Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: വിവാഹത്തിനു മുമ്പ് ഭര്‍ത്താവ് അറിയണം ഭാര്യയുടെ ഈ രഹസ്യങ്ങള്‍
വലിയ പണ്ഡിതനും എല്ലാ വിഷയങ്ങളും അറിവുള്ള ഒരു വ്യക്തിയായിരുന്നു ചാണക്യന്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തിയുള്ളതാണ്. അര്‍ഥശാസ്ത്രം എന്ന പുസ്തകത്തിന്റെ രചയിതാവായ അദ്ദേഹം കൗടില്യന് എന്ന പേരിലും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് അദ്ദേഹത്തിന്റെ ചാണക്യനീതി എന്ന ഗ്രന്ഥം ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും.
പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിശുദ്ധമായ ബന്ധമാണ് വിവാഹം. വിജയകരവും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതത്തിന്, ഭാര്യാഭര്ത്താക്കന്മാര് പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വിജയകരമാകണമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിന്റെ പല തത്വങ്ങളും നീതിശാസ്ത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ പുരുഷന് വിവാഹത്തിന് മുമ്പ് വധുവിനെക്കുറിച്ച് ചില രഹസ്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് പറയുന്നു. അങ്ങനെ ദാമ്പത്യജീവിതം സന്തോഷകരമാക്കാനും ബന്ധം തകരാതെയും നിലനിര്‍ത്താനും സാധിക്കും. ചാണക്യനീതി പ്രകാരം, വിവാഹത്തിനു മുമ്പ് പുരുഷന് ഭാര്യയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ബുദ്ധിയില്ലാത്ത സൗന്ദര്യം മാത്രമുള്ള സ്ത്രീ
സാധാരണയായി, പുരുഷന്മാര് അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നത് സ്ത്രീയുടെ ബൗദ്ധിക നിലവാരത്തേക്കാളേറെയായി അവളുടെ സൗന്ദര്യം അടിസ്ഥാനമാക്കിയാണ്. എന്നാല്‍, സുന്ദരിയായതും, എന്നാല്‍ ബുദ്ധിശൂന്യയുമായ സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് പറയുന്നു.
മോശം കുടുംബ പശ്ചാത്തലമുള്ള സ്ത്രീകള്‍
ഒരു പുരുഷന് വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം എല്ലായ്പ്പോഴും പരിശോധിക്കണം. കാരണം, വിവാഹം കഴിക്കാന്‍ പോകുന്ന സ്ത്രീയുടെ കുടുംബ പശ്ചാത്തലം മോശമാണെങ്കില്‍, ആ സ്ത്രീ നിങ്ങളുടെ വീട്ടിലെ സമാധാനം കൂടി കെടുത്താന്‍ സാധ്യതയുണ്ട്.
പരുഷമായി പെരുമാറുന്ന സ്ത്രീകള്‍
പരുഷവും മോശവുമായി പെരുമാറുന്ന സ്ത്രീകളെ ഒരു പുരുഷന് ഒരിക്കലും വിവാഹം കഴിക്കരുത്. അവള് പുറമേ നിന്ന് കാണാന്‍ സുന്ദരിയാണെങ്കില്‍ പോലും അവളുടെ സ്വഭാവം നല്ലതാണെങ്കില്‍ മാത്രം വിവാഹം കഴിക്കുക. മോശമായി പെരുമാറുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുത്തുമെന്നും ചാണക്യന് പറയുന്നു.
നുണ പറയുന്നവര്‍
ഒരുകാലത്ത് നുണയനായിരുന്ന ഒരാള്‍ പലതവണ നുണയനായി മാറുന്നു. നാമെല്ലാവരും വിശ്വസിക്കുന്ന ഒരു കാര്യമാണിത്. പതിവായി കള്ളം പറയുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെയും ഇത് ഉപയോഗിക്കുമെന്നും കുടുംബത്തെ തകര്‍ക്കാന്‍ പോലും തുനിയുമെന്നും ചാണക്യന് പറയുന്നു. അത്തരം സ്ത്രീകളെ പുരുഷന്മാര് ഒരിക്കലും വിവാഹം കഴിക്കരുത്.
മോശം സ്വഭാവമുള്ള സ്ത്രീകള്‍
ഒരു പുരുഷന് ഒരിക്കലും മോശം സ്വഭാവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്. കാരണം, അവളുടെ മോശം സ്വഭാവം കാരണം നിങ്ങള്‍ തമ്മിലുള്ള ബന്ധം എളുപ്പത്തില്‍ നശിക്കുമെന്ന് ചാണക്യന് പറയുന്നു.
വിശ്വസ്തരല്ലാത്തവര്‍
സ്വന്തം കുടുംബത്തോട് വിശ്വസ്തത കാണിക്കാത്ത സ്ത്രീ തന്റെ ഭര്‍ത്താവിനെയും അവിശ്വസിക്കും. വിശ്വസ്തരല്ലാത്ത ഒരു സ്ത്രീയെ ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചാണക്യന് ഉപദേശിക്കുന്നു. ഇത്തരം സ്ത്രീകളെ വിവാഹം കഴിച്ചാല്‍ പിന്നീടുള്ള ജീവിതത്തില്‍ അവള് ഭര്‍ത്താവിനെ ചതിക്കുകയും ദാമ്പത്യത്തെ നശിപ്പിക്കുകയും ചെയ്യും.
വീട്ടുജോലി അറിയാത്തവര്‍
വീട്ടുജോലികളെക്കുറിച്ച് കൂടുതല്‍ അറിയാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് ചാണക്യന് പറയുന്നു. ഇന്നത്തെ ലോകത്ത് ഇത് ചര്‍ച്ചാവിഷയമായ കാര്യമാണെങ്കിലും, ഇതില്‍ ഇപ്പോഴും വിശ്വസിക്കുന്ന കുറച്ച് ആളുകള്‍ ഉണ്ട്.



Click it and Unblock the Notifications
