Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ലക്ഷ്മീദേവി വീട്ടിലെത്തും, സമ്പത്ത് വര്‍ദ്ധിക്കും; ചൈത്ര നവരാത്രി പൂജയില്‍ ഈ വാസ്തു നിര്‍ദേശം
ഈ വര്‍ഷത്തെ ചൈത്ര നവരാത്രി മാര്‍ച്ച് 22 ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും ദുര്‍ഗാ ദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ആരാധനയില്‍ വാസ്തുവിനും പ്രത്യേക സ്ഥാനമുണ്ട്. ചൈത്ര നവരാത്രിയിലെ ഒമ്പത് ദിവസവും വാസ്തു തത്വങ്ങള്‍ മനസ്സില്‍ കരുതി പൂജിക്കുകയും അതുപോലെ പൂജാമുറി ഒരുക്കുകയും ചെയ്താല്‍, പുണ്യം വേഗത്തില്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും ചെയ്യുന്നു.
ഈ വാസ്തു നിയമങ്ങള്‍ പാലിക്കുന്നതിലൂടെ വീടിന്റെ വാസ്തുദോഷങ്ങള്‍ മാറുകയും വീട്ടില്‍ ഐശ്വര്യം കുടികൊള്ളുകയും ചെയ്യുന്നു. നവരാത്രിക്കാലത്ത് ദേവിയെ പൂര്‍ണ മനസ്സോടെ ആരാധിക്കുന്നതിലൂടെ ദോഷശക്തികള്‍ വീട്ടില്‍ നിന്ന് അകന്നുപോകുമെന്നാണ് വിശ്വാസം. ചൈത്ര നവരാത്രി ആരാധനയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങള്‍ ഇതാ.

ഈ ദിശയില്‍ കലശം സ്ഥാപിക്കുക
ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം, വീടിന്റെ പ്രധാന വാതിലിന്റെ ഇരുവശത്തും, ചുണ്ണാമ്പും മഞ്ഞളും ഉപയോഗിച്ച് സ്വസ്തിക ചിഹ്നം വരയ്ക്കുക. ഇതോടൊപ്പം വടക്കുകിഴക്കേ മൂലയില്‍ ദേവിയുടെ പ്രതിമയോ ചിത്രമോ ഉള്ള കലശം സ്ഥാപിക്കുക. ദേവസ്ഥാനം എന്നാണ് ഈ ദിക്കിനെ വിശേഷിപ്പിക്കുന്നത്. ഈ ദിശയില്‍ കലശവും ചിത്രവും സ്ഥാപിക്കുന്നതിലൂടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയുടെ പ്രഭാവം വര്‍ദ്ധിക്കുകയും മനസ്സ് ആരാധനയില്‍ മുഴുകുകയും ചെയ്യുന്നു.

ഈ ദിശയില്‍ വിളക്ക് വയ്ക്കുക
ദേവിയെ ആരാധിക്കുന്നതിന് മുമ്പ്, പൂജാമുറി വൃത്തിയായി സൂക്ഷിക്കുകയും അതില്‍ ഗംഗാജലം തളിക്കുകയും ചെയ്യുക. വിളക്ക് കത്തിക്കുന്നുവെങ്കില്‍, ആ വിളക്ക് തെക്കുകിഴക്ക് കോണില്‍ വയ്ക്കുക. ഈ ദിശ അഗ്നിയെ പ്രതിനിധീകരിക്കുന്നു. ഈ ദിശയില്‍ കെടാത്ത വിളക്ക് കൊളുത്തിയാല്‍ ശത്രുക്കളുടെ മേല്‍ വിജയം നേടാനാവുകയും സന്തോഷവും ഐശ്വര്യവും വീട്ടില്‍ കുടികൊള്ളുകയും ചെയ്യും.

ദേവീവിഗ്രഹം
ദേവിയുടെ വിഗ്രഹവും കലശവും സ്ഥാപിക്കുന്നതിന് ചന്ദനത്തടി ഉപയോഗിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്രത്തില്‍ ചന്ദനം പോസിറ്റീവ് എനര്‍ജിയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. ചന്ദനത്തടി ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് മറ്റേതെങ്കിലും മരത്തടിയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അതിനു മുകളില്‍ ഒരു ചുവന്ന തുണി വിരിച്ചിരിക്കണം.

ആരതി വിളക്ക്
നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില്‍ ദേവിയെ ആരാധിക്കുന്നതിന് മുമ്പ് നെയ്യ്വിളക്ക് കത്തിക്കുക, അതിനുശേഷം മാത്രമേ പൂജ പരിപാടി ആരംഭിക്കൂ. ഏകശിലാ വിളക്ക് കത്തിക്കുകയാണെങ്കില്‍,അതില്‍ നെയ്യ് ഉപയോഗിക്കാം. നെയ്യ് ലഭ്യമല്ലെങ്കില്‍ കടുകോ എള്ളെണ്ണയോ ഉപയോഗിക്കാം. നവരാത്രിയുടെ ഒമ്പത് ദിവസം നെയ്യ് വിളക്ക് ദേവിയുടെ വലതുവശത്തും എണ്ണവിളക്കാണെങ്കില് ഇടതുവശത്തും വെക്കുക. ഇത് ചെയ്യുന്നതിലൂടെ വീട്ടില്‍ ഐശ്വര്യം വരികയും ദേവിയുടെ കൃപ നിലനില്ക്കുകയും ചെയ്യും.

പൂജ ചെയ്യുമ്പോള്‍ മുഖം ഈ ദിശയില്‍
നവരാത്രി പൂജ ചെയ്യുമ്പോള്‍ വ്യക്തിയുടെ മുഖം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം. ഈ ദിശ ശക്തിയുടെയും ധീരതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ രീതിയില്‍ ദേവിയെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു.

ഈ നിറം ഉപയോഗിക്കരുത്
നവരാത്രി കാലത്ത് ദേവീ വിഗ്രഹം വച്ച പൂജാമുറി അലങ്കരിക്കാന്‍ ചുവന്ന നിറത്തിലുള്ള പൂക്കള്‍ ഉപയോഗിക്കണം. വാസ്തുവില്‍, ചുവപ്പ് നിറം ശക്തിയുടെയും ശക്തിയുടെയും പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്നു. ചുവന്ന പൂക്കളോടൊപ്പം ചുവന്ന തുണി, ചന്ദനം മുതലായവയും ഉപയോഗിക്കണം. ദേവിയെ ആരാധിക്കുമ്പോള്‍, കറുപ്പ് നിറം ഉപയോഗിക്കരുത്. ദുര്‍ഗാ ആരാധനയില്‍ കറുപ്പ് ഉപയോഗിക്കാറില്ല, കാരണം ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

ദേവിയുടെ പാദങ്ങള്‍
നവരാത്രി കാലത്ത് വീടിന്റെ പ്രധാന വാതിലില്‍ കുങ്കുമം കൊണ്ട് ദേവിയുടെ പാദങ്ങള്‍ വരച്ചുവയ്ക്കണം. ദേവിയുടെ ഈ പാദങ്ങള്‍ വീടിനുള്ളില്‍ വരുന്നതരത്തിലായിരിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ദേവിയുടെ അനുഗ്രഹം നിങ്ങളില്‍ നിലനില്ക്കും. അഷ്ടമി, നവമി നാളുകളില്‍ ഈ പാദങ്ങള്‍ വീടിന്റെ വാതില്ക്കല് വയ്ക്കണം. ഇത് ചെയ്യുന്നതിലൂടെ വീട്ടില്‍ ലക്ഷ്മീ ദേവി വസിക്കുകയും സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കന്യാപൂജ
നവരാത്രിയുടെ ഒമ്പതാം ദിവസം പെണ്‍കുട്ടികള്‍ക്ക് ദക്ഷിണ നല്കി ദേവിയെ പ്രീതിപ്പെടുത്തുക. ഇത് വീടിന്റെ വാസ്തുദോഷങ്ങള്‍ നീക്കി വീട്ടില്‍ സന്തോഷം കൊണ്ടുവരുമെന്നാണ് വിശ്വാസം. തെക്ക്-കിഴക്ക് ദിശയില്‍ മാത്രമേ അഖണ്ഡജ്യോതി സ്ഥാപിക്കാവൂ. വാസ്തു ശാസ്ത്ര പ്രകാരം കുടുംബാംഗങ്ങളുടെ ആരോഗ്യം ഇതിലൂടെ മെച്ചപ്പെടുന്നു. അവര്‍ക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കുന്നു.



Click it and Unblock the Notifications
