Latest Updates
-
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
ചാണക്യനീതി: വലിപ്പവും ആര്‍ഭാടവുമല്ല സ്ഥലം പ്രധാനം; ഈ 6 ഇടം വീടിന് ഉത്തമം
സന്തോഷകരമായ ഒരു ജീവിതത്തിന് ഒരു നല്ല വീട് വളരെ പ്രധാനമാണ്. എന്നാല്‍ ജീവിതത്തില്‍ സന്തോഷം നിലനില്ക്കാന് എവിടെ വീട് പണിയണം അല്ലെങ്കില്‍ ഏത് സ്ഥലത്ത് വാങ്ങണം എന്ന ചോദ്യം എല്ലാവരുടെയും മനസില്‍ ബാക്കിയാകുന്നു. നമ്മുടെ ജീവിതത്തിലെ വരുമാനത്തിന്റെ വലിയൊരു ഭാഗവും വീടിനായി ചെലവഴിക്കുന്നതിനാല്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. വീട് മോശമായ സ്ഥലമാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സന്തോഷം കൈവരിക്കാനാവില്ല.
ഒരു മനുഷ്യന് ഏത് സ്ഥലത്താണ് വീട് പണിയേണ്ടതെന്നതിനെക്കുറിച്ച് വേദങ്ങളിലും ശാസ്ത്രങ്ങളിലും ചാണക്യനീതിയിലുമെല്ലാം പരാമര്‍ശിച്ചിട്ടുണ്ട്. മോശമായ സ്ഥലത്താണ് വീട് നിര്‍മ്മിച്ചതെങ്കില്‍, വ്യക്തിയും കുടുംബവും അവരുടെ ജീവിതത്തിലുടനീളം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വീടിനെക്കുറിച്ചുള്ള ചാണക്യന്റെ ഈ നയങ്ങള്‍ വളരെ ഉപകാരപ്രദമാകും. വീട് പണിയുമ്പോള്‍ ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് ചാണക്യന് പറയുന്നു.

സമ്പന്നര്‍ വസിക്കുന്ന സ്ഥലം
ധനിക ശ്രോതിയോ രാജ നാഡീ വൈദ്യസ്തു പഞ്ചം
പഞ്ച യത്ര ന വിദ്യന്തേ തത്ര ദിനം ന വസേത്
സമ്പന്നരായ ആളുകള്‍ താമസിക്കുന്ന സ്ഥലം വീട് പണിയാന്‍ അനുയോജ്യമാണെന്ന് ചാണക്യന് ഈ ശ്ലോകത്തില്‍ പറയുന്നു. സമ്പന്നര്‍ ഉള്ളിടത്ത് ജോലിയും തൊഴിലവസരങ്ങളും ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തിക്ക് തൊഴിലിനായി അലയേണ്ടിവരില്ല. ഇത്തരം സ്ഥലത്ത് വീട് വയ്ക്കുന്നതിലൂടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
ബ്രാഹ്മണര്‍
അയല്ക്കാരന് ബ്രാഹ്മണനോ പണ്ഡിതനോ ആണെങ്കില്‍, അത് കുടുംബത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് നല്ല രീതിയില്‍ കുടുംബത്തെ ശ്രദ്ധിക്കാനും കുട്ടികളെ വളര്‍ത്താനും സാധിക്കുന്നു.
ഭരണസംവിധാനം
രാജാവോ ഭരണസംവിധാനമോ നല്ലതല്ലെങ്കില്‍ പൊതുജനത്തിന് ഒരു തരത്തിലുള്ള പ്രയോജനവും ലഭിക്കില്ല. മറുവശത്ത്, രാജാവിലേക്കോ ഭരിക്കുന്ന വ്യക്തിയിലേക്കോ ആളുകള്‍ക്ക് നേരിട്ട് പ്രവേശനമുള്ള ഒരു ഭരണ സംവിധാനത്തില്‍, വ്യക്തി സുരക്ഷിതനായി തുടരുന്നു. അതുകൊണ്ട് അത്തരമൊരു സ്ഥലത്ത് വീട് പണിയുന്നത് ശരിയാണെന്ന് ചാണക്യന് പറയുന്നു.

ജലസംവിധാനം
പുഴയോ കുളമോ ഇല്ലാത്തിടത്ത് വീട് പണിയുന്നത് കൊണ്ട് പ്രയോജനമില്ല. അത്തരം വ്യക്തികള്‍ അസ്വസ്ഥനായി തുടരുന്നു. വീട് പണിയുന്നതിന് മുമ്പ് അവിടെ വെള്ളത്തിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ചാണക്യന് പറയുന്നു. സമ്പൂര്‍ണ ജലസംവിധാനം ഉള്ള സ്ഥലത്ത് മാത്രമേ വീട് പണിയുകയോ വാങ്ങുകയോ ചെയ്യാവൂ.
വൈദ്യചികിത്സ
ചാണക്യന് പറയുന്നത്, വീട് പണിയുന്നതിന് മുമ്പ് വീടിന് ചുറ്റും ആശുപത്രികളുണ്ടോ, ഡോക്ടര്‍മാരുണ്ടോ എന്നൊക്കെ പരിശോധിക്കണം. ഇത് രോഗാവസ്ഥയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുകയും ആരോഗ്യ സംരക്ഷണം ഉടനടി ലഭിക്കുകയും ചെയ്യുന്നു.
അറിവുള്ളവര്‍
നല്ല അറിവുള്ള ഒരു അയല്ക്കാരന് സന്തോഷകരമായ ജീവിതം പ്രദാനം ചെയ്യുന്നു. ബുദ്ധിയുള്ളവരുടെ അയല്ക്കാരനാകുന്നത് സന്തോഷകരമായ കാര്യമാണെന്ന് ചാണക്യന് പറയുന്നു. കാരണം, അവരുടെ പെരുമാറ്റം വളരെ മികച്ചതാണ്, നിങ്ങളുടെ കുട്ടികളും ശരിയായ രീതിയില്‍ വളരുന്നു.



Click it and Unblock the Notifications

