Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Chanakya Niti: ദാമ്പത്യത്തിലും പ്രണയത്തിലും സ്ത്രീയെ ജയിക്കാന് പുരുഷന് വേണ്ട 5 ഗുണങ്ങള്
ചാണക്യന്റെ നീതി ശാസ്ത്രം വളരെയധികം പ്രസിദ്ധമായ ഒന്നാണ്. ബന്ധങ്ങളെക്കുറിച്ചും അതിന്റെ ഉള്ക്കാഴ്ചകളെക്കുറിച്ചും ചാണക്യന് പലപ്പോഴായി പറയുന്നത് നാം വായിച്ചിട്ടുണ്ടായിരിക്കും. എന്നാല് ഒരു വ്യക്തിബന്ധത്തില് നേരിടുന്ന വെല്ലുവിളികള് എന്തൊക്കെയെന്നോ എന്താണ് അതിന് പരിഹാരം കാണാന് വേണ്ടി ചെയ്യേണ്ടത് എന്നോ പലര്ക്കും അറിയില്ല.
ആരോഗ്യകരമായ ഒരു ബന്ധത്തിന് വേണ്ടി ശ്രമിക്കുന്നവരെങ്കില് ഇവര് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ചാണക്യന് വ്യക്തമാക്കുന്നു. ഒരു ബന്ധത്തില് വെല്ലുവിളികളും വിജയവും എല്ലാം അനിവാര്യമാണ്. മനുഷ്യന്റെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് പറയുന്നതും. ഇത്തരത്തില് ഒരു ബന്ധത്തില് അനുകൂലമായ മാറ്റങ്ങള് കൊണ്ട് വരുന്ന അല്ലെങ്കില് നേട്ടങ്ങളിലേക്ക് എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്.

പരസ്പര വിശ്വാസം
പരസ്പര വിശ്വാസം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലപ്പോഴും ഇതിന്റെ അഭാവം തന്നെയാണ് നിങ്ങളുടെ ജീവിതത്തില് വെല്ലുവിളി ഉയര്ത്തുന്നത്. ജീവിതത്തില് വിശ്വസ്തതയില് മുന്നോട്ട് പോവുന്നവര്ക്ക് വിജയം കരസ്ഥമാക്കാന് സാധിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില് ഏതൊരു വിജയകരമായ ബന്ധത്തിനും അടിസ്ഥാനം എന്ന് പറയുന്നത് വിശ്വാസം തന്നെയാണ്. വിശ്വാസമില്ലാതെ ഒരു ബന്ധവും വളരില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. നിങ്ങള് തമ്മിലുള്ള വെല്ലുവിളികള്ക്കിടയില് പോലും വിശ്വാസം നിലനില്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നു.
മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കുന്നു
മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചാണക്യ നീതിയില് ചാണക്യന് പ്രതിപാദിക്കുന്നു. പരസ്പരം പ്രേരണകളും ആഗ്രഹങ്ങളും തിരിച്ചറിയുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം. ഇത് ഒരു ബന്ധത്തില് ഉണ്ടാവാന് ഇടയുള്ള പ്രശ്നങ്ങളേയും സംഘര്ഷങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് പലപ്പോഴും ധാരണ പ്രശ്നങ്ങളിലേക്ക് എത്തുന്നതിന് മുന്പ് തന്നെ പരിഹരിക്കുന്നതിനും സാധിക്കുന്നു.
ആശയവിനിമയത്തിന്റെ മൂല്യം
ആശയവിനിമയത്തിന്റെ മൂല്യമാണ് അടുത്തൊരു കാര്യം. കൃത്യമായ ആശയവിനിമയം തെറ്റിദ്ധാരണകളെല്ലാം തന്നെ പരിഹരിക്കുന്നതിനും നിങ്ങള് തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സൗഹാര്ദ്ദമാണെങ്കിലും പ്രണയമാണെങ്കിലും ആ ബന്ധം നിലനില്ക്കുന്നതിന് സഹായിക്കുന്നു പരസ്പരമുള്ള തുറന്ന ആശയവിനിമയം. ഇത് ബന്ധങ്ങളില് സൗഹാര്ദ്ദം നിലനിര്ത്തുന്നതിനുള്ള ഒരു മാര്ഗമാണ്.
ക്ഷമയുടെ പങ്ക്
ചാണക്യനീതി ഊന്നിപ്പറയുന്ന മറ്റൊരു ഗുണമാണ് ക്ഷമ. ബന്ധങ്ങള് പലപ്പോഴും ഉയര്ച്ച താഴ്ചകള് നിറഞ്ഞതാണ്. മാത്രമല്ല പെട്ടെന്നുള്ള തീരുമാനങ്ങള് എടുക്കാതെ ക്ഷമയോടെ ആലോചിച്ച് ഏതൊരു കാര്യത്തിനും തീരുമാനം എടുക്കുന്നത് നല്ലതാണ്. കാരണം ഇത് ആവശ്യത്തിന് സമയം നല്കാന് പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു. ബന്ധത്തിന്റെ തീവ്രത വര്ദ്ധിപ്പിക്കുന്നതിന് അത് കാരണമാകുന്നു.
അസൂയ
പലപ്പോഴും ഒരു ബന്ധത്തില് പരസ്പരം അസൂയ തോന്നിത്തുടങ്ങിയാല് അത് ഉടനേ അവിടെ നിര്ത്തുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഈ വികാരങ്ങള് നിങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുകയും സംഘര്ഷങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ പ്രവണതകളെക്കുറിച്ച് ബോധവാന്മാരാകുന്നതിലൂടെ, ആരോഗ്യകരമായ ബന്ധത്തിന് അവിടെ കടിഞ്ഞാണിടേണ്ടി വരുന്നു.



Click it and Unblock the Notifications
