Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചാണക്യനീതി: വിജയത്തില്‍ നിന്നകറ്റും ചില തെറ്റുകള്‍, ജീവിതം മാറ്റും ഈ വിജയമന്ത്രങ്ങള്‍
Chanakya Niti: ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ സന്തോഷത്തിലും ദുഃഖത്തിലും മനസ് വ്യതിചലിക്കാതിരിക്കാന്‍ പല നടപടികളും പറഞ്ഞിട്ടുണ്ട്. കൂടാതെ, ഒരു വ്യക്തിക്ക് തന്റെ ജീവിതം എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില ജീവിത രഹസ്യങ്ങളും ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. വിജയം എല്ലാവര്‍ക്കൊപ്പവും നിലനില്‍ക്കില്ല.
ജീവിതത്തിലെ ചെറിയ തെറ്റുകള്‍ നിങ്ങളെ വിജയത്തില്‍ നിന്ന് അകറ്റുമെന്ന് ചാണക്യന് പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ജീവിതത്തില്‍ പരാജയം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആചാര്യ ചാണക്യന് നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുടരുക. ചാണക്യന് പറയുന്ന അത്തരം രഹസ്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. ഈ കാര്യങ്ങള്‍ മനസിലാക്കിയാല്‍ നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയും.

ഭക്ഷണ കാര്യങ്ങള്‍
ഒരു വ്യക്തിയുടെ ഭക്ഷണം അവന്റെ ചിന്തകളെ സ്വാധീനിക്കുമെന്ന് ആചാര്യ ചാണക്യന് പറയുന്നു. കത്തുന്ന വിളക്ക് ഇരുട്ടിനെ ദഹിപ്പിച്ച് കറുത്ത പുക പുറപ്പെടുവിക്കുന്നതുപോലെ ഒരു മനുഷ്യനില്‍ അവന്റെ ഭക്ഷണത്തിനനുസരിച്ചാണ് ചിന്തകള്‍ ഉണ്ടാകുന്നത്. ചിന്തകളെ സന്തുലിതമാക്കാന്‍ ശരിയായ ഭക്ഷണം കഴിക്കേണ്ടകാണെന്ന് ചാണക്യന് പറയുന്നു.
പണം
മനുഷ്യജീവിതത്തില്‍ സമ്പത്ത് വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് ആചാര്യ ചാണക്യന് പറയുന്നു. അതിനാല്‍ നിങ്ങളുടെ പണം ശരിയായ കൈകളില്‍ ഏല്‍പ്പിക്കേണ്ടത് പ്രധാനമാണ്. പണം തെറ്റായ കൈകളിലേക്ക് പോയാല്‍ അത് പലര്‍ക്കും ദോഷം ചെയ്യും. അതിനാല്‍, പണം അതിന്റെ മൂല്യവും ആവശ്യവും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രം നല്‍കുക.
അത്യാഗ്രഹമാണ് ഏറ്റവും വലിയ രോഗം
ദയ പോലെയുള്ള പുണ്യവും നിയന്ത്രിത മനസ്സും ഉള്ളതു പോലെ വേറൊരു തപസ്സ് ഇല്ലെന്നാണ് ആചാര്യ ചാണക്യന്റെ നയം. അതുപോലെ, അത്യാഗ്രഹത്തേക്കാള് മോശമായ ഒരു രോഗവുമില്ല. ആര്‍ക്കെങ്കിലും ഈ രോഗം വന്നാല്‍ അത് അവന്റെ ജീവിതത്തെ മുഴുവന്‍ നശിപ്പിക്കും.
പണ്ഡിതന് ഏറ്റവും ധനികന്
കാഴ്ചയില്‍ എത്ര സുന്ദരന്മാരായാലും, അറിവില്ലെങ്കില്‍ എല്ലാം നിഷ്ഫലമാണെന്നാണ് ആചാര്യ ചാണക്യന് പറയുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ അറിവാണ്. അറിവ് അവന് ജീവിതത്തില്‍ സമ്പത്തും വിജയവും നല്കുന്നു.
ആത്മവിശ്വാസം വിജയത്തിലേക്കുള്ള വഴി
ആത്മവിശ്വാസത്തിന്റെ ബലത്തില്‍, ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിലും സാഹചര്യങ്ങളിലും പോലും ഒരു വ്യക്തി തന്റെ വഴി എളുപ്പത്തില്‍ കണ്ടെത്തുന്നുവെന്ന് ചാണക്യന് പറയുന്നു. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയെ ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുത്താന്‍ അനുവദിക്കാത്ത ഒന്നാണ് ആത്മവിശ്വാസം. ആത്മവിശ്വാസമുള്ള ഒരാളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല.
കഠിനാദ്ധ്വാനം അടിസ്ഥാനമന്ത്രം
ഒരു വ്യക്തിക്ക് തന്റെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ അസാധ്യമായ കാര്യങ്ങള്‍ വരെ സാധ്യമാക്കാന്‍ കഴിയുമെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തിക്ക് തന്റെ കഠിനാധ്വാനത്തിന്റെ ഫലം ജീവിതത്തില്‍ തീര്‍ച്ചയായും ലഭിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ കഠിനാധ്വാനമാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രം.
ജാഗ്രത
എല്ലാ സാഹചര്യങ്ങളിലും കണ്ണും കാതും തുറന്ന് സൂക്ഷിക്കുന്ന ഒരു വ്യക്തി, ജീവിതത്തില്‍ ഒരിക്കലും പരാജയം നേരിടുന്നില്ല. പണം നന്നായി വിനിയോഗിക്കാന്‍ അറിയുകയും മോശം സമയങ്ങളിലേക്കായി അത് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ജീവിതത്തില്‍ പരാജയപ്പെടുന്നില്ലെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications
