Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കരുത്: കേന്ദ്രം സുപ്രീംകോടതിയില്‍: നിയമവിധേയം ഈ രാജ്യങ്ങളില്‍
സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നതിനെ എതിര്‍ത്താണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ പാരമ്പര്യത്തിന് എതിരും ഭാര്യാഭര്തൃസങ്കല്പ്പവുമായി ചേര്‍ന്ന് പോവാത്തതുമാണ് സ്വവര്‍ഗ്ഗ വിവാഹമെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

എന്നാല്‍ ഇത് സംബന്ധിച്ച് നല്കിയ ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നതിനെക്കുറിച്ച് ആദ്യം പരിശോധിക്കണം എന്നതും അതിന് ശേഷം മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് സത്യം. രാജ്യത്തെ മതവിഭാഗങ്ങളുടെ അഭിപ്രായം പരിഗണിച്ച ശേഷം മാത്രമേ ഈ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയല്ല ഇതില്‍ തീരുമാനം എടുക്കേണ്ടത് എന്നും നിയമനിര്‍മ്മാണ സഭകള്‍ ആണെന്നും കേന്ദ്രം സുപ്രീം കോടതിയോട് വ്യക്തമാക്കി. എന്നാല്‍ ഇത് രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമായി പരിഗണിക്കാന്‍ ആവില്ല. രാജ്യത്തെ ഒരു വിഭാഗം വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയ ചില രാജ്യങ്ങളുണ്ട്. അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
Most read: നിങ്ങളുടെ പ്രണയം നീണ്ട് നില്‍ക്കുമോ: പക്വതയുള്ള പങ്കാളിയെ തിരിച്ചറിയാം
ഏതൊക്കെ രാജ്യങ്ങളില്‍ അനുവാദം
സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുതയുള്ള രാജ്യങ്ങളും നമ്മുടെ ലോകത്തുണ്ട്. 32 രാജ്യങ്ങളിലാണ് സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി വന്നിട്ടുള്ളത്. അമേരിക്ക, കാനഡ, അര്‍ജന്റീന, ഓസ്ട്രേലിയ, ബെല്‍ജിയം, യുകെ, ഫ്രാന്‍സ്, ഇക്വഡോര്‍, ഡെന്മാര്ക്ക്, കോസ്റ്ററിക്ക, ജര്‍മ്മനി, അയര്‍ലന്‍ഡ്, മാള്‍ട്ട, മെക്സിക്കോ, സ്പെയിന്, ദക്ഷിണാഫ്രിക്ക തുടങ്ങി ഏകദേശം 32-ഓളം രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാണ്. അമേരിക്കയില്‍ സുപ്രീം കോടതി വിധിക്ക് മുന്നേ തന്നെ 36 സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതിയുണ്ട്. ഈ അടുത്ത കാലത്താണ് തായ്വാനില് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി ലഭിച്ചത്. 2019-ലായിരുന്നു ഇത്. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുതയുള്ള രാജ്യങ്ങൡ നിന്നുള്ള വ്യക്തികള്‍ക്ക് മാത്രമേ ഇവിടെ വിവാഹത്തിന് അനുമതിയുള്ളൂ.
പല രാജ്യങ്ങളിലും 2000-ത്തിന് ശേഷമാണ് ഇത്തരം ഒരു നിയമം നിലവില്‍ വന്നത്. ജനകീയ വോട്ടിംങിലൂടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയ രാജ്യമാണ് അയര്‍ലന്റ്. മാള്‍ട്ടയില്‍ സ്വവര്‍ഗ്ഗ വിവാഹിതരായ ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള നിയമവും കൊണ്ട് വന്നിട്ടുണ്ട്. പല രാജ്യങ്ങളിലും വിവാഹത്തോടൊപ്പം തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനുള്ള നിയമവും പാസ്സാക്കിയിട്ടുണ്ട്. 2013-ലാണ് ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി ലഭിച്ചത്. കാനഡയില്‍ 2005-ലാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമായി മാറിയത്. ഇത് കൂടാതേയും നിരവധി രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.



Click it and Unblock the Notifications
