Latest Updates
-
ഇന്ന് ബുധാദിത്യ യോഗമുണ്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ വിശ്വസിക്കും മുൻപ് ഇത് അറിയുക -
നവംബർ 25-ലെ ധൻ-രാജ്യോഗം: സത്യമെന്ത്? ആപ്പുകളെ വിശ്വസിച്ച് പണം കളയരുത്, അറിയേണ്ടതെല്ലാം -
നവംബർ 25 രാശിഫലം: ഇന്ന് നിങ്ങളുടെ ഭാഗ്യദിനമാണോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
വീട്ടിൽ ഉപ്പ് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! നെഗറ്റീവ് ഊർജ്ജം നീക്കാൻ ഉപ്പ് വാസ്തു ഇങ്ങനെ പരീക്ഷിക്കാം -
ഇന്ന് സിദ്ധയോഗം ഉണ്ടോ? സമയം കൃത്യമായി അറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഇന്ന് രാത്രി ഗജകേസരി യോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ-വിടൽ യോഗം: 2026 നവംബർ 25-ലെ കേരളത്തിലെ കൃത്യമായ സമയക്രമം അറിയാം -
ശുക്രൻ വിശാഖം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ബുധൻ വിശാഖം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിലിലും ബിസിനസ്സിലും വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 നവംബർ 25: ഇന്ന് സർവാർത്ഥ സിദ്ധി യോഗം; ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ പറ്റിയ സമയം ഇതാ
നിങ്ങളുടെ കൈരേഖകള്ക്ക് കരിയർ വിജയം പ്രവചിക്കാൻ കഴിയുമോ?
നിങ്ങളുടെ കരിയറിലെ വിജയം പ്രവചിക്കാന്‍ നിങ്ങളുടെ ഹസ്തരേഖകള്ക്ക് സാധിക്കുമോ എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നു, എന്നാല്‍ അതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്നത് പലപ്പോഴും അറിയുന്നില്ല. എന്നാല്‍ ജ്യോതിശാസ്ത്രപരമായി പറയുകയാണെങ്കില്‍ നിങ്ങളുടെ കൈകളിലെ ചില രേഖകള്‍ കരിയറിലെ വിജയ പരാജയങ്ങളെക്കുറിച്ച് പറയുന്നു എ്ന്നാണ് വിശ്വാസം. താളിയോലകളെക്കുറിച്ചുള്ള പഠനമായ ഹസ്തരേഖാശാസ്ത്രം പലരിലും കൗതുകമുണര്‍ത്തിയിട്ടുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, അത് രസകരമായ ചില പ്രവചനങ്ങളെക്കുറിച്ച് പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
ഹൃദയരേഖ
ഹൃദയരേഖ നിങ്ങളുടെ കൈകളില്‍ തിരശ്ചീനമായി കടന്നുപോകുന്ന രേഖയാണ്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കുന്ന ഒരു രേഖയായത് കൊണ്ട്തന്നെ ഇത് പല മാറ്റങ്ങളെക്കുറിച്ചും പറയുന്നു. ഇത് നിങ്ങളുടെ വൈകാരിക സ്ഥിരതയെയും ബന്ധങ്ങളെയും സൂചിപ്പിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശക്തമായ ഒരു ഹൃദയരേഖ നല്ല വ്യക്തിത്വ കഴിവുകള്‍ നിര്‍ദ്ദേശിച്ചേക്കാം, അത് ഏത് കരിയറിലും വിലപ്പെട്ടതാണ്. ഇവര്‍ ഏത് കരിയറിലും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും വിജയവും ഇത് വഴി നേടുന്നതിന് സാധിക്കുന്നു.

വിധിരേഖ
വിധിരേഖ പ്രകാരം നിങ്ങള്‍ക്ക് പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ കൈകളുടെ മധ്യഭാഗത്ത് തിരശ്ചീനമായി കടന്നുപോകുന്ന രേഖയാണ്. ഇത് ബുദ്ധിശക്തിയുമായും തീരുമാനമെടുക്കാനുള്ള കഴിവുമായും ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തവും നീണ്ടതുമായ രേഖയെങ്കില്‍ ഇത് ശക്തമായ കരിയറിലെ കഴിവുകളെ സൂചിപ്പിക്കാം, ഇത് ഗവേഷണത്തിലോ മാനേജ്മെന്റിലോ ഉള്ള കരിയറിന് പ്രയോജനകരമാണ്. ഇവര്‍ ഒരിക്കലും തോറ്റു പോവുകയില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ജീവിത രേഖ
തള്ളവിരലിന്റെ ചുവട്ടിലായാണ് ജീവിത രേഖ തെളിയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലാണ് മാറ്റങ്ങള്‍ നല്‍കുന്നത്. പലപ്പോഴും നിങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ഇത് നിങ്ങളുടെ കരിയറിലെ വിജയത്തെ സൂചിപ്പിക്കുന്നു. ചൈതന്യവും ഊര്‍ജ്ജ നിലയുമാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ ഒരു ആഴത്തിലുള്ള ലൈഫ് ലൈന്‍ ശക്തമായ തൊഴില്‍ നൈതികതയും കരിയര്‍ വളര്‍ച്ചയും സൂചിപ്പിക്കുന്നു.
വിധി രേഖ
വിധി രേഖ കൈകളുടെ അടിയില്‍ നിന്ന് നടുവിരലിലേക്ക് ലംബമായി പോകുന്നു. ഇത് കരിയര്‍ പാതകളെയും നേട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. കൂടാതെ ഒരു പ്രധാന വിധി രേഖ ശ്രദ്ധാകേന്ദ്രവും നിശ്ചയദാര്‍ഢ്യവുമുള്ള വ്യക്തിയെ സൂചിപ്പിക്കാം.
രേഖകള്‍ തമ്മില്‍ സംയോജിപ്പിക്കുന്നു
ഈ വരികള്‍ എങ്ങനെ യോജിച്ച് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് അറിയാവുന്നതാണ്. അതിനായി ഒരു ആഴത്തിലുള്ള ലൈഫ് ലൈനുമായി സംയോജിപ്പിച്ച് ശക്തമായ ബുദ്ധിരേഖയുമായി മാറുകയാണെങ്കില്‍ നിങ്ങള്‍ ഒരു കഠിനാധ്വാനിയായി മാറും എന്നാണ് പറയുന്നത്. ഹസ്തരേഖാശാസ്ത്രം കൗതുകകരമാകുമെങ്കിലും, കരിയര്‍ വിജയം വിദ്യാഭ്യാസം, അനുഭവം, വ്യക്തിഗത പരിശ്രമം എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications
