Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചങ്ക് പറിച്ചുകൊടുക്കുന്ന ഭര്‍ത്താവിനോടും ഭാര്യ വെളിപ്പെടുത്തില്ല ഈ ഏഴ് രഹസ്യങ്ങള്‍
ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ ബന്ധം വിശ്വാസത്തില്‍ അടിയുറച്ചതാണ്. സത്യസന്ധത, വിശ്വസ്തത, സുതാര്യത എന്നിവയിലൂടെയാണ് ഓരോ ദാമ്പത്യവും കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുന്നത്. പങ്കാളികള്‍ അന്യോന്യം എല്ലാ കാര്യങ്ങളും പങ്കുവെക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും പ്രായോഗിക ജീവിതത്തില്‍ അത് നടക്കാറില്ല എന്നതാണ് സത്യം.

ഭാരതീയാചാര്യനും പണ്ഡിതനുമായ ചാണക്യനും ഇക്കാര്യം അടിവരയിടുന്നുണ്ട്. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോട് ഒരിക്കലും വെളിപ്പെടുത്താത്ത 7 രഹസ്യങ്ങളെ കുറിച്ച് ചാണക്യനീതിയില്‍ ചാണക്യന് വിശദീകരിക്കുന്നുണ്ട്. രഹസ്യങ്ങള്‍ എന്നതുകൊണ്ട് അവ മോശം കാര്യങ്ങള്‍ തന്നെയായിരിക്കണമെന്നില്ല. മാത്രമല്ല, ഈ രഹസ്യങ്ങള്‍ ദാമ്പത്യത്തെ കൂടുതല്‍ ദൃഢമാക്കുകയാണ് ചെയ്യുക. അവ ഏതെല്ലാമാണെന്ന് നോക്കാം.
രഹസ്യ ഇഷ്ടം
പല സ്ത്രീകള്‍ക്കും വിവാഹത്തിന് മുമ്പും ശേഷവും ചില ഇഷ്ടങ്ങള്‍ തോന്നാറുണ്ട്. അത് ആഴത്തിലുള്ളത് ആകണമെന്നില്ല. വിവാഹിതരായ സ്ത്രീകള്‍ ആണെങ്കില്‍ മറ്റൊരു പുരുഷനോട് തോന്നുന്ന ആ ഇഷ്ടം വളരെ രഹസ്യമായി മനസ്സില്‍ വെക്കും. അത് ആരോടും പങ്കുവെക്കാതിരിക്കാന്‍ അവള് ശ്രമിക്കും. പ്രത്യേകിച്ച് ഭര്‍ത്താവിനോട്. കാരണം അത് ഭര്‍ത്താവിന് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന ബോധ്യം അവര്‍ക്ക് ഉണ്ടായിരിക്കും.
വിസമ്മതം
വിവാഹശേഷം ഭാര്യാഭര്ത്താക്കന്മാര് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം ഒന്നിച്ചാണ് എടുക്കേണ്ടത്. രണ്ടുപേരും ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് വേണം തീരുമാനങ്ങള്‍ എടുക്കാന്‍. എന്നാല്‍ ചിലപ്പോഴെല്ലാം സ്ത്രീകള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ സമ്മതക്കുറവ് മൂടിവെക്കേണ്ടതായി വരാറുണ്ട്. ഭര്‍ത്താവിന് അത് ഇഷ്ടപ്പെടാതിരിക്കുമെന്ന ചിന്ത കൊണ്ടോ അല്ലെങ്കില്‍ അവളുടെ അഭിപ്രായത്തിന് അവിടെ പ്രാധാന്യം ഇല്ലാതെ വരുന്നത് കൊണ്ടുമാണിത്. തന്റെ സമ്മതമില്ലായ്മ കൊണ്ട് ഒരു പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഭാര്യ പലപ്പോഴും തന്റെ അഭിപ്രായം ഉള്ളില്‍ തന്നെ വെക്കും.
ശാരീരികമായ ആഗ്രഹങ്ങള്‍
ശാരീരികമായ ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങളും സംതൃപ്തിയും മിക്ക ഭാര്യമാരും ഉള്ളിലൊതുക്കും. ചിലപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ കള്ളം പറഞ്ഞുവെന്നും വരും.
സമ്പാദ്യം
സമ്പാദ്യത്തില്‍ പുരുഷന്മാരേക്കാള് ഒരു പടി മുമ്പിലാണ് സ്ത്രീകള്‍. എങ്ങനെയെങ്കിലും മിച്ചം വെച്ച് കുറച്ച് പണം സമ്പാദിക്കാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ അക്കാര്യം പലപ്പോഴും അവര്‍ ഭര്‍ത്താവില്‍ നിന്നും രഹസ്യമായി വെക്കും. എന്നാല്‍ ഒരു അടിയന്തരാവസ്ഥയില്‍ ഭാര്യയുടെ ഈ സമ്പാദ്യം കുടുംബത്തിന് ഉപകാരപ്പെടും.
ശാരീരികമായ പ്രശ്നങ്ങള്‍
സാരമായ ആരോഗ്യപ്രശ്നങ്ങള്‍ അല്ലാതെ ശരീരത്തിലെ ചില പ്രശ്നങ്ങളും അസ്വസ്ഥതകളും സ്ത്രീകള്‍ ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും മറച്ചുപിടിക്കാറുണ്ട്. അക്കാരണങ്ങള്‍ കൊണ്ട് ഭര്‍ത്താവിന് തന്നോട് ഇഷ്ടക്കുറവ് ഉണ്ടാകുമോ എന്ന ഭയം ചിലര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്.
വികാരങ്ങള്‍
തന്റെ വികാരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളുമെല്ലാം ബാക്കിയുള്ള മുഴുവന്‍ ആളുകളുമായി പങ്കുവെച്ചാലും ഭര്‍ത്താവിനോട് ഭാര്യമാര്‍ അക്കാര്യങ്ങള്‍ പറയില്ല. അല്ലാതെ തന്നെ അവര്‍ അത് അറിയണമെന്നാണ് ഭാര്യമാര്‍ ആഗ്രഹിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
