Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Budget 2024: കേന്ദ്ര ബജറ്റും ഹല്‍വയും തമ്മിലെന്ത്, ബജറ്റിന് മുന്നോടിയായുള്ള ഹല്‍വ തയ്യാറാക്കലിന്റെ ചരിത്രം
ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സുപ്രധാനമാണ് അവരുടെ ബജറ്റ്. ഓരോ വര്‍ഷവും വളരെയധികം ജാഗ്രതയോടെ ധനമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ധനമന്ത്രാലയം തയ്യാറാക്കുന്ന പ്രധാനപ്പെട്ട രേഖയാണ് ബജറ്റ്. പക്ഷേ ബജറ്റിന് മുമ്പായി ധനമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ചടങ്ങുണ്ട്, ഹല്‍വ സെറിമണി അല്ലെങ്കില്‍ ഹല്വയുണ്ടാക്കല് ചടങ്ങ്.

പ്രസിദ്ധമായ ഹല്വയുണ്ടാക്കല്
ബജറ്റവതരണത്തിന് മുമ്പായുള്ള ആദ്യ ചടങ്ങെന്ന് വേണമെങ്കില്‍ ഹല്വയുണ്ടാക്കല് ചടങ്ങിനെ വിളിക്കാം. ബജറ്റിന് 9-010 ദിവസം മുമ്പ് നടക്കുന്ന ഈ ചടങ്ങ് പുതിയതൊന്നുമല്ല. ഇത് കക്ഷി-രാഷ്ട്രീയ ഭേദമന്യേ കൈമാറിവന്ന ഒരു പരമ്പരാഗത ചടങ്ങാണ്.
ബജറ്റ് തയ്യാറാക്കലിന്റെ ഭാഗമായിട്ടുള്ള ധനമന്ത്രാലയ ജീവനക്കാര്‍ക്ക് വേണ്ടി ധനമന്ത്രി സംഘടിപ്പിക്കുന്ന ചടങ്ങാണിത്. ഡെല്‍ഹിയില്‍ ബജറ്റ് അച്ചടിക്കുന്ന ധനമന്ത്രാലയത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ വെച്ചാണ് ഈ ചടങ്ങ് നടക്കാറുള്ളത്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകളുടെ പ്രിയപ്പെട്ട മധുരപലഹാരമാണ് ഹല്‍വ. അതുകൊണ്ടുതന്നെ രാജ്യത്തെ പരമപ്രധാനമായ ഒരു സാമ്പത്തിക പരിപാടിയുടെ മുന്നോടിയായി ശുഭസൂചകമായി ഹല്വയുണ്ടാക്കല് സംഘടിപ്പിക്കുന്നു. വലിയൊരു പാത്രത്തിലാണ് ഹല്‍വ തയ്യാറാക്കുന്നത്. ധനമന്ത്രിയും മന്ത്രാലയത്തിലെ പ്രധാനപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഹല്‍വ ഉണ്ടാക്കാന്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. ഒടുവില്‍ തയ്യാറാക്കിയ ഹല്‍വ ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടുള്ള എല്ലാവര്‍ക്കുമായി വിളമ്പുന്നു. ബജറ്റിനായി ദിവസങ്ങളോളം അഹോരാത്രം പ്രയത്നിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണമാണ് ഈ ചടങ്ങ്.
ഹല്‍വ തയ്യാറാക്കലിന്റെ ചരിത്രം
ഹല്‍വ തയ്യാറാക്കല്‍ ചടങ്ങ് സന്തോഷത്തിന്റെ മാത്രമല്ല, ബജറ്റവതരണം വരെ നീണ്ടുനില്‍ക്കുന്ന ഉദ്വേഗനാളുകളുടെ കൂടി പ്രതീകമാണ്. ഈ ദിവസം തൊട്ട് ബജറ്റ് അച്ചടിക്കലിന്റെ തിരക്കായിരിക്കും മന്ത്രാലയത്തില്‍. അതുമാത്രമല്ല, മന്ത്രാലയം കടുത്ത രഹസ്യസ്വഭാവത്തിലേക്ക് പോകുന്ന നാളുകള്‍ കൂടിയാണത്. ബജറ്റ് പ്രഖ്യാപനങ്ങളും വിവരങ്ങളും ചോരാതിരിക്കുന്നതിന് വേണ്ടി ബജറ്റ് തയ്യാറാക്കലിലും അച്ചടിയിലും ഭാഗമായ മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ബജറ്റ് അവതരിപ്പിക്കുന്ന ദിവസം വരെ മന്ത്രാലയത്തിന് പുറത്തുപോകാന്‍ പാടില്ല.
1980കളിലാണ് രാജ്യത്ത് ബജറ്റിന് മുന്നോടിയായി ഇത്തരമൊരു അപൂര്‍വ്വ ചടങ്ങ് ആരംഭിച്ചത്.



Click it and Unblock the Notifications
