Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
Chanakya Niti: വരാനിരിക്കുന്നത് മോശം സമയം, 5 സൂചനകള്‍ ചാണക്യന് പറയുന്നു
ചാണക്യന്റെ നീതി ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. പലപ്പോഴും പല കാര്യങ്ങളും ഇന്നത്തെ കാലത്ത് പാലിച്ച് പോരുന്നതില്‍ ചാണക്യന്റെ നീതി ശാസ്ത്രം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ചാണക്യന്റെ നൈതികതയും ജീവിതത്തെക്കുറിച്ചുള്ള വീക്ഷണവും എല്ലാം നീതി ശാസ്ത്രത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദാമ്പത്യം , കുടുംബം, സാമ്പത്തികം, ജോലി എന്നിവയെക്കുറിച്ചെല്ലാം തന്നെ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വിവരിക്കുന്നു.
അതില്‍ പറയുന്ന എല്ലാ നിയമങ്ങളും പാലിച്ചാല്‍ ഒരു വ്യക്തിക്ക് മികച്ച രീതിയില്‍ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. അറിവില്ലായ്മയെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഇത് വഴി സാധിക്കും. ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതിനെ മുന്‍കൂട്ടി കാണിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

തുളസിച്ചെടി വാടുന്നു
തുളസിച്ചെടിക്ക് വളരെയധികം പ്രാധാന്യമാണ് നമുക്കുള്ളത്. പലപ്പോഴും വളരെയധികം പവിത്രമായ ഒരു ചെടിയായാണ് ഇതിനെ കണക്കാക്കുന്നത്. തുളസി ചെടി വീട്ടില്‍ നട്ടു പിടിപ്പിച്ചാല്‍ അത് പലപ്പോഴും സന്തോഷവും സമാധാനവും കൊണ്ട് വരും എന്നാണ് പറയുന്നത്. എന്നാല്‍ ചാണക്യന്റെ നീതി ശാസ്ത്രം അനുസരിച്ച് തുളസി ചെടി വാടുകയാണെങ്കില് അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് എന്തോ ആപത്ത് വരാനിരിക്കുന്നു എന്നതാണ്. കാരണം വിഷ്ണുവിന് പ്രിയപ്പെട്ടതാണ് ഈ ചെടി. ഇത് ഭാവിയില്‍ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്.
കുടുംബ കലഹം
കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരിക്കുന്ന സമയം പെട്ടെന്ന് സംഘര്‍ഷമുണ്ടാവുകയും അത് നിസ്സാര പ്രശ്നത്തില്‍ നിന്ന് അനാവശ്യമായ തര്‍ക്കങ്ങളും പ്രതിസന്ധിയും ഉണ്ടാക്കുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധിക്കുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. അത് കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇവര്‍ നേരിടേണ്ടി വരും. കൂടാതെ വാസ്തു സംബന്ധമായ പ്രശ്നങ്ങളും ഗ്രഹദോഷവും എല്ലാം ഇതിന്റെ കാരണമാകാം.
ചില്ലുപാത്രങ്ങള്‍ പൊട്ടുന്നത്
ചില്ലു പാത്രങ്ങള്‍ പൊട്ടുന്നത് നിങ്ങളുടെ കുടുംബത്തില്‍ ദാരിദ്ര്യവും വഴക്കും വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം. ഇത് തന്നെയാണ് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നതും. അതുകൊണ്ട് തന്നെ വീട്ടില്‍ അനാവശ്യമായി അശ്രദ്ധയോടെ ഇത്തരം ചില്ലുപാത്രങ്ങള്‍ , കണ്ണാടി എന്നിവ കൈകാര്യം ചെയ്യരുത്.ഇത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നാണ് ചാണക്യന് പറയുന്നത്.
പ്രാര്ത്ഥനയില്ലാത്തത്
വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കൊളുത്തുന്നതോ പ്രാര്‍ത്ഥനയെ ഇല്ലാതിരിക്കുന്നത് പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജത്തിന് കാരണമാകുന്നു. രാവിലേയും വൈകുന്നേരവും പ്രാര്‍ത്ഥിക്കുന്ന വീടുകളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിലനില്ക്കുന്നു. എന്നാല്‍ വീട്ടില്‍ ആരാധന കുറയുന്ന സമയം സന്തോഷവും ഐശ്വര്യവും ഇല്ലാതാവുന്നു . കൂടാതെ വീട്ടില്‍ എപ്പോഴും വഴക്കുകളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന അവസ്ഥയും ഉണ്ടാവുന്നു.
പ്രായമുള്ളവരെ ബഹുമാനിക്കാത്തത്
നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ളപ്പോഴാണ് ഇത്തരം തോന്നല്‍ പലരിലും ഉണ്ടാവുന്നത് എന്നാണ് ചാണക്യന് പറയുന്നത്. കാരണം മുതിര്‍ന്നവരെ ബഹുമാനിക്കാതിരിക്കുന്നത് വഴി ആ കുടുംബത്തില്‍ താമസിക്കുന്ന മറ്റ് അംഗങ്ങള്‍ ഒരിക്കലും ഗതി പിടിക്കില്ല. സാമ്പത്തിക പ്രതിസന്ധിയും അവരെ ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം എന്നാണ് ചാണക്യന് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications