Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
3 ശീലങ്ങളുള്ള ചെറുപ്പക്കാരെങ്കില്‍ ഇവര്‍ രക്ഷപ്പെടില്ല: ചാണക്യന് പറയുന്നത്
ചാണക്യന്റെ നീതി ശാസ്ത്രം വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. സാമ്പത്തികം, കുടുംബം, പ്രണയം, ജോലി, കരിയര്‍ എന്നിവയെക്കുറിച്ചെല്ലാം ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നു. ചാണക്യന്റെ കാഴ്ചപ്പാടില്‍ ഒരു സമൂഹത്തിന്റെ സ്വത്ത് എന്ന് പറയുന്നത് എപ്പോഴും ചെറുപ്പക്കാരാണ്. എന്നാല്‍ അവരിലുണ്ടാവുന്ന മൂന്ന് ശീലങ്ങള്‍ അവരുടെ ജീവിതത്തേയും സമൂഹത്തേയും നശിപ്പിക്കും എന്നാണ് ചാണക്യന് പറയുന്നത്. തന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇവര്‍ േേതാറ്റു പോവുന്നതും അതുകൊണ്ട് തന്നെയാണ് എന്നാണ് ചാണക്യന് പറയുന്നതും.
ലക്ഷ്യബോധത്തോടെ മുന്നോട്ട് നീങ്ങാത്ത യുവതലമുറയെങ്കില് ചില കാര്യങ്ങള്‍ അവരെ വഴി തെറ്റിക്കും എന്നാണ് ചാണക്യന് പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്നും അറിയേണ്ടത് എന്തൊക്കെയെന്നും എന്നത് നിസ്സാരമല്ല. ചാണക്യന് പറയുന്നത് പ്രകാരം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടത് അല്ലെങ്കില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്നും അവയെ എപ്രകാരം കൈകാര്യം ചെയ്യണം എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മടി ഒഴിവാക്കുക
ഒരു കാരണവശാലും ചെറുപ്പക്കാരില്‍ മടി പാടില്ല. അത് ഒഴിവാക്കണം എന്നാണ് ചാണക്യന് പറയുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാത്രമല്ല അതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു എന്നാണ് പറയുന്നത്. മടിയുള്ള ഒരു വ്യക്തിക്ക് ഒരു കാര്യത്തിലും ഒരു കാലത്തും വിജയിക്കാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല മടിയന്മാര് വെറുതേ സമയം പാഴാക്കുകയും അത് മറ്റുള്ളവരെ കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇവര്‍ക്ക് പലപ്പോഴും കാലതാമസം നേരിടുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന പല പരാജയങ്ങള്‍ക്കും പിന്നില്‍ പലപ്പോഴും ഇവരുടെ മടി തന്നെയാണ് എന്നതാണ് സത്യം. യുവാക്കള്‍ ചിട്ടയായതും അച്ചടക്കത്തോടേയും ഉള്ള ഒരു ജീവിതവുമായി മുന്നോട്ട് പോവുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. മടിയുമായി മുന്നോട്ട് പോവുന്നവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കുകയില്ല.
ലഹരി വസ്തുക്കളുടെ ഉപയോഗം
ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതം നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ലഹരി വസ്തുക്കളുടെ ഉപയോഗം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതം എങ്ങോട്ട് പോവുന്നു, എപ്രകാരം പോവുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷനേടുന്നതിന് എപ്പോഴും ശ്രമിക്കണം. ഭാവിയും വര്‍ത്തമാനവും എല്ലാം നിങ്ങളുടെ ലഹരിയില്‍ പലപ്പോഴും മുങ്ങിപ്പോവുന്നു. ലഹരി ഉപയോഗം പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്നിട്ടിറങ്ങണം. എന്നാല്‍ മാത്രമേ കുടുംബും സമൂഹവും എല്ലാം രക്ഷപ്പെടുകയുള്ളൂ. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തോടൊപ്പം നിങ്ങളോട് ചേര്‍ന്ന് നില്ക്കുന്നവരുടെ ജീവിതവും നശിക്കും.

തെറ്റായ കൂട്ടുകെട്ടുകള്‍
പലപ്പോഴും പ്രായത്തിന്റെ പക്വതക്കുറവ് നിങ്ങളുടെ ജീവിതത്തില്‍ തെറ്റായ കൂട്ടുകെട്ടുകളിലെത്തിപ്പെടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചാണക്യ നീതി പ്രകാരം നിങ്ങളുടെ ജീവിതം മാറി മറിയുന്നതിന് കാരണമാകുന്നത് ഇത്തരത്തിലുള്ള തെറ്റായ കൂട്ടുകെട്ടുകളാണ്. ഇത് നിങ്ങളെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തിക്കുന്നു. ഇത്തരം ബന്ധങ്ങള്‍ ഒഴിവാക്കി മുന്നേറുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം. നല്ല കൂട്ടുകെട്ടുകൡ മാത്രം ജീവിതം കരു പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക. ചീത്ത കൂട്ടുകെട്ടുകള്‍ ആ വ്യക്തിയെ മാത്രമല്ല ആ വ്യക്തിയുടെ ജീവിതത്തെ മൊത്തത്തില്‍ ബാധിക്കുന്നു. പലപ്പോഴും കൂടുതല്‍ വെല്ലുവിളികളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇത് മൂലം ഉണ്ടാവും എന്നാണ് ചാണക്യന് പറയുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളും ചെറുപ്പക്കാര്‍ എപ്പോഴും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
