Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ചാണക്യനീതി: അമ്മയുടെ ഉദരത്തില്‍ വെച്ച് പഠിക്കുന്നത് ഈ ഗുണങ്ങള്‍, ജീവിതവിജയം തീര്‍ച്ച
പൗരാണിക ഭാരതത്തില്‍ ബി.സി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും നിയമജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്. പുരാതന ഇന്ത്യന്‍ രാഷ്ട്രീയ ഗ്രന്ഥമായ അര്‍ത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. കൗടില്യന്, വിഷ്ണുഗുപ്തന് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. ആദ്യത്തെ മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തനെ അധികാരത്തിലെത്താന്‍ സഹായിച്ചത് ചാണക്യന്റെ തന്ത്രങ്ങളായിരുന്നു. മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് ചാണക്യന്റെ തന്ത്രങ്ങളാണ്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന് തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യനീതി. നിങ്ങള്‍ വിശദമായി ഇത് നോക്കുകയാണെങ്കില്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന ധാരാളം പാഠങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാം.

ചാണക്യനീതിയിലെ പാഠങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ജീവിതത്തില്‍ ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്ന ഒരു വ്യക്തി വിജയം കൈവരിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു കുട്ടി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പഠിക്കുന്ന നാല് ഗുണങ്ങളുണ്ട്. ഈ ഗുണങ്ങളുള്ള കുട്ടികള്‍ ഭാവിയില്‍ തീര്‍ച്ചയായും വിജയിക്കും. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ ഒരു കുട്ടിക്ക് കിട്ടുന്ന അത്തരം ഗുണങ്ങള്‍ ഇവയാണ്.
ദാനം
മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ദാനം ചെയ്യാനുള്ള പ്രവണത കുട്ടി പഠിക്കുന്നുവെന്ന് ആചാര്യ ചാണക്യന് ചാണക്യനീതിയുടെ പതിനൊന്നാം അധ്യായത്തിലെ ആദ്യ ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു മനുഷ്യനും താന്‍ ആഗ്രഹിച്ചാലും ജനിച്ച ശേഷം ഈ ദാനധര്‍മ്മം പഠിക്കാന്‍ കഴിയില്ല. മാതാപിതാക്കള്‍ക്ക് ദാനം ചെയ്യാനുള്ള പ്രവണതയുണ്ടെങ്കില്‍ കുട്ടികളും അങ്ങനെ തന്നെയാകും. അവര്‍ വളര്‍ന്നുവരുമ്പോള്‍ ദാനധര്മ്മികളായി മാറും.
മൃദുഭാഷി
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ മൂല്യങ്ങള്‍ സ്വന്തമാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ മാതാപിതാക്കള്‍ നല്ല രീതിയില്‍ മധുരമായി സംസാരിക്കുന്നവരാണെങ്കില്, ഈ ഗുണം കുട്ടികള്‍ക്കും സ്വയമേവ വരുന്നു. അമ്മയുടെ ഉദരത്തില്‍ വെച്ചാണ് കുട്ടികള്‍ ഈ ഗുണങ്ങള്‍ പഠിക്കുന്നത്. ജ്യോതിഷ പ്രകാരം, ജാതകത്തില്‍ ബുധന്‍ ബലവാനാണെങ്കില്‍ ആ വ്യക്തി മൃദുഭാഷി ആയി മാറുന്നു.
ക്ഷമ
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചാണ് ഒരാള്‍ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും കല പഠിക്കുന്നത്. കുട്ടിക്കാലം മുതല്‍ ക്ഷമയുള്ള ഒരു കുട്ടി ജീവിതത്തില്‍ വിജയിക്കുന്ന ഒരു വ്യക്തിയായി മാറുന്നു. അത്തരം ആളുകള്‍ അവരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും എളുപ്പത്തില്‍ മറികടക്കുന്നു. ഒരാള്‍ക്ക് ജനിച്ചതിനുശേഷം ഈ ഗുണം അവന് ആഗ്രഹിച്ചാലും പഠിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
ശരിയും തെറ്റും
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, ഒരു കുട്ടി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ശരിയും തെറ്റും സംബന്ധിച്ച അറിവ് പഠിക്കുന്നു. മാതാപിതാക്കളുടെ മൂല്യങ്ങള്‍ കുട്ടിയിലും കടന്നുവരുന്നു. അതുകൊണ്ടാണ് ജനിച്ചതിന് ശേഷം ഒരു മനുഷ്യനും ആഗ്രഹിച്ചാലും ഈ മൂല്യങ്ങള്‍ പഠിക്കാന്‍ കഴിയാത്തത്.



Click it and Unblock the Notifications