിയിലേക്ക് കുതിക്കുക.
പരാജയങ്ങളെ ഭയപ്പെടരുത്
ജീവിതത്തില്‍ വിജയം ആസ്വദിക്കാന്‍, ഒരു വ്യക്തി പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകണമെന്ന് ചാണക്യന് പറയുന്നു. പരാജയഭയം മൂലം പലര്‍ക്കും ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയില്ല.

മറ്റുള്ളവരുടെ തെറ്റില്‍ നിന്ന് പഠിക്കുക
നിങ്ങള്‍ക്ക് അനാദരവ് നേരിടേണ്ടിവരുന്ന സ്ഥലത്ത് ഒരു നിമിഷം പോലും നില്‍ക്കരുതെന്ന് ചാണക്യന് പറയുന്നു. ആദ്യം നിങ്ങള്‍ നിങ്ങളുടെ ആത്മാഭിമാനം നിലനിര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയൂ. ചാണക്യന്റെ അഭിപ്രായത്തില്‍, നിങ്ങളുടെ തെറ്റുകളില്‍ നിന്ന് മാത്രമല്ല, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും നിങ്ങള്‍ പഠിക്കണം. മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കാതെ ജീവിതത്തില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് മുന്നോട്ട് പോകാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ചാണക്യന് പറയുന്നു.
സമയനിഷ്ട പാലിക്കുക
ജീവിതത്തില്‍ സമയം വളരെ വിലപ്പെട്ടതാണ്. പോയ സമയം ഒരിക്കലും തിരിച്ചുപിടിക്കാനാകില്ല. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി മികച്ച ഒരാളായി കണക്കാക്കപ്പെടുന്നു. കൃത്യസമയത്ത് ജോലി ചെയ്തു തീര്‍ക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ എളുപ്പത്തില്‍ വിജയം ലഭിക്കുമെന്ന് ചാണക്യനീതിയില്‍ പറയുന്നു.



Click it and Unblock the Notifications

